തേനിയിൽ ജയിൽ ചാട്ടം

തമിഴ്നാട്: തേനി ആണ്ടിപെട്ടിയിലെ ജില്ല ജയിലിൽ നിന്നും 17 പേർ ജയിൽ ചാടി.സുരക്ഷക്കുണ്ടായിരുന്ന ജയിൽ ജീവനക്കാരനെ ആക്രമിച്ചാണ് വിചാരണ തടവുകാർ രക്ഷപെട്ടത്. ജയിലിൽ നിന്നും രക്ഷപെട്ടവർക്കായി പോലീസ് പരിശോധ ആരംഭിച്ചിട്ടുണ്ട്.ഇതിന്റെ ഭാഗമായി കേരള തമിഴ്നാട് അതിർത്തിലെ ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.രക്ഷപെട്ടവർ ഇടുക്കി വഴി കേരളത്തിലേയ്ക്ക് കടക്കാനും സാധ്യത.വില്ലുപുരം ജില്ലയിൽ നിന്നുള്ളവരാണ് ജയിൽ ചാടിയവരിൽ ഏറെയും എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
Content Highlights: 17 undertrial prisoners escaped from Theni Andipatti district jail, Jail staff attacked during the escape, High alert issued at Kerala-Tamil Nadu border checkposts, Suspicion that escapees might enter Kerala via Idukki, Most escapees are reported to be from Villupuram district