കോഴിക്കോട് ജില്ലാ പ്രവാസി ഫോറം സുധീര്‍ തിരുനിലത്തിനെ ആദരിച്ചു

മനാമ: പ്രവാസി ലീഗല്‍ സെല്‍ ബഹ്‌റൈന്‍ കണ്‍ട്രി ഹെഡായി തിരഞ്ഞെടുക്കപ്പെട്ട ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക പ്രവര്‍ത്തകന്‍ സുധീര്‍ തിരുനിലത്തിനെ കോഴിക്കോട് ജില്ലാ പ്രവാസി ഫോറം മെമെന്റോ നല്‍കി ആദരിച്ചു. ഓറ ആര്‍ട്‌സില്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് ചേര്‍ന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തില്‍ പ്രത്യേക ക്ഷണിതാവായി എത്തിയ ദാമു കോറോത്ത് പൊന്നാടയണിയിച്ചും, സെക്രട്ടറി ജ്യോതിഷ് പണിക്കര്‍ മെമെന്റോ നല്‍കിയും സുധീര്‍ തിരുനിലത്തിനെ ആദരിച്ചു. നിലവില്‍ വേള്‍ഡ് എന്‍.ആര്‍.ഐ കൗണ്‍സില്‍ ഡയരക്ടര്‍ ആയ അദ്ദേഹത്തിന് പുതിയ പദവിയിലൂടെ പ്രവാസികളുടെ ക്ഷേമത്തിനായ് കൂടുതല്‍ മേഖലകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്ന് പ്രസിഡന്റ് ഗോപാലന്‍.വി.സി ആശംസിച്ചു. കോഴിക്കോട് ജില്ലാ പ്രവാസി ഫോറത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും തന്റെ സാന്നിധ്യവും സഹായവുമുണ്ടാകുമെന്ന് നന്ദി പ്രസംഗത്തില്‍ സുധീര്‍ തിരുനിലത്ത് അറിയിച്ചു.
Content Highlights: