രണ്ടാം നില പണിയുമ്പോൾ മുറികൾക്ക് സ്ഥാനം നോക്കിയില്ലെങ്കിൽ| കാണിപ്പയ്യൂർ

മുൻകാല ഗൃഹനിർമാണ ശൈലിയിൽ കുറച്ച് ഭാഗം മാത്രമാണ് മുകളിലത്തെ നിലയിലേക്ക് ഉയർത്തി എടുക്കാറുള്ളത്. അങ്ങനെ ഉയർത്തി മാളികയായി നിർമിക്കുന്ന ഭാഗത്തെയാണ് അഥവാ മുറികളെയാണ് തായി ഗൃഹം (പ്രധാന ഗൃഹം) എന്ന് പറയുന്നത്.
ഗൃഹത്തിൽ രണ്ടാം നിലയിൽ മുറികൾ സ്ഥാനദോഷമില്ലാതെ വരേണ്ടത് സ്വസ്ഥത ഉണ്ടാക്കി തരുന്ന ഗൃഹങ്ങൾക്ക് അത്യന്താപേക്ഷിതമാണ്.
ഗൃഹം കിഴക്ക് ദർശനമാണെങ്കിൽ പടിഞ്ഞാറ്റിക്ക് പ്രാധാന്യമുള്ള ഗൃഹമാണ്. അതുകൊണ്ട് തന്നെ പടിഞ്ഞാറ് വശത്തുള്ള മുറികളാണ് രണ്ടാംനിലയിൽ ഉയർത്തി ചെയ്യേണ്ടത്. കിഴക്ക് മുൻവശം ആകുമ്പോൾ മുകളിൽ മുറികൾ പിൻവശത്ത് വരുകയും, ഒഴിഞ്ഞുകിടക്കുന്ന ടെറസ് ഭാഗം മുൻ വശത്ത് കിഴക്കുവശത്ത് വരുന്ന വിധം ചെയ്യുന്നതുമാണ് ഉത്തമം.
കിഴക്ക്- അതായത് മുൻവശത്ത് മുറികൾ ഉയർത്തി പിൻവശമായ പടിഞ്ഞാറ് വശത്ത് ടെറസ് ആയി ഒഴിഞ്ഞ് കിടക്കുന്നത്. ഉയർച്ച ഉണ്ടാക്കി തരുന്ന ഗൃഹനിർമാണത്തിന് യോജിച്ച ലക്ഷണമല്ല.
Content Highlights: Definition of Thaigruham as the elevated part of the house, Importance of room placement on the second floor for household peace, Specific orientation rules for East-facing houses, Warning against building elevated structures on the East side while leaving the West side open