അപ്രതീക്ഷിത രാജിക്കുപിന്നാലെ യോഗചെയ്തും ടേബിള്‍ ടെന്നീസ് കളിച്ചും ധന്‍കര്‍

Jagdeep Dhankar | Photo: PTI
Jagdeep Dhankar | Photo: PTI

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതിസ്ഥാനത്തുനിന്നുള്ള അപ്രതീക്ഷിതരാജിക്ക് പിന്നാലെ ജഗ്ദീപ് ധന്‍കര്‍ എവിടെ എന്ന ചോദ്യം കഴിഞ്ഞ ഒരുമാസമായി പലകോണില്‍നിന്നും ഉയര്‍ന്നിരുന്നു. ഇപ്പോഴിതാ ആ ചോദ്യത്തിന് ഉത്തരമെത്തിയിരിക്കുന്നു. അദ്ദേഹം കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണെന്നും അതിനിടെ യോഗചെയ്യുകയും ടേബിള്‍ ടെന്നീസ് കളിക്കുകയും ചെയ്യുന്നുണ്ടെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

ധന്‍കര്‍ ടേബിള്‍ ടെന്നീസിനെ ഹോബിയായി സ്വീകരിക്കുന്നത് പശ്ചിമ ബംഗാള്‍ ഗവര്‍ണറായിരുന്ന സമയത്താണ്. മുടങ്ങാതെ യോഗചെയ്യുന്ന ധന്‍കര്‍ അതിനുശേഷം തന്റെ വസതിയില്‍ അഭ്യുദയാകാംക്ഷികള്‍ക്കും ജീവനക്കാര്‍ക്കുമൊപ്പം ടേബിള്‍ ടെന്നീസ് കളിക്കാറുമുണ്ട്.

ജൂലൈ 21-നാണ് ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ധന്‍കര്‍ രാജിവെച്ചത്. അത് വലിയ രാഷ്ട്രീയചര്‍ച്ചകള്‍ക്ക് വഴിവെക്കുകയും ചെയ്തിരുന്നു. ധന്‍കറിന്റെ പിന്‍ഗാമിക്കായുള്ള തിരഞ്ഞെടുപ്പ് സെപ്റ്റംബര്‍ ഒന്‍പതാം തീയതി നടക്കും. സി.പി. രാധാകൃഷ്‌നാണ് എന്‍ഡിഎയുടെ ഉപരാഷ്ട്രപതി സ്ഥാനാര്‍ഥി. ബി. സുദര്‍ശന്‍ റെഡ്ഡിയാണ് ഇന്ത്യാ മുന്നണിക്കായി മത്സരിക്കുന്നത്.

Content Highlights: after stepping down as vice president dhankar practices yoga and playing table tennis