തമിഴിനാട് മുന്‍ ഉപമുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ അന്തരിച്ചു

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും എ.ഐ.എ.ഡി.എം.കെ നേതാവുമായ ഒ. പനീര്‍ശെല്‍വത്തിന്റെ ഭാര്യ വിജയലക്ഷ്മി (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചത്.
ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ രണ്ടാഴ്ചയോളമായി ചികിത്സയിലായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച ഹൃദയാഘാതം സംഭവിച്ചിരുന്നു.
Content Highlights: AIAMDK leader O Panneerselvam’s wife passes away in Chennai
Content Highlights: