തീവ്രവാദിയോട് എന്ന പോലെ പെരുമാറുന്നു; കോടതിയിലേയ്ക്കുള്ള യാത്രാമധ്യേ ആരോപണവുമായി അസം ഖാന്‍

Photo: ani
Photo: ani

സിതാപുര്‍:  ജയില്‍ അധികൃതര്‍ തീവ്രവാദിയോട് എന്നപോലെ പെരുമാറുന്നു എന്ന ആരോപണവുമായി ലോക്‌സഭാ എം.പിയും മുതിര്‍ന്ന സമാജ്‌വാദി പാര്‍ട്ടി നേതാവുമായ അസം ഖാന്‍. തട്ടിപ്പ് കേസില്‍ വിചാരണയ്ക്കായി സീതാപുര്‍ ജയിലില്‍ നിന്നും റാംപുറിലേയ്ക്ക് കൊണ്ടുപോകവേയാണ് അസംഖാന്‍ ആരോപണം ഉന്നയിച്ചത്. 

"അവര്‍ എന്നോട് ഒരു തീവ്രവാദിയോട് എന്നപോലെയാണ് പെരുമാറന്നത്."-  റാംപുരിലേക്ക് കൊണ്ടുപോകുന്നതിനിടെ പോലീസ് വാനിനുള്ളില്‍ നിന്ന് അസ്സം ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

തട്ടിപ്പ് കേസില്‍ റാംപുര്‍ കോടിയില്‍ കീഴടങ്ങിയ അസം ഖാന്‍, ഭാര്യ തസീം ഫാത്തിമ, മകന്‍ അബ്ദുള്ള അസം എന്നിവരെ ഏഴ് ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തിരുന്നു. 

വസ്തു കയ്യേറ്റവുമായി ബന്ധപ്പെട്ട് 80 കേസുകളാണ് അസം ഖാന്റെ പേരിലുള്ളത്. ഇതില്‍ അധികവും മുഹമ്മദ് അലി സര്‍വകലാശാലയുമായി ബന്ധപ്പെട്ടുള്ളതാണ്. ഉത്തര്‍പ്രദേശ് മന്ത്രിയായിരുന്ന അസ്സം ഖാന്‍ സര്‍വകലാശാലയുടെ ചാന്‍സ്ലറാണ്. 

Content Highlights: