കരിയറിൽ ഉയർച്ച,വരുമാനം വർദ്ധിക്കാൻ ഫെങ്ഷുയി പ്രകാരം വീട്ടിൽ വരുത്തേണ്ട മാറ്റങ്ങൾ

ജീവിതച്ചെലവുകൾ വർധിക്കുമ്പോൾ അതിനനുസരിച്ചു ഉയർന്ന വരുമാനം കൂടിയേ തീരൂ അല്ലേ? ചെയ്യുന്ന ജോലിയിൽ ഉയർച്ച ഉണ്ടാകുക...പ്രൊമോഷൻ കിട്ടുക, അല്ലെങ്കിൽ പുതിയ നല്ലൊരു ജോലി ലഭിക്കുക... സ്ഥിര വരുമാനം വർദ്ധിക്കുക. ഇത് എല്ലാവരും ആഗ്രഹിക്കുന്ന കാര്യങ്ങളാണ്.

നമ്മുടെ ചുറ്റും ഉള്ള ഊർജ്ജത്തെ നമുക്ക് അനുകൂലമാക്കുന്നത് വഴി കരിയറുമായി ബന്ധപ്പെട്ട ഈ കാര്യങ്ങൾ അനായാസേന നടപ്പിലാക്കാൻ സാധിക്കും. ഫെങ്ഷുയി അനുസരിച്ച് കരിയറും സ്ഥിരവരുമാനവുമായി ബന്ധപ്പെട്ട ഏരിയ ഒരു സ്ഥലത്തിന്റെ വടക്ക് ഭാഗം ആണ്. ഇതനുസരിച്ച് ലിവിങ് റൂമിന്റെ വടക്ക് ഭാഗത്തായി ഒരു അക്വേറിയം വയ്ക്കാം. വെറുതെ വെച്ചാൽ പോര അക്വേറിയത്തിലെ വെള്ളം അനങ്ങണം. ഇതിനായി വെള്ളം അനങ്ങണം എന്നതിനാൽ അതിൽ കുമിളകൾ വരുന്ന തരത്തിൽ aeration ഇട്ടു കൊടുക്കാം. എന്നാൽ അക്വേറിയത്തിൽ മീനുകളെ നിക്ഷേപിക്കണമെന്ന് നിർബന്ധം ഇല്ല. അക്വേറിയം തുറന്നിരിക്കുന്ന നിലയിലായിരിക്കണം. ഇതിനെ അക്വാസ്‌കേപിങ് എന്നും പറയും. ഇത്തരത്തിൽ വെള്ളം അനങ്ങുമ്പോൾ അതിൽ നിന്നുള്ള ഊർജ്ജം വടക്ക് ഭാഗത്ത് പ്രവർത്തിക്കുകയും അതിന്റെ ഗുണഫലമായി കരിയറിലെ ഉയർച്ചയും വരുമാനവും നിങ്ങളിലേക്ക് അനായാസേന ഒഴുകിയെത്തുകയും ചെയ്യും.

പ്രതീകാത്മക ചിത്രം | Canva

അക്വേറിയത്തിൽ മത്സ്യങ്ങൾ ഇടണം എന്ന് ആഗ്രഹിക്കുന്നവർ, (8 gold fish + 1 black moor fish,1 single black moor fish,small tetra fish,small guppies) ഇങ്ങനെ മത്സ്യങ്ങളെ ഇടാവുന്നതാണ്. നാല് എണ്ണം ഒഴികെ മറ്റ് ഏതു നമ്പറിലും മത്സ്യങ്ങളെ വളർത്താം.

എയ്ഞ്ചൽ ഫിഷ് പോലെ കൂർത്ത ചിറക് ഉള്ള മത്സ്യങ്ങളെക്കാൾ നല്ലത് ഗോൾഡ് ഫിഷ് ഗപ്പി പോലുള്ള മൃതുവായ ചിറകുള്ള മീനുകളാണ്. എന്നാൽ മത്സ്യങ്ങൾ മൂലം അക്വേറിയത്തിലെ വെള്ളം മലിനമായി കിടന്നാൽ, അത് ഗുണത്തെക്കാൾ ഏറെ ദോഷം ചെയ്യാം. അതിനാൽ മത്സ്യങ്ങളെ ഇടുന്നവർ, അക്വേറിയത്തിന്റെ ഫിൽറ്ററേഷൻ സിസ്റ്റം നല്ലതാണ് എന്ന് ഉറപ്പാക്കുക.

നീല കർട്ടനുകൾ

പ്രതീകാത്മക ചിത്രം | Canva

ഇനി ലിവിങ് റൂമിന്റെ വടക്ക് ഭാഗത്തെ ജനലിൽ ഉപയോഗിച്ചിരിക്കുന്ന കർട്ടനുകൾ നീല നിറത്തിലുള്ളതാക്കുന്നതും നിങ്ങൾക്ക് മുകളിൽ പറഞ്ഞ പ്രയോജനങ്ങൾ കൊണ്ട് വരും. നീല കടും നീല എന്നിവയുടെ കൂടെ മെറ്റാലിക്ക് നിറങ്ങൾ(സ്വർണം, വെള്ളി, വെങ്കലം)എന്നിവയും നിങ്ങളുടെ താല്പര്യത്തിന് അനുസരിച്ച് ഉപയോഗിക്കാം. ഇനി വടക്ക് ഭാഗത്ത് ജനൽ ഇല്ല പകരം ചുമര് ആണെങ്കിൽ ഭിത്തിക്ക് നീല പെയിന്റ് ഉപയോഗിച്ചാൽ മതി. ഇനി അതുമല്ലെങ്കിൽ നീല നിറത്തിലുള്ള വാൾപേപ്പർ ഉപയോഗിച്ചാൽ മതി. വാൾപേപ്പർ തിരഞ്ഞെടുക്കുമ്പോൾ മുകളിൽ പറഞ്ഞ കോമ്പിനേഷനുകൾ മനസിൽ വയ്ക്കുക.

ഇനി നിങ്ങൾക്ക് മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നും ചെയ്യാൻ സാധിക്കില്ല എങ്കിൽ, എങ്ങനെ വ്യക്തിപരമായി കരിയർ ഉയർച്ച എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ച് അടുത്ത ലക്കത്തിൽ വിവരിക്കാം.

Content Highlights: Placing an active aquarium in the north direction of the living room attracts career growth and income., Aquascaping with flowing water and aeration is effective, even without fish., If keeping fish, specific combinations like 8 goldfish and 1 black moor are auspicious., Using blue curtains, paint, or wallpaper in the north direction enhances career energy.