പതിനാലാമത് ഭരത് മുരളി നാടകോത്സവം: നിഖിൽ ദാസിന്റെ 'പൊറാട്ടി'ന്റെ പോസ്റ്റർ പ്രകാശനം ചെയ്തു

അബുദാബി: അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന പതിനാലാമത് ഭരത് മുരളി നാടകോത്സവത്തിൽ അവതരിപ്പിക്കുന്ന 'പൊറാട്ട്' നാടകത്തിന്റെ ആദ്യ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ആലങ്കോട് ലീലകൃഷ്ണൻ പോസ്റ്റർ പ്രകാശനം ചെയ്തു. പ്രശസ്ത സംവിധായകൻ നിഖിൽ ദാസിന്റെ സംവിധാനത്തിൽ ശക്തി തിയറ്റർഴ്സ് അബുദാബിയാണ് ഈ നാടകം നാടകോത്സവത്തിൽ അവതരിപ്പിക്കുന്നത്.
കേരളത്തെ പുരോഗമന സംസ്കാരത്തിലേക്കു ചലിപ്പിച്ച ഏറ്റവും വലിയ കലയാണ് നാടകം എന്നും കേരള നാടക വേദിക്കു മഹത്തായ സംഭാവന നൽകിയ സംഘടനയാണ് ശക്തി തിയറ്റർഴ്സ് അബുദാബിയെന്നും ആലങ്കോട് ലീലകൃഷ്ണൻ അഭിപ്രായപ്പെട്ടു. പുരോഗമന ആശയം മുന്നോട്ടു വെയ്ക്കുന്ന നാടകമാണ് 'പൊറാട്ട്' എന്ന് സംവിധായകൻ പറയുന്നു.
ശക്തി പ്രസിഡന്റ് കെ.വി. ബഷീർ അധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി എ.എൽ. സിയാദ് സ്വാഗതവും കലാവിഭാഗം സെക്രട്ടറി അജിൻ നന്ദിയും പറഞ്ഞു. ശക്തി സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായ അഞ്ജലി ജസ്റ്റിൻ, സുമ വിപിൻ, ഷാഫി വട്ടേക്കാട്, നൗഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
Content Highlights: The poster for `Porattu`, a play at the 14th Bharath Murali Natakolsavam in Abu Dhabi, was released by Alangode Leelakrishnan. Directed by Nikhil Das.