സുരക്ഷ: നമ്മുടെ വീടുകളെ കാത്തിരിക്കുന്ന വെല്ലുവിളികൾ

പ്രതീകാത്മക ചിത്രം |Canva
പ്രതീകാത്മക ചിത്രം |Canva

സമാധാനത്തോടെയും സുരക്ഷിതത്വത്തോടെയും കഴിയാനാണ് സ്വന്തമായി ഒരു വീട് എന്ന തീരുമാനത്തിലേക്ക് എത്തിച്ചേരുന്നത്. അവിടെ സ്വാതന്ത്ര്യത്തിനൊപ്പം സുരക്ഷിതത്വവും വളരെ അനിവാര്യമാണ്. അതൊന്നുകൂടി നമുക്ക്, ഉറപ്പാക്കിയാലോ..?

കള്ളനെ പേടിക്കണം

തസ്‌കരൻമാർ വീടുകളിൽ കയറി പണവും സ്വർണ്ണവും കവരുന്നത് ഇപ്പോൾ നിത്യ സംഭവമാണ്. സിസിടിവി ക്യാമറകളും motion sensor ലൈറ്റുകളും ഒരു പരിധിവരെ ഇത്തരക്കാരെ അകറ്റും. വീട്ടിൽ പണവും സ്വർണ്ണവും സൂക്ഷിക്കേണ്ടി വരികയാണെങ്കിൽ കട്ടിയുള്ള ലോഹനിർമിത സേഫ് ലോക്കറുകൾ ഉപയോഗിക്കാം. സ്ത്രീകളും കുട്ടികളുംമാത്രം ഉള്ളപ്പോഴാണെങ്കിൽ അലാറം കൊടുക്കുകയോ വീടുകളിൽ മാസ്റ്റർ സ്വിച്ച് വെച്ച് എല്ലാ ലൈറ്റുകളും ഓൺ ചെയ്യുകയാണെങ്കിൽ കള്ളന്മാരെ പ്രതിരോധിക്കാൻ കഴിയും. തടിയിലുള്ള കതകുകൾക്ക് പുറത്തു ഇരുമ്പിൽ ഉള്ള ഷട്ടർ കൊടുത്താൽ സുരക്ഷിതത്വം മികച്ചതാക്കാം. അപകട സമയങ്ങളിൽ സഹായം അഭ്യർത്ഥിക്കാൻ അയൽക്കാരുടെ നമ്പർ ഒക്കെ കയ്യിൽ കരുതാം. പോലീസ് ഹെല്പ് ലൈൻ നമ്പർ കുട്ടികൾക്കും പറഞ്ഞുകൊടുക്കാം.

പ്രതീകാത്മക ചിത്രം |AI

പാമ്പുകളും ക്ഷുദ്രജീവികളും

വീട്ടിലേക്ക് ചാഞ്ഞു നിൽക്കുന്ന മരങ്ങളോ വള്ളികളോ വഴി പാമ്പുകൾ വീട്ടിലേക്ക് പ്രവേശിക്കാൻ സാധ്യതയുണ്ട്. അതിനാൽ,അവയൊക്കെ വെട്ടിയൊതുക്കാം . ഇത്തരം ഇഴജന്തുക്കളെയും കീടങ്ങളെയും അകറ്റുന്ന സ്‌പ്രേ ഇപ്പോ വിപണിയിൽ ലഭ്യമാണ്. ചവിട്ടികളും പുറത്തിടുന്ന ചെരുപ്പുകളും ഒക്കെ മാറ്റുമ്പോഴും ധരിക്കുമ്പോഴും എപ്പോഴും ശ്രദ്ധവേണം.

[object Object]

കടന്നൽ പോലുള്ള അക്രമണകാരികളായ പ്രാണികൾ കൂടുകൂട്ടുമ്പോൾ തുടക്കത്തിൽ തന്നെ നശിപ്പിക്കാൻ എളുപ്പമാണ്.അവ വളർന്നു വലുതായാൽ ഫയർ ഫോഴ്‌സിന്റെ സഹായം തേടാം, നശിപ്പിക്കേണ്ടി വന്നാൽ. വർഷത്തിൽ ഒരിക്കലെങ്കിലും  pest control treatment ചെയ്താൽ ഇവയെ മികച്ച രീതിയിൽ പ്രതിരോധിക്കാം. കാട്ടുപന്നിയോ, ആനയോ ഒക്കെ ആക്രമിക്കുന്ന പ്രദേശമെങ്കിൽ വനം വകുപ്പിന്റെ സഹായം തേടാം.

പ്രതീകാത്മക ചിത്രം |AI

ഇടിയും മിന്നലും

മഴക്കാലത്ത് മിന്നലുണ്ടാകുമ്പോൾ വലിയ വൈദ്യുതപ്രവാഹം ഉണ്ടാകും. വീടുകൾക്ക് ശരിയായ എർത്തിംഗ് ചെയ്തില്ലെങ്കിൽ വീടിനും ഉപകരണങ്ങൾക്കും വീട്ടുകാർക്കും ഒക്കെ വല്യ ഭീഷണിയാകും. വീട് ഡിസൈൻ ചെയ്യുമ്പോൾ തന്നെ ഇത് ശ്രദ്ധിച്ചാൽ ഭാവിയിൽ വല്യ മുതൽക്കൂട്ടാകും. ഒരു മികച്ച ഇലക്ട്രിക്കൽ എൻജിനീയറുമായി കൺസൾട്ട് ചെയ്യുന്നതാകും ഉചിതം.ലൈറ്റ്‌നിങ് അറസ്റ്റർ ചെലവ് കൂടുമെങ്കിലും സുരക്ഷിതത്വം ഉറപ്പാക്കാൻ മികച്ചതാണ്. ഉയരമുള്ള ഭൂമിയിലാണ് വീട് സ്ഥിതി ചെയ്യുന്നതെങ്കിൽ ചുറ്റും ഉയരമുള്ള മരങ്ങൾ ഉണ്ടെങ്കിൽ മിന്നലിന്റെ പ്രഭാവം വീടിനെ ബാധിക്കില്ല. ഇടിയും മിന്നലും ഒക്കെ ഉള്ള സമയങ്ങളിൽ ഇലക്ക്‌ട്രോണിക് ഉപകരണങ്ങൾ പ്ലഗ്ഗിൽ നിന്നും ഊരി ഇടുന്നതാകും അഭികാമ്യം.

പ്രതീകാത്മക ചിത്രം |AI

പ്രകൃതി ക്ഷോഭങ്ങൾ

സർക്കാരിന്റെ അറിയിപ്പുകൾ പിന്തുടർന്ന് ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് ആവശ്യമുള്ള സാധനങ്ങളുമായി മാറുന്നതാണ്, പ്രകൃതി ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ ഏറ്റവും സുരക്ഷിതമായ മാർഗ്ഗം. ഇങ്ങനെ മാറുമ്പോൾ, വീടിന്റെ മെയിന് സ്വിച്ച് ഓഫ് ആക്കി ഇടുകയാണെങ്കിൽ ഷോർട് സർക്യൂട്ട്  കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാം. വളർത്തു മൃഗങ്ങളെയും കെട്ടഴിച്ചു വിടുകയോ കഴിയുമെങ്കിൽ ഒപ്പം കൂട്ടുകയോ ആകാം. ചിപ്പ് കോളറിൽ പിടിപ്പിച്ചവ ആണെങ്കിൽ അവയെ കണ്ടുപിടിക്കാൻ എളുപ്പമാക്കും.

പ്രതീകാത്മക ചിത്രം | AI

വീട്ടിലെ അപകടങ്ങൾ

ഗാർഹിക പാചകവാതകം ചോർന്നുള്ള അപകടങ്ങൾ, short circuit വൈദ്യുത പ്രഹരം കൊണ്ടുള്ള അപകടങ്ങൾ ഒക്കെ കരുതൽ വേണ്ടവയാണ്. തീ അണയ്ക്കുവാനുള്ള extinguisher, short circuit വന്നാൽ തനിയെ ഓഫ് ആകുന്ന മെയിൻ സ്വിച്ച് ഒക്കെ സ്ഥാപിച്ചാൽ സുരക്ഷ ഉറപ്പാക്കാം. ഫയർ ഫോഴ്‌സ്, സഹായിക്കുമെന്ന് ഉറപ്പുള്ള അയൽക്കാർ അടുത്തുള്ള ബന്ധുക്കൾ തുടങ്ങിയവരുടെ നമ്പറുകൾ കൊച്ചു കുട്ടികൾക്കും കാണുന്ന വിധം ചുമരിൽ എഴുതി ഒട്ടിച്ചാൽ അപകട സമയങ്ങളിൽ വല്യ ഉപകാരമാകും. ഫോണിൽ സ്പീഡ് ഡയൽ എമർജൻസി സൗകര്യവും ഇത്തരത്തിൽ പ്രയോജനപ്പെടുത്താം. കുളിമുറികളിൽ തെന്നി വീണുള്ള അപകടങ്ങൾ ഒരു പരിധിവരെ ചെറുക്കാൻ ചുമരിൽ ഹാൻഡിലുകൾ സ്ഥാപിക്കാം. വീഴുമ്പോൾ ഇവ ഒരു പിടിവള്ളിയാകും. കൊച്ചു കുട്ടികൾ ഒക്കെ ഉള്ള വീടുകളിൽ കൂടുതൽ കരുതലും ശ്രദ്ധയും ആവശ്യമാണ്. പോക്കറ്റ് ഡോർ വെച്ച് കോണികളിലേക്കും പുറത്തേക്കുമുള്ള പോക്ക് തടസപ്പെടുത്താം. കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങി റോഡിൽ പോയുള്ള അപകടങ്ങൾ തടയാൻ ഇങ്ങനെയൊക്കെയേ കഴിയൂ.കണ്ണ് തെറ്റിയാൽ അപകടം പറ്റുന്ന കുഞ്ഞ് പ്രായക്കാർ വീട്ടിൽ ഉള്ളപ്പോ എപ്പോഴും കൂടെ ഒരു മുതിർന്ന ആളുണ്ട് എന്നുറപ്പാക്കണം.

Content Highlights: Prevent burglaries using CCTV, motion sensors, and secure door shutters., Protect your home from snakes and pests by trimming trees and using repellents., Ensure proper earthing and use lightning arresters to prevent electrical damage., Follow government alerts and turn off the main switch during natural disasters., Childproof your home and keep emergency contact numbers readily accessible.