കാശ്മീർ മാത്രമല്ല പ്രശ്നം; ഇന്ത്യയുടെ വളർച്ച പാകിസ്താനെ ഭയപ്പെടുത്തുന്നു- യുഎസ് രാഷ്ട്രീയ നിരീക്ഷക

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: പാകിസ്താന്റെ ഇന്ത്യയോടുള്ള ശത്രുതയ്ക്ക് പിന്നിൽ കശ്മീർ വിഷയം മാത്രമല്ലെന്ന് അമേരിക്കൻ രാഷ്ട്രീയ നിരീക്ഷകയായ ക്രിസ്റ്റീന ഫെയർ. പാകിസ്താന്റെ യഥാർത്ഥ പ്രശ്നം കശ്മീർ വിഷയം മാത്രമല്ല, മറിച്ച് ദക്ഷിണേഷ്യൻ മേഖലയിൽ ഇന്ത്യക്കുണ്ടായിക്കൊണ്ടിരിക്കുന്ന വലിയ സ്വാധീനമാണെന്ന് അവർ വാദിക്കുന്നു. നാളെ ഒരുപക്ഷേ കാശ്മീർ തർക്കം പരിഹരിക്കപ്പെട്ടാൽ പോലും പാകിസ്താൻ ഇന്ത്യയ്ക്കെതിരെ നീങ്ങുന്നത് നിർത്തുമോ എന്ന ചോദ്യത്തിന് 'ഇല്ല' എന്ന മറുപടിയാണ് ഫെയർ നൽകുന്നത്.

പാകിസ്താന്റെ സൈനിക വിവരണങ്ങളെ മുൻനിർത്തിയാണ് ക്രിസ്റ്റീന ഫെയർ തന്റെ വാദങ്ങൾ സമർത്ഥിക്കുന്നത്. 1971-ലെ യുദ്ധത്തിൽ രാജ്യം രണ്ടായി പിളരുകയും വലിയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തിട്ടും തങ്ങൾ പരാജയപ്പെട്ടില്ലെന്നാണ് പാകിസ്താൻ ഇന്നും അവകാശപ്പെടുന്നത്. ദക്ഷിണേഷ്യയിലെ ഇന്ത്യയുടെ വളർച്ചയെ വെല്ലുവിളിക്കാൻ ശേഷിയുള്ള ഏക ശക്തി തങ്ങളാണെന്ന് സ്ഥാപിക്കാനാണ് പാകിസ്താൻ ഇന്നും ശ്രമിക്കുന്നതെന്നും അവർ നിരീക്ഷിക്കുന്നു. ഇന്ത്യ ഒരു പ്രബല ശക്തിയായി മാറുന്നത് തടയുക എന്ന വലിയ ലക്ഷ്യമാണ് പാകിസ്താനുള്ളതെന്നും ക്രിസ്റ്റീന കൂട്ടിച്ചേർത്തു.

Content Highlights: Christina Fair's analysis on why Pakistan opposes India's rise beyond the Kashmir issue.