പൂഞ്ചിൽ സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞു, അഞ്ച് സൈനികർ മരിച്ചു

കശ്മീർ: ജമ്മു കശ്മീരിലെ പൂഞ്ചിൽ സൈനിക വാഹനം അപകടത്തിൽപ്പെട്ട് അഞ്ച് സൈനികർ മരിച്ചു. സൈനികർ സഞ്ചരിച്ചിരുന്ന വാഹനം കൊക്കയിലേക്ക് മറിയുകയായിരുന്നു. 300 അടി താഴ്ചയിലേക്കാണ് വാഹനം മറിഞ്ഞത്.
നിയന്ത്രണ രേഖയ്ക്ക് സമീപം മാങ്കോട്ട് മേഖലയിൽ ബാൽനോയിയിൽ ചൊവ്വാഴ്ച വൈകീട്ട് 5.40-നാണ് അപകടം.
ഡ്രൈവറടക്കം പത്ത് സൈനികർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്ന് സൈന്യം അറിയിച്ചു. പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പുവരുത്തിയിട്ടുണ്ട്. സൈന്യത്തിന്റെ ക്വിക്ക് ആക്ഷൻ ടീമും ജമ്മു കശ്മീർ പോലീസും സ്ഥലത്തുണ്ട്.
Content Highlights: 5 Soldiers Killed As Army Vehicle Plunges Into 300 Foot Gorge In J&K