24 ക്യാരറ്റ് സ്വർണത്തിൽ തിളങ്ങി ഡൊണാൾഡ് ട്രംപിന്റെ വീട്

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ന്യൂയോർക്കിലെ മാൻഹട്ടനിലുള്ള ആഡംബര പെന്റാഹൗസ് ആഡംബരത്തിന്റെ അവസാന വാക്കാണ്. മൂന്ന് നിലകളിലാള്ള ഈ വീടിന്റെ ഇന്റീരിയർ 24 ക്യാരറ്റ് സ്വർണത്തിലാണ് അലങ്കരിച്ചിരിക്കുന്നത്. ന്യൂയോർക്ക് സെൻട്രൽ പാർക്കിന്റെയും മാൻഹട്ടൻ നഗരത്തിന്റെയും മനോഹരമായ കാഴ്ചകൾ ആസ്വദിക്കാവുന്ന രീതിയിലാണ് ഈ വീട്.
പടുകൂറ്റൻ ട്രംപ് ടവറിലെ 56,57,58 നിലകളിലാണ് ഇത് സ്ഥിതിചെയ്യുന്നത്.
രാജകീയ പ്രൗഢിയും ആഡംബരവും ഒത്തുചേരുന്ന ഈ വീടിന്റെ ഡിസൈൻ ലൂയി പതിനാലാമന്റെ കാലഘട്ടത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. സീലിംഗുകളിൽ ഗ്രീക്ക് പുരാണ കഥകളിലെ ദൃശ്യങ്ങൾ വരച്ചിട്ടുണ്ട്. സ്വർണത്തിന്റെ ടോയ്ലറ്റും വീടിനകത്ത് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.
പ്രശസ്ത ഇന്റീരിയർ ഡിസൈനറായ ആഞ്ചലോ ഡോങ്കിയ ആണ് ഈ പെന്റ്ഹൗസ് ഡിസൈൻ ചെയ്തിരിക്കുന്നത്. സ്വർണത്തിന്റെ അലങ്കാരങ്ങളും മാർബിൾ പ്രതലങ്ങളും ഈ വീടിന്റെ പ്രധാന സവിശേഷതകളാണ്. മുറികളുടെ ഭംഗി വർധിപ്പിക്കുന്നതിനായി പ്രത്യേക ഫർണിച്ചറുകൾ നൽകിയിട്ടുണ്ട്.
ഈ വീടിന്റെ ഇന്റീരിയറിലെ പ്രധാന ആകർഷണം മാർബിളാണ്
ഭിത്തികൾ എല്ലാം തന്നെ മാർബിളിൽ പൊതിഞ്ഞിരിക്കുന്നു
100 മില്യൺ യു.എസ് ഡോളർ ആണ് ഈ വീടിന്റെ ഏകദേശ മൂല്യം.
11,000 ചതുരശ്ര അടിയാണ് വീടിന്റെ ഏകദേശ വിസ്തീർണം
Content Highlights: Located in Manhattan, New York with views of Central Park, Spread across three floors with an estimated value of $100 million, Interiors heavily decorated with 24-karat gold and marble, Design inspired by the era of King Louis XIV