സൗദിയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികമ്യൂണിക്കേഷന്‍ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കുന്നു.

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റിയാദ്: സൗദി അറേബ്യയിലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, ടെലികമ്യൂണിക്കേഷന്‍ മേഖലകള്‍ സ്വദേശിവത്ക്കരിക്കാന്‍ തീരുമാനിച്ച വിവരം സൗദി മാനവ വിഭവശേഷി വകുപ്പ് മന്ത്രി എഞ്ചിനീയര്‍ അഹ്മദ് അല്‍ റാജിഹ് വ്യക്തമാക്കി.

അഞ്ചും അതിലധികവും തൊഴിലാളികളുള്ള മേഖലയിലാണ് സ്വദേശിവത്കരണം കൊണ്ടുവരുന്നത്. കമ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, അപ്ളിക്കേഷന്‍ ഡെവലപ്മെന്റ്, പ്രോഗ്രാമിംഗ്- അനലൈസിസ്, ടെക്നിക്കല്‍ സപ്പോര്‍ട്ട്, ടെലികമ്യൂണിക്കേഷന്‍സ് ടെക്നിക്കല്‍ ജോബ്സ് തുടങ്ങിയ ജോലികളില്‍ അഞ്ച് അല്ലെങ്കില്‍ അതിലധികം ജീവനക്കാരുണ്ടെങ്കില്‍ സ്വദേശിവത്ക്കരണം നടപ്പിലാക്കും.

ഇതുസംബന്ധമായ മന്ത്രിതല തീരുമാനങ്ങള്‍ മന്ത്രാലയത്തിന്റെ വെബ്പാര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സ്ഥാപന മേധാവികള്‍ക്കും തൊഴിലന്വേഷകര്‍ക്കും ഇവ പരിശോധിക്കാവുന്നതാണ്. 9,000 സൗദികള്‍ക്ക് ഐ.ടി ടെലി കമ്യൂണിക്കേഷന്‍ മേലയില്‍ ജോലിയൊരുക്കുകയാണ് മന്ത്രാലയത്തിന്റെ ലക്ഷ്യം. സ്വദേശി ജോലിക്കാരില്‍ വിദഗ്ധ ജോലിക്കാര്‍ക്ക് മിനിമം 7000 റിയാലും സാങ്കേതിക ജോലിയിലുള്ളവര്‍ക്ക് മിനിമം 5000 റിയാലുമാണ് ശമ്പളം നല്‍കേണ്ടത്. 

Content Highlights: