ഹൗ ഡിഡ് യു... ഇന്നുമുതൽ

കൊച്ചി: മാതൃഭൂമി പോഡ്കാസ്റ്റ് പുറത്തിറക്കുന്ന പുതിയ പോഡ്കാസ്റ്റ് ഷോ How did you (ഹൗ ഡിഡ് യു) ഇന്നുമുതൽ. വെള്ളിയാഴ്ച വൈകീട്ട് ആറിന് ആദ്യ എപ്പിസോഡ് മാതൃഭൂമി പോഡ്കാസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്യും. ചരിത്രകാരൻ മനു എസ്. പിള്ളയാണ് ആദ്യ എപ്പിസോഡിലെ അതിഥി.
ചലച്ചിത്രതാരം സമുദ്രക്കനി, എഴുത്തുകാരൻ ബെന്യാമിൻ, ഗാനരചയിതാവ് ബി.കെ. ഹരിനാരായണൻ, ഓഷോയുടെ ശിഷ്യ മാ ആനന്ദ് ഷീല, ബ്രിട്ടീഷ് നോവലിസ്റ്റ് മേരി ചേമ്പർലിൻ, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങി ഒട്ടേറെപ്പേർ അതിഥിയായി എത്തുന്നുണ്ട്. എല്ലാ വെള്ളിയാഴ്ചകളിലും സ്പോട്ടിഫൈ, മാതൃഭൂമി ഡോട്ട് കോം, ജിയോ സാവൻ, ആമസോൺ മ്യൂസിക് എന്നിവിടങ്ങളിൽ ഹൗ ഡിഡ് യു ലഭ്യമാകും.
Content Highlights: Manu S Pillai, Podcast show