ചെങ്കുത്തായ പാറയില്‍ തൂങ്ങിക്കിടക്കുന്ന 'പെട്ടിക്കട'; പര്‍വതാരോഹകര്‍ക്ക് ക്ഷീണം മാറ്റാനുള്ള ഇടം

ലോകത്തിലെ പല നിര്‍മിതികളും കണ്ട് നമ്മള് അമ്പരന്നു പോയിട്ടുണ്ടാകും. താജ് മഹലും പിസ ഗോപുരവും വന്മതിലുമെല്ലാം അത്തരത്തിലുള്ള നിര്‍മിതികളാണ്. അതുപോലെ നമ്മള് കണ്ടാല്‍ ഭയന്നുപോകുന്ന ഒരു 'പെട്ടിക്കട' നിര്‍മിച്ചിരിക്കുകയാണ് ചൈന.
ഏറെ ഉയരമുള്ള ഒരു മുനമ്പിന്റെ ഒരു വശത്ത് പാറയില്‍ തൂങ്ങിനില്‍ക്കുന്ന രൂപത്തിലാണ് ഈ പെട്ടിക്കടയുള്ളത്. ഹുനാന്‍ പ്രവിശ്യയിലെ ഷിന്യുസയ് നാഷണല്‍ ജിയോളജി പാര്‍ക്കിലാണ് ഈ പെട്ടിക്കട 393 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് കടയുടെ നിര്‍മാണം.
സാഹസികത തേടിയെത്തുന്ന പര്‍വതാരോഹകര്‍ക്ക് വേണ്ടിയാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. ചെങ്കുത്തായ പാറയിലൂടെ കയറുന്നവര്‍ക്ക് ദാഹമകറ്റാനുള്ള സാധനങ്ങളാണ് കടയിലുള്ളത്. സ്നാക്സും പാനീയങ്ങളും ഇവിടെ നിന്ന് ലഭിക്കും.
സിപ്ലൈന്‍ ഉപയോഗിച്ചാണ് ഈ കടയിലേക്കുള്ള സാധനങ്ങള്‍ എത്തിക്കുന്നത്. ഒന്നിലധികം പേര് ഈ കടയില്‍ ജോലി ചെയ്യാനുണ്ടെങ്കിലും സുരക്ഷ പരിഗണിച്ച് ഒരുസമയത്ത് ഒരാള്‍ മാത്രമേ കടയിലുണ്ടാകൂ.
Content Highlights: this tiny store hangs from a large cliff in china