ഒവൈസിയും കെസിആറും ഒന്നിച്ച് ബിരിയാണി കഴിക്കുന്നു; AIMIM-TRS ബന്ധത്തിനെതിരേ കേന്ദ്രമന്ത്രി

ഹൈദരാബാദ്: ഒവൈസിയും കെ.ചന്ദ്രശേഖര റാവുവും ഒരുമിച്ച് ബിരിയാണി കഴിക്കുന്നുന്നുവെന്നും അവര്‍ ഒരുമിച്ച് തിരഞ്ഞെടുപ്പില്‍ പോരാടിയെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി. കൃഷ്ണ റെഡ്ഡി. ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തിനായി ടിആര്‍എസും എഐഎംഐഎമ്മും തമ്മില്‍ രഹസ്യസഖ്യമെന്ന് റിപ്പോര്‍ട്ടുകളെ സൂചിപ്പിച്ചുകൊണ്ടാണ് മന്ത്രിയുടെ പരാമര്‍ശം.
" ഹൈദരാബാദ് ഒരു മിനി തെലങ്കാനയാണ്. ജനങ്ങള്‍ പിന്തുണ പ്രകടിപ്പിക്കുകയും 48 സീറ്റുകള്‍ നല്‍കി ബിജെപിയെ അനുഗ്രഹിക്കുകയും ചെയ്തു. ജനങ്ങള്‍ അസദുദ്ദീൻ ഒവൈസിക്ക് എതിരാണ്. 2023 ല്‍ ബിജെപിയെ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ തടയാന്‍ ഒവൈസിക്കോ കെസിആറിനോ മറ്റാര്‍ക്കോ സാധിക്കില്ല." - ജി കിഷന്‍ റെഡ്ഡി പറഞ്ഞു.
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷനിലെ 56 വാര്‍ഡുകളില്‍ വിജയിച്ച് ടിആര്‍എസ് ഏറ്റവും വലിയ ഒറ്റ കക്ഷിയായയെങ്കിലും ഭരണം നിലനിര്‍ത്താന്‍ 20 സീറ്റുകളുടെ കുറവുണ്ട്. 48 സീറ്റുകളുമായി ബിജെപി രണ്ടാം സ്ഥാനത്തും 44 സീറ്റുകളുമായി എഐഎംഐഎം മൂന്നാം സ്ഥാനത്തും എത്തി.
ടിആര്‍എസും എഐഎംഐഎമ്മും തമ്മില്‍ ചര്‍ച്ച ആരംഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. എഐഎഎമ്മുമായുള്ള സഖ്യത്തിന് വഴിതേടി കെസിആര്‍ തന്റെ വീട്ടില്‍ ഒരു യോഗം ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കിഷന്‍ റെഡ്ഡി ആരോപിച്ചു.
Content Highlights: ‘Owaisi and KCR eat biryani together,’ says Kishan Reddy hinting at AIMIM-TRS alliance
Content Highlights: