വാരിവലിച്ചിട്ട അകത്തളങ്ങൾ, മുഷിഞ്ഞ ഗന്ധം: വീടിന് അകത്ത് എങ്ങനെ സമാധാനം കൊണ്ടുവരാം..?

പ്രതീകാത്മക ചിത്രം | canva
പ്രതീകാത്മക ചിത്രം | canva

ജോലിഭാരവും ബന്ധങ്ങളിലെ സങ്കീർണതകളും ഒക്കെ ആയി മനസ്സ് മടുക്കുമ്പോഴും വീട് ഒരു ആശ്വാസം പകർന്നാലോ!? അങ്ങനെ ആശ്വാസം പകരാൻ വീടുകൾക്ക് കഴിയണമെങ്കിൽ ചെറിയ ചില കാര്യങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ട്. പണച്ചെലവ് ഇല്ലാതെ തന്നെ നമ്മുടെ അകത്തളങ്ങളെ ഏറ്റവും പ്രിയപ്പെട്ട ഒന്നാക്കിമാറ്റാം.

പ്രതീകാത്മക ചിത്രം | AI

വർണ്ണങ്ങൾ കൊണ്ടുവരുന്ന സന്തോഷം

മനസ്സിന് കുളിർമയേകുന്ന വർണ്ണങ്ങൾ ചുമരുകൾക്കും ഫർണിച്ചറുകൾക്കും കൊടുത്താൽ അകത്തളങ്ങൾ ഊഷ്മളമായി തോന്നും. പിസ്ത ഗ്രീൻ, പീച്ച്, ഇളം വയലറ്റ്, മഞ്ഞ, ടർകോയിസ് ബ്ല്യൂ തുടങ്ങിയ നിറങ്ങൾ സന്തോഷം ജനിപ്പിക്കാൻ ജനിപ്പിക്കാൻ കഴിയുന്നവയാണ്. അവയുടെ പല ഷെയ്ഡുകളോ അതിനുപരി വീട്ടിലുള്ളവർക്ക് പ്രത്യേക ഇഷ്ടവർണ്ണങ്ങളോ ഉണ്ടെങ്കിൽ അവ നൽകിയാൽ അകത്തളങ്ങൾ ഹൃദ്യമാകും.

വാരിവലിച്ചിട്ട മനസമാധാനം

അടുക്കും ചിട്ടയുമില്ലാതെ വാരിവലിച്ചിട്ട അകത്തളങ്ങൾ കുത്തഴിഞ്ഞ മനസ്സിന്റെയും ജീവിതചര്യയുടെയും അടയാളമാണ്. എടുത്ത് ഉപയോഗിച്ച ശേഷം സാധനങ്ങൾ യഥാ സ്ഥാനത്ത് തിരികെ വെച്ച് കഴിഞ്ഞാൽ തന്നെ പിന്നെ കണ്ടുപിടിക്കാൻ എളുപ്പമാക്കും. അതുപോലെ മുഷിഞ്ഞ ഷീറ്റുകളും അലക്കാൻ കൂട്ടിയിട്ട തുണികളും മാറാല പിടിച്ച ചുമരുകളും ഒക്കെ വൃത്തിയായി വെച്ചാൽ ഒരുപാട് ആശ്വാസവും സന്തോഷവും തോന്നും.

പ്രതീകാത്മക ചിത്രം | AI

നെഗറ്റീവ് എനർജി അകറ്റാൻ

ജനലുകളും കതകുകളും തുറന്നിട്ട് സ്വാഭാവിക വെളിച്ചവും വായുസഞ്ചാരവും വേണ്ടുവോളം നൽകിയാൽ അകത്തളങ്ങളിൽ തങ്ങി നിൽക്കുന്ന ദുർഗന്ധവും ഈർപ്പവും കീടാണുക്കളും ഒക്കെ ഇല്ലാതാക്കാൻ കഴിയും. അതുവഴി ആരോഗ്യപരമായ ഒരു അന്തരീക്ഷവും ജീവിതവും സ്വന്തമാക്കാം.

പ്രതീകാത്മക ചിത്രം | AI

പച്ചപ്പ് ജീവിതവും പച്ചപിടിപ്പിക്കും

ഐടി ഓഫീസുകളിൽ ജോലിക്കാരുടെ productivity കൂട്ടുവാനായി ഇൻഡോർ പ്ലാന്റ്‌സ് വയ്ക്കാറുണ്ട്.ജീവനുള്ള ചെടികളാണ് ഇതിനായി ഉപയോഗിക്കുക. വെളിച്ചത്തിൽ ഓക്‌സിജൻ ഉല്പാദിപ്പിക്കുന്ന ഇവ വളരെ ആരോഗ്യപരമായ ഒരു അലങ്കാരമാണ്. പക്ഷേ ആഴ്ചയിൽ ഒരിക്കൽ ചെടികൾ മാറ്റി വയ്ക്കുകയോ ആവശ്യമെങ്കിൽ വെയിൽ കൊള്ളിച്ച് അവയുടെ ആരോഗ്യം ഉറപ്പാക്കുകയോ വേണം.

പ്രതീകാത്മക ചിത്രം | AI

ഓർമ്മകൾ ഉണ്ടായിരിക്കണം

ഗതകാല സ്മരണകൾ ഉണർത്തുന്ന ചിത്രങ്ങളോ വസ്തുക്കളോ ഒക്കെ വീടിന്റെ അലങ്കാരമാക്കുമ്പോൾ ആ കഴിഞ്ഞു പോയ കാലത്തിന്റെ നല്ല ഓർമ്മകളും അവയ്‌ക്കൊപ്പം ഉണ്ടാകും. മുത്തശ്ശിയുടെ കൊളാമ്പിയോ അമ്മ പ്രാർത്ഥിച്ചിരുന്ന ദൈവങ്ങളുടെ രൂപമോ അങ്ങനെ എന്തുമാകാം! നമ്മൾ താണ്ടിവന്ന പല ജീവിതവഴികളും ഓർക്കുന്നത്, വ്യക്തി വികാസത്തിനും ആത്മവിശ്വാസത്തിനും വല്യ മുതൽകൂട്ടാണ്.

[object Object]

അമിതമായാൽ അമൃതും പണി തരും!

അനാവശ്യമായ സാധനങ്ങൾ വാങ്ങിച്ച് കൂട്ടി വീട്ടിൽ സ്ഥലമില്ല എന്ന് പരാതി പറയുന്നവർ ഇന്ന് സാധാരണമാണ്. കഴിഞ്ഞ ആറ് മാസം ഉപയോഗത്തിൽ വന്ന സാധനങ്ങൾ അ,ത്യാവശ്യം വേണ്ടവ എന്നിവ ഒഴികെ ബാക്കി മറ്റുള്ളവർക്ക് കൊടുക്കുകയോ, OLX പോലുള്ളവ വഴി വിറ്റുകളയുകയോ, ആക്രിവ്യാപാരികൾക്ക് കൊടുക്കുകയോ ചെയ്യാം. ഇല്ലെങ്കിൽ വീട് വേണ്ട വിധം ഉപയോഗിക്കാൻ കഴിയാത്തവിധം ഇടമില്ലാത്ത അവസ്ഥയാകും.

സുഗന്ധം പരക്കട്ടെ

മനസ്സിനെ തൊട്ടുണർത്തുന്ന വാസനകൾ: ചന്ദനത്തിരികൾ, essential oils,room spary, scented candles ഒക്കെ മനസ്സിനെ പ്രചോദിപ്പിക്കുന്നവയാണ്. ദുർഗന്ധം പോട്ടെ സുഗന്ധം പരക്കട്ടെ; മനസ്സുകളിൽ ശാന്തത നിറയട്ടെ

Content Highlights: Use soothing wall colors like pistachio green, peach, and pastel shades to create warmth., Declutter spaces and maintain cleanliness to reduce mental stress., Allow natural light and ventilation to remove negative energy., Add indoor plants to boost oxygen and improve productivity., Use pleasant fragrances like essential oils and scented candles to promote calmness.