തണല്‍ ഷിഫാ അല്‍ ജസീറ ഗ്രൂപ്പ് ഭക്ഷണ കിറ്റുകള്‍ കൈമാറി

മനാമ: തണല്‍ നടത്തിവരുന്ന കോവിഡ് റിലീഫ് പ്രവര്‍ത്തനങ്ങളുടെ മൂന്നാം ഭാഗമായ ഭക്ഷണ കിറ്റുകള്‍ വിതരണം ചെയ്യുന്നതിലേക്ക് ഷിഫാ അല്‍ ജസീറ കിറ്റുകള്‍ വിതരണം ചെയ്തു. ജീവ കാരുണ്യ പ്രവര്‍ത്തന രംഗത്ത് ഷിഫാ അല്‍ ജസീറ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏറെ ശ്ളാഘനീയമാണെന്നും തണലുമായി എന്നും കൈകോര്‍ക്കാറുണ്ടെന്നും തണല്‍ ചെയര്‍മാന്‍ അബ്ദുല്‍ മജീദ് തെരുവത്ത് പറഞ്ഞു.
ഭക്ഷ്യ കിറ്റുകള്‍ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ ഷിഫാ അല്‍ ജസീറ മാര്‍ക്കറ്റിംഗ് മാനേജര്‍ മൂസ അഹ്മദ്, ഹെഡ് ഓഫ് സൂപ്പര്‍വൈസര്‍ ഷാജി മന്‍സൂര്‍, തണല്‍ ഭാരവാഹികളായ ലത്തീഫ് ആയഞ്ചേരി, ടിപ്പ് ടോപ് ഉസ്മാന്‍, റഫീക്ക് അബ്ദുല്ല, ലത്തീഫ് കൊയിലാണ്ടി, റഫീക്ക് നാദാപുരം, ജയേഷ് വികെ മേപ്പയ്യൂര്‍, ഫൈസല്‍ പാട്ടാണ്ടി എന്നിവര്‍ സന്നിഹിതരായിരുന്നു. '
Content Highlight: Thanal Shifa Al Jazeera Group handed out food kits
Content Highlights: