പുഴക്കരയില്‍ ഒരു സെല്‍ഫിക്കായി നിര്‍ത്തി,ഏഴംഗ കുടുംബത്തിന് രക്ഷകരായി പോലീസുകാർ

നെന്മണിക്കര: ആ പോലീസുകാരും നാട്ടുകാരും കണ്ടിരുന്നില്ലെങ്കിൽ വലിയൊരു ദുരന്തമാകുമായിരുന്നു അത്. ഏഴംഗ കുടുംബം സഞ്ചരിച്ച ഒാട്ടോ മണലിപ്പുഴയിൽ വീണതിന്റെ ഞെട്ടലിൽനിന്ന് അവർ ഇപ്പോഴും മുക്തരായിട്ടില്ല. എറവക്കാട് ഓടൻചിറ ഷട്ടറിനുസമീപമാണ് ഓട്ടോറിക്ഷ മണലിപ്പുഴയിൽ വീണത്. അതും രാത്രി. യാദൃച്ഛികമായി സ്ഥലത്തെത്തിയ പോലീസുകാരുടെ നേതൃത്വത്തിൽ കുടുംബത്തെ ജീവിതത്തിലേക്ക് കൈപിടിച്ചുകയറ്റുകയായിരുന്നു.
ചിറ്റിശ്ശേരി സ്വദേശി കുരുതുകുളങ്ങര വീട്ടിൽ വിനു ഓടിച്ചിരുന്ന ഓട്ടോയാണ് പുഴയിൽ വീണത്. വിനുവിന്റെ ഭാര്യ രേഷ്മ, ഇവരുടെ നാലു മക്കൾ, ഭാര്യാമാതാവ് അജിത എന്നിവരാണ് വണ്ടിയിലുണ്ടായിരുന്നത്. ഞായറാഴ്ച രാത്രി 7.15-നായിരുന്നു അപകടം. ഊരകത്തുനിന്ന് വരുന്നതിനിടെയാണ് ഓട്ടോ പുഴയിലേക്ക് മറിഞ്ഞത്. ഈ സമയം പുഴയുടെ മറുകരയിലായിരുന്നു ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ സിപിഒ മാരായ മടവാക്കര മാളിയേക്കൽ പറമ്പിൽ ഷാബുവും ചിറ്റിശ്ശേരി നടുവിൽ വീട്ടിൽ ശരത്തും. ജോലികഴിഞ്ഞ് പോകുകയായിരുന്നു ഇവർ. ഓട്ടോയിലുണ്ടായിരുന്നവരുടെ നിലവിളി കേട്ട് ഇവർ ബൈക്കെടുത്ത് ഷട്ടറിനുമുകളിലൂടെ മറുകരയിലേക്ക് കുതിച്ചു. ഒരാൾ പുഴയിലേക്ക് ചാടി, ഈ സമയം നാട്ടുകാരും സ്ഥലത്തെത്തി. കുട്ടികളെ ഓരോരുത്തരെയായി കരയ്ക്കു കയറ്റി. തുടർന്ന് രണ്ട് സ്ത്രീകളെയും രക്ഷിച്ചു. ഓടൻചിറ ഷട്ടർ താഴ്ത്തിയതുമൂലം പുഴയിൽ വെള്ളം ഉയർന്നിരുന്നു.പരിക്കേറ്റവരെ പുതുക്കാട് താലൂക്ക് ആശുപത്രിയിലാണ് ആദ്യമെത്തിച്ചത്. തലയ്ക്ക് പരിക്കേറ്റ രേഷ്മയെ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
ഒരു സെല്‍ഫിക്കായി നിര്‍ത്തി, ഫ്രെയിമില്‍ തിളക്കമുള്ള ജീവിതചിത്രം
മടവാക്കള്‍ ജോലികഴിഞ്ഞ് പോകുന്നതിനിടെ സെല്‍ഫിയെടുക്കാനാണ് പോലീസ് ഉദ്യോഗസ്ഥരായ ഷാബുവും ശരത്തും പുഴക്കരയില്‍ വണ്ടിനിര്‍ത്തിയത്. കൃത്യം ആ സമ യത്തായിരുന്നു അപകടവും.ഓട്ടോ മറിഞ്ഞ തിന്റെയും കൂട്ടക്കരച്ചിലിന്റെയും ശബ്ദം കേട്ട് ഇവരെത്തി ജീവിതത്തിലേക്കു കയറ്റിയത് ഒരു കുടുംബത്തെ ഊരകത്ത് റോഡുപണി നടക്കുന്നതിനാല്‍ കോന്തിപുലം വഴി മടവാക്കരയിലേക്ക് പോ കുകയായിരുന്നു ഇവര്‍. ഓടന്‍ചിറ ഷട്ടറിനു സമീപം ബൈക്കുകള്‍ നിര്‍ത്തി സെല്‍ഫി എടുക്കുന്നതിനിടെയാണ് മറുകരയില്‍ വലിയ ശബ്ദത്തോടെ ഓട്ടോ പുഴയിലേക്ക് മറിഞ്ഞത്. നിയന്ത്രണംവിട്ട ഓട്ടോ എന്തിലോ ഇടിച്ചുവെ ന്നാണ് പോലീസുകാര്‍ പറയുന്നത്.
Content Highlights: Police rescue family of seven after autorickshaw falls into river in Eravakkad