കോവിഡ് നിർമാണങ്ങളെയും ബാധിച്ചു; കേരളത്തിൽ വീടുനിർമാണത്തിലെ കുറവ് 19 ശതമാനം

തിരുവനന്തപുരം: കോവിഡ്കാലത്ത് കേരളത്തില്‍ കെട്ടിടനിര്‍മാണം കുത്തനെ കുറഞ്ഞു. 2020-21-ല്‍ മുന്‍വര്‍ഷത്തെക്കാള്‍ 17.07 ശതമാനം കുറവാണുണ്ടായത്. ഗ്രാമീണമേഖലയില്‍ 21 ശതമാനവും നഗരങ്ങളില്‍ 2.1 ശതമാനവും കുറഞ്ഞു.
വീടുനിര്‍മാണത്തിലെ കുറവ് 19.5 ശതമാനമാണ്. 2020-21 പുതുതായി നിര്‍മിച്ചത് 3.56 ലക്ഷം കെട്ടിടങ്ങളാണ്. 2015-16 മുതല്‍ ഏറ്റവുംകുറവ് കെട്ടിടങ്ങളുണ്ടായത് ആ വര്‍ഷമാണ്.
തലേവര്‍ഷം 4.29 ലക്ഷം കെട്ടിടങ്ങള്‍ നിര്‍മിച്ചിരുന്നു. 73,239 കെട്ടിടങ്ങള്‍ കുറഞ്ഞു. കേരളമാകെയെടുത്താല്‍ 2020-21ല്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ 13 കെട്ടിടങ്ങളാണ് പുതുതായി ഉണ്ടായത്.
എന്നാല്‍, തിരുവനന്തപുരത്ത് ഇത് 23 എണ്ണമാണ്. ഇതിനുമുമ്പുള്ള രണ്ടുവര്‍ഷങ്ങളിലും ചതുരശ്ര കിലോമീറ്ററില്‍ 15 കെട്ടിടങ്ങള്‍വീതം പുതുതായി ഉയര്‍ന്നിരുന്നു. ആകെ കെട്ടിടങ്ങളില്‍ 2.68 ലക്ഷം കെട്ടിടങ്ങളും (75.27%) പാര്‍പ്പിടങ്ങളാണ്. 88,007 എണ്ണം പാര്‍പ്പിടേതര കെട്ടിടങ്ങളും.
Content Highlights: decrease in house construction in kerala, the constructions were affected by the covid, myhome