രമേശ് ചെന്നിത്തല ഇടപെട്ടു; ചിങ്ങോലിയിൽ സുധയ്ക്കും കുടുംബത്തിനും വഴിയായി, തുണയായത് മാതൃഭൂമി വാർത്ത

#ന്യൂസ് ഡെസ്ക്
സുധ വീടിനു സമീപത്തെ കൈത്തോടിനു കുറുകേ കെട്ടിയ കമ്പിവേലിക്കടിയിലൂടെ നൂണ്ടുകടക്കുന്നു | ഫോട്ടോ: പി. പ്രണവ്, മാതൃഭൂമി
സുധ വീടിനു സമീപത്തെ കൈത്തോടിനു കുറുകേ കെട്ടിയ കമ്പിവേലിക്കടിയിലൂടെ നൂണ്ടുകടക്കുന്നു | ഫോട്ടോ: പി. പ്രണവ്, മാതൃഭൂമി

ചിങ്ങോലി: രമേശ് ചെന്നിത്തല എം.എൽ.എ. ഇടപെട്ടതോടെ ചിങ്ങോലി സച്ചുഭവനത്തിൽ സുധയുടെ വീട്ടിലേക്കുള്ള വഴിയുടെ അവസാന തടസ്സവും നീങ്ങി. സുധയ്ക്കും മകനും സ്വതന്ത്രമായി സഞ്ചരിക്കുന്നതിനു വഴിതെളിഞ്ഞു. കോൺഗ്രസ് നേതാവ് അഡ്വ. വി. ഷുക്കൂറിന്റെയും ബന്ധുക്കളുടെയും ഉടമസ്ഥതയിലുള്ള സ്ഥലമാണ് വിട്ടുനൽകിയത്. 30 മീറ്റർ നീളത്തിലും ഒന്നരമീറ്റർ വീതിയിലുമാണ് വഴിനൽകിയത്.

നേതാക്കളുടെയും സുധയുടെയും സാന്നിധ്യത്തിൽ കുറ്റിയടിച്ചു വഴിക്കുള്ള സ്ഥലം നൽകി. വീട്ടിലേക്കു വഴിയില്ലാതായതു സംബന്ധിച്ച് മാതൃഭൂമി കഴിഞ്ഞദിവസങ്ങളിൽ വാർത്ത നൽകിയിരുന്നു. തുടർന്നാണ് നേതാക്കളിടപെട്ടത്.

നേരത്തേ വഴിക്കായി മതിൽപൊളിച്ച് സൗകര്യമൊരുക്കാമെന്ന് സമീപവാസിയായ കൃഷ്ണഭവനിൽ സുനിൽകുമാർ സമ്മതിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഭൂമികഴിഞ്ഞുള്ള ഭാഗംകൂടി ലഭ്യമാക്കാൻ ഞായറാഴ്ച കോൺഗ്രസ്‌ നേതാവ് അഡ്വ. വി. ഷുക്കൂർ ഇടപെട്ട് തന്റെ ബന്ധുക്കളുടെ അനുവാദംവാങ്ങി സ്ഥലം നൽകുകയായിരുന്നു. ഡി.സി.സി.

ജനറൽ സെക്രട്ടറി മുഞ്ഞിനാട്ട് രാമചന്ദ്രൻ, ചിങ്ങോലി പഞ്ചായത്ത്‌ പ്രസിഡന്റ്‌ സുബി സുധാകരൻ, മുൻ പഞ്ചായത്ത്‌ പ്രസിഡന്റ് എച്ച്. നിയാസ്, മണ്ഡലം പ്രസിഡന്റ്‌ എം.എ. കലാം, പി.ജി. ശാന്തകുമാർ, പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ അമ്പിളീദേവി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ബിനുരാജ്, മിനി ശ്രീജേഷ്, മെമ്പർ മീനാകുമാരി, വാർഡ് കോൺഗ്രസ്‌ പ്രസിഡന്റ്‌ കേരളകുമാർ എന്നിവർ നേതൃത്വം നൽകി. 

Content Highlights: Ramesh Chennithala MLA mediated a land dispute to provide access for a Dalit family. Adv. V. Shukoor and relatives donated 30-meter long land for the path. The intervention followed media reports highlighting the family's struggle. Local political leaders and panchayat officials oversaw the demarcation of the path.