നിർമാണ സാമഗ്രികൾക്ക് തീവില; പണിപാളി കെട്ടിടനിർമാണ മേഖല

കുന്നംകുളം: നിര്‍മാണസാമഗ്രികള്‍ക്ക് വില കുതിച്ചുകയറുന്നതോടെ കെട്ടിടംപണികള്‍ പാളുന്നു. ആറുമാസത്തിനിടെ 30 ശതമാനമാണ് വര്‍ധന. സിമന്റ്, കമ്പി, മണല്‍ തുടങ്ങി വിലകൂടാത്തതായി ഒന്നുമില്ല. സിമന്റ് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ക്ക് ബില്‍ ഡിസ്കൗണ്ട് സംവിധാനം നിര്‍ത്തിയതോടെ ഒക്ടോബര്‍മുതല്‍ ഇതു പ്രകടമാകാന്‍ തുടങ്ങി. നിശ്ചിതതുകയുമായി കെട്ടിടം നിര്‍മിക്കാന്‍ തുടങ്ങിയാല്‍ പ്രതീക്ഷിക്കുന്നതിനും കൂടുതലാണ് ചെലവ്.
സാധനങ്ങള്‍ക്ക് നിശ്ചിതശതമാനം വിലകൂടിയാല്‍ കരാര്‍തുകയില്‍ മാറ്റമുണ്ടാകുമെന്ന വ്യവസ്ഥകൂടി എഴുതിച്ചേര്‍ത്താണ് പലരും പുതിയപണി ഏറ്റെടുക്കുന്നത്. അസംസ്കൃതവസ്തുക്കള്‍ക്കുള്ള ക്ഷാമംമുതല് വിലവര്‍ധനയ്ക്ക് കാരണങ്ങള്‍ പലതാണ്. വിലനിയന്ത്രിക്കാന്‍ സര്‍ക്കാര്‍തലത്തില്‍ ഇടപെടണമെന്നാണ് ആവശ്യം.
രണ്ടാഴ്ചയ്ക്ക് ഇടയിലുള്ള വര്‍ധന
കമ്പി
പഴയനിരക്ക് -70
പുതിയനിരക്ക് -73.50
കോണ്‍ക്രീറ്റ് കട്ട(എട്ട് ഇഞ്ച്)
പഴയനിരക്ക് -36
പുതിയനിരക്ക് -38
പ്ലംബിങ്, ഇലക്ട്രിക്കല്‍ വസ്തുക്കള്‍
40 ശതമാനം വിലവര്‍ധന
സിമന്റ്(ചാക്ക്)
പഴയനിരക്ക് -380
പുതിയനിരക്ക് -450
മെറ്റല്‍(യൂണിറ്റ് 6.12 എം.എം.)
പഴയനിരക്ക് -3300
പുതിയനിരക്ക് -3885
എം. സാന്‍ഡ്(യൂണിറ്റ്)
പഴയനിരക്ക് -4200
പുതിയനിരക്ക് -4935
സാധാരണ ടൈല്‍(സ്ക്വയര്‍ ഫീറ്റ്)
പഴയനിരക്ക് -42-44
പുതിയനിരക്ക് -48-52
പെയിന്റ് ഉത്പന്നങ്ങള്‍
30 ശതമാനം വിലവര്‍ധന
Content Highlights: construction cost for building, meterial cost, myhome, veedu