നടുമുറ്റവും മച്ചും ഹുരുഡീസ് ചുവരുകളും: ഈ വീട്ടിൽ പിന്നെങ്ങനെ ചൂടെടുക്കും
100 വർഷം പഴക്കമുള്ള തറവാട് വീട് പൊളിച്ചു, ആ വീട്ടിലെ 95 ശതമാനത്തോളമുള്ള വസ്തുക്കൾ ഉപയോഗിച്ച് നിർമ്മിച്ചതാണ് ഈ പുതിയ വീട്. ജനലും വാതിലുകളും പഴയ ഫർണിച്ചറും എന്തിന് മച്ചുപോലും പുതിയ വീട്ടിലേക്കെത്തി. അതുകൊണ്ടുതന്നെ നിർമ്മാണ ചിലവ് കുറയ്ക്കാനുമായി. ഹുരുഡീസ് ആണ് വീട് നിർമ്മിക്കാനായി ഉപയോഗിച്ച പ്രധാന മെറ്റീരിയൽ. അതുകൊണ്ടുതന്നെ ഈ വീട്ടിൽ ചൂട് കുറവാണ്. വീടിന് ട്രെഡീഷ്ണൽ ക്യാരക്ടർ നൽകാനായി നടുമുറ്റവും ഉണ്ട്. 1600 സ്‌ക്വയർഫീറ്റിൽ വരുന്ന ഈ വീട് തിരുവനന്തപുരത്ത് ശാസ്തമംഗലത്താണ് സ്ഥിതി ചെയ്യുന്നത്.
Content Highlights: Built using 95 percent materials from a 100-year-old ancestral home, Utilized old doors, windows, furniture, and roof elements to reduce construction costs, Hurudies blocks used for construction to keep the interior cool, Features a traditional courtyard (Nadumuttam), Located in Sasthamangalam, Trivandrum, spanning 1600 square feet