അറബിക്കടലിന്റെ സൗന്ദര്യം നുകരാം ; രോഹിത് ശര്‍മയുടെ 30 കോടിയുടെ വീട്

photo|instagram.com/rohitsharma45/,.instagram.com/ritssajdeh/
photo|instagram.com/rohitsharma45/,.instagram.com/ritssajdeh/

ക്രിക്കറ്റ് പ്രേമികളുടെ പ്രിയപ്പെട്ട ഹിറ്റ്മാന്‍ രോഹിത് ശര്‍മയുടെ വീട് സമകാലിക ശൈലിയിലുള്ളതാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്ററ്റായ അദ്ദേഹത്തിന്റെ വീട് സ്ഥിതി ചെയ്യുന്നത് മുംബൈയിലെ ഏറ്റവും സമ്പന്നപ്രദേശത്തെത്താണ്. സൗത്ത് മുംബൈയിലെ വര്‍ലിയിലാണ് അദ്ദേഹത്തിന്റെ ആഡംബര അപ്പാര്‍ട്ട്‌മെന്റ് നിലകൊള്ളുന്നത്.

വിരാട് കോഹ്‌ലി, അനുഷ്‌ക ശര്‍മ, യുവരാജ് രാജ് സിംഗ്, അക്ഷയ് കുമാര്‍, അഭിഷേക് ബച്ചന്‍,അജയ് പിരാമല്‍ തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങളുടെ താമസസ്ഥലവും ഇവിടെത്തന്നെയാണ്. അഹൂജ ടവേഴ്‌സിലെ ഫോര്‍ ബി.എച്ച്.കെ. അപ്പാര്‍ട്ട്‌മെന്റിലാണ് അദ്ദേഹത്തിന്റെ താമസം. ഭാര്യ റിതിക സജ്‌ദേയ്ക്കും മകള്‍ സമൈറയ്ക്കുമൊപ്പമാണ് അദ്ദേഹത്തിന്റെ താമസം.

അഹൂജ ടവേഴ്‌സിലെ 29-ാം നിലയിലാണ് അദ്ദേഹത്തിന്റെ ഈ ആഡംബരസൗധം. അറബിക്കടലിന്റെ വിശാലമായ കാഴ്ചയാണ് ഈ വീടിന്റെ പ്രധാന പ്രത്യേകത. തന്റെ യാത്രകള്‍ക്കും ക്രിക്കറ്റ് പരിശീലനത്തിനും യാത്രകള്‍ക്കുമെല്ലാം ബുദ്ധിമുട്ട് വരാത്ത രീതിയിലുള്ള സ്ഥലത്ത് വീട് വേണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.

അപ്പാര്‍ട്ട്‌മെന്റിന്റെ ബാല്‍ക്കണി തടി കൊണ്ട് നിര്‍മ്മിച്ചതാണ്. വീട്ടിലെ ഫര്‍ണീച്ചറുകളും തടിയില്‍ തീര്‍ത്തവയാണ്. ബാല്‍ക്കണിയില്‍ നിന്നുള്ള ചിത്രങ്ങള്‍ അദ്ദേഹം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെക്കാറുണ്ട്. 6000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടിന് 30 കോടിയാണ് വില.

ലിവിംങ് റൂം,കിടപ്പുമുറി, ഗസ്റ്റ് റൂം, അടുക്കള എന്നിവയാണ് ഇവിടെയുള്ളത്. കോര്‍പ്പറേറ്റ് മീറ്റിങ്ങുകള്‍ ഔദ്യോഗിക ആവശ്യങ്ങള്‍ എന്നിവയ്ക്കായി പ്രത്യേക ലൈബ്രറിയും ഈ അപ്പാര്‍ട്ട്‌മെന്റില്‍ ഒരുക്കിയിട്ടുണ്ട്. ക്ലബ് ഹൗസ്, യോഗാ റൂം, വൈന്‍ സെല്ലര്‍ റൂം, മിനി തിയേറ്റര്‍, ബിസിനസ് ഏരിയ എന്നിവയെല്ലാം ഈ അപ്പാര്‍ട്ട്‌മെന്റിന്റെ ഭാഗമാണ്.സിംഗപ്പൂര്‍ ആസ്ഥാനമായുള്ള പ്രശസ്ത ഇന്റീരിയര്‍ ഡിസൈനര്‍മാരായ പാമര്‍ ആന്‍ഡ് ടര്‍ണര്‍ ആര്‍ക്കിടെക്സ് ആണ് അഹൂജ ടവര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്.

Content Highlights: Rohit Sharma,Mumbai apartment, Indian cricket captain,home,myhome