മേഘാലയ വനത്തില്‍ 150 അടി താഴ്ചയുള്ള കുഴിയില്‍ വീണ് ആറ് തൊഴിലാളികള്‍ മരിച്ചു; അനധികൃത ഖനിയെന്ന് സംശയം
ഗുവാഹാട്ടി: മേഘാലയയിലെ കിഴക്കന്‍ ജയന്തിയ ഹില്‍സിലെ വനത്തിനുള്ളില്‍ അസമില്‍ നിന്നുള്ള ആറ് കുടിയേറ്റ തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. 150 അടിയോളം താഴ്ചയുള്ള കുഴിയില്‍ വീണാണ് ആറ് തൊഴിലാളികളും മരിച്ചത്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് പ്രകാരം മുമ്പ് ഉപേക്ഷിച്ച കല്‍ക്കര ഖനി പ്രവര്‍ത്തിച്ചിരുന്ന ഇടത്താണ് അപകടം. 2018 ഡിസംബറില്‍ അധനികൃതമായി പ്രവര്‍ത്തിച്ച ഖനി തകര്‍ന്ന് 15 പേരെ കാണാതായതും ഇതേ പ്രദേശത്താണ്.
മരിച്ച ആറ് തൊഴിലാളികളുടെയും മൃതദേഹം വെള്ളിയാഴ്ച രാവിലെയാണ് കുഴിയില്‍നിന്ന് കണ്ടെടുത്തതെന്നും ഇവര്‍ അധനികൃത കല്‍ക്കരി ഖനി കുഴിക്കുകയായിരുന്നുവെന്നും സമീപവാസികള്‍ ആരോപിച്ചു. അതേസമയം പ്രദേശത്ത് ഖനികള്‍ പ്രവര്‍ത്തിക്കുന്നതിന് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു.
അപകട സ്ഥലത്ത് കല്‍ക്കരി ശേഖരമൊന്നും കണ്ടെത്താനായില്ല. അതിനാല്‍ പൂട്ടിയ കല്‍ക്കരി ഖനി തുറക്കാനാണ് തൊഴിലാളികള്‍ ശ്രമിച്ചതെന്ന നിഗമനത്തിലെത്താന്‍ സാധിക്കില്ല. അതേസമയം ഭൂമി കുഴിച്ച ചില ജോലികള്‍ പ്രദേശത്ത് കണ്ടെത്താനായെന്നും കിഴക്കന്‍ ജയന്തിയ ഹില്‍സ് ഡെപ്യൂട്ടി കമ്മീഷ്ണര്‍ ഇ ഖാര്‍മാല്‍കി വ്യക്തമാക്കി.
2014ലാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ മേഘാലയില്‍ കല്‍ക്കരി ഖനനം നിരോധിച്ചത്. എന്നാല്‍ ഇതിനുശേഷവും സര്‍ക്കാരിന്റെ മൂക്കിനുതാഴെ പ്രവര്‍ത്തിക്കുന്ന അനധികൃത ഖനികളിലെ അപകടങ്ങള്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ശാസ്ത്രജ്ഞരും പറയുന്നു.
മേഘാലയയില്‍ ഏകദേശം 5000ത്തോളം അനധികൃത ഖനികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതില്‍ ഭൂരിഭാഗവും കിഴക്കന്‍ ജയന്തിയ ഹില്‍സ് മേഖലയിലാണ്.
content highlights: 6 Migrant Workers Dead After Falling Into Pit In Meghalaya Forest
Content Highlights: