ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ വിജയികളെ പ്രഖ്യാപിച്ചു

മനാമ: ദാറുല്‍ ഈമാന്‍ ഖുര്‍ആന്‍ പഠന കേന്ദ്രം മലയാളം വിഭാഗം റിഫാ ഏരിയ, വനിതാ വിഭാഗം  നടത്തിയ ഓണ്‍ലൈന്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷയിലെ വിജയികളെ പ്രഖ്യാപിച്ചു. നിരവധി വനിതകള്‍ പങ്കെടുത്ത പരീക്ഷയില്‍ ഫസീല മുസ്തഫ, ഷഹാന ഷംസുദ്ദീന്‍, നസ്ല ഹാരിസ് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥമായ തഫ്ഹീമുല്‍ ഖുര്‍ആനിലെ സൂറത്ത് മുസമ്മില്‍ അടിസ്ഥാനപ്പെടുത്തിയാണ് വിജ്ഞാന പരീക്ഷ നടത്തിയത്. റുഫൈദ റഫീഖ്, ഹസീബ ഇര്‍ഷാദ്, നസീറ ഷംസുദ്ദീന്‍, ഷൈമില നൗഫല്‍ എന്നിവര്‍ നേതൃത്വം നല്‍കി. പരീക്ഷയില്‍ പങ്കെടുത്തവരെ ഏരിയ പ്രസിഡന്റ് ബുഷ് റഹീം, സെക്രട്ടറി സൗദ പേരാമ്പ്ര എന്നിവര്‍ അഭിനന്ദിച്ചു.

Content Highlights: