ദിവസവാടക 48000 മുതല്‍ 12 ലക്ഷം രൂപ വരെ ; മോദിയുടെ താമസം ലോട്ടെ ന്യൂയോര്‍ക്ക് പാലസില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി അമേരിക്കയിലാണ്. പ്രസിഡന്റ് ജോ ബൈഡന്റെ ക്ഷണപ്രകാരമാണ് സന്ദര്‍ശനം. ന്യൂയോര്‍ക്കില്‍ എത്തിയ അദ്ദേഹത്തിന് വന്‍ സ്വീകരണമാണ് അവിടെ ലഭിച്ചത്. ന്യൂയോര്‍ക്കിലെ സെന്‍ട്രല്‍ പാര്‍ക്കിന് സമീപമുള്ള ലോട്ടെ ന്യൂയോര്‍ക്ക് പാലസ് ഹോട്ടലിലാണ് നരേന്ദ്രമോദിയുടെ താമസം. അദ്ദേഹം ആദ്യമായല്ല ലോട്ടെ ഹോട്ടല്‍ താമസത്തിനായി തിരഞ്ഞെടുക്കുന്നത്.മുന്‍പ് 2014-ലും 2019-ലും ന്യൂയോര്‍ക്ക് സന്ദര്‍ശനവേളയില്‍ ലോട്ടെ ന്യൂയോര്‍ക്ക് പാലസാണ് അദ്ദേഹം താമസിക്കാനായി തിരഞ്ഞെടുത്തത്.
2015-ല്‍ ന്യൂയോര്‍ക്കിലെ വാള്‍ഡോര്‍ഫ് അസ്റ്റോറിയ ഹോട്ടലിലാണ് അദ്ദേഹം തങ്ങിയത്.ഇത്തവണ പ്രധാനമന്ത്രി താമസിക്കുന്ന ലോട്ടെ പാലസിന്റെ വിശേഷങ്ങള്‍ വളരെ വേഗത്തിലാണ് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടും ആഡംബരഭംഗി കൊണ്ടും അമേരിക്കയിലെ ഏറ്റവും മുന്തിയ ഹോട്ടലുകളിലൊന്നാണിത്.
900-ത്തിലധികം ഗസ്റ്റ് റൂമുകളുള്ള അത്യാഢംബര ഹോട്ടലിന് 51 നിലകളാണുള്ളത്. കിംഗ് സൈസ് ബെഡിന് ഒരു രാത്രിയിലേക്ക് മാത്രം 48,000 രൂപയാണ് ചെലവ് വരും. ഈ ഹോട്ടലിലെ ഏറ്റവും ചെലവേറിയ മുറിയാണ് ദി ടവേഴ്സ് പെന്റ്ഹൗസ് .ഈ മുറിയില്‍ ഒരു രാത്രിക്ക് താമസിക്കാന്‍ മാത്രം 12.15 ലക്ഷം രൂപ ചെലവ് വരും. 536 അടി ഉയരത്തിലാണ് ഹോട്ടല്‍ സ്ഥിതി ചെയ്യുന്നത്.
902 മുറികളാണ് ലോട്ടെയില്‍ ആകെയുള്ളത്. ഇതില്‍ 822 മുറികളും 87 സ്യൂട്ടുകളുമായി തരംതിരിച്ചിരിക്കുന്നു. 72 മുറികള്‍ ഭിന്നശേഷിക്കാര്‍ക്കായി ഒരുക്കിയിട്ടുണ്ട്. 1882-ല്‍ നിര്‍മിച്ച ഈ ഹോട്ടലിന്റെ പഴയ പേര് ദ ഹെംസ്ലേ പാലസ് എന്നായിരുന്നു
2015-ലാണ് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ലോട്ടെ ഹോട്ടല്‍സ് ആന്റ് റിസോര്‍ട്ട്സ് ഏറ്റെടുക്കുന്നത്.പൊതുവേ അമേരിക്കയിലെത്തുന്ന ലോകകോടീശ്വരന്മാരും ലോകനേതാക്കളുമാണ് ഇവിടെ താമസക്കാരായെത്തുന്നത്. ഇവിടുത്തെ കേട്ടാല്‍ ആശ്ചര്യപ്പെടുന്ന വാടക തന്നെയാണ് കാരണം.
Content Highlights: Prime Minister Narendra Modi,New York,Lotte New York Palace Hotel,myhome,america