വീടിന്റെ ഐശ്വര്യം കെടുത്തുന്ന 10 വസ്തുക്കൾ! ഇന്നുതന്നെ ഇവ ഒഴിവാക്കൂ!'

ഒരു വീട് വൃത്തിയാക്കുമ്പോൾ വെറുതെ പൊടി തുടച്ചാൽമാത്രം പോരാ... ചില കാര്യങ്ങൾ പുറത്താക്കേണ്ടതുണ്ട്!
നമ്മുടെ വീടുകളിൽ വർഷങ്ങളായി ഉപയോഗിക്കാതെ സൂക്ഷിച്ചിരിക്കുന്ന പല വസ്തുക്കളുമുണ്ട്. എന്നെങ്കിലും ഉപകാരപ്പെടുമെന്ന് കരുതി സ്റ്റോർ റൂമിലും തട്ടിൻപുറത്തും അലമാരകളിലുമായി നാം അവയെ കാത്തുസൂക്ഷിക്കുന്നു.
എന്നാൽ ഫെങ് ഷൂയി പ്രകാരം ചില വസ്തുക്കൾ വീടിന്റെ ഊർജപ്രവാഹത്തെ തടസ്സപ്പെടുത്തുകയും വളർച്ചയുടെയും സമൃദ്ധിയുടെയും അന്തരീക്ഷത്തെ പ്രതികൂലമായി സ്വാധീനിക്കുകയും ചെയ്യാം.
ഒഴിവാക്കേണ്ട അത്തരം 10 കാര്യങ്ങൾ ഏതൊക്കെയെന്ന് നോക്കാം!
1. പഴയ crutches, വാക്കറുകൾ, വീൽചെയറുകൾ
അസുഖമോ അപകടമോ ഭേദമായിട്ടും ഇനി ഒരിക്കൽ ആവശ്യമായി വന്നേക്കാം എന്ന ചിന്തയിൽ പഴയ crutches ഉം വാക്കറുകളും വീൽചെയറുകളും സൂക്ഷിക്കുന്നവരുണ്ട്. ഫെങ് ഷൂയി പ്രകാരം ഇവ പരിക്കുകളെയും ശാരീരിക ബുദ്ധിമുട്ടുകളെയും ക്ഷണിച്ചു വരുത്താം. ആവശ്യമില്ലെങ്കിൽ ഉപേക്ഷിക്കുകയോ ആവശ്യക്കാർക്ക് കൈമാറുകയോ ചെയ്യുക.
2. പഴയ തറവാട്ടുസാധനങ്ങൾ
തറവാട്ടിൽ നിന്ന് കൊണ്ട് വന്ന പഴയ അലമാരകൾ, പെട്ടികൾ, കട്ടിലുകൾ, ടീപ്പോയികൾ തുടങ്ങിയവ പൈതൃകത്തിന്റെ പേരിൽ വീട്ടിൽ സൂക്ഷിക്കുന്നുണ്ടോ? അവ പഴയ കാലത്തേക്ക് നമ്മെ തളച്ചിടുന്നു. അവ നന്നായി പോളിഷ് ചെയ്യുകയോ പെയിന്റ് ചെയ്യുകയോ ചെയ്തതിനുശേഷം മാത്രം ഉപയോഗിക്കുക. പഴയ ഓർമകളുടെ ഭാരം പേറാതെ പുതിയ ഊർജത്തോടെ അവയ്ക്ക് ജീവിതം നൽകാം.
3. മൃഗങ്ങളുടെ കൊമ്പുകളും സ്റ്റഫ് ചെയ്ത രൂപങ്ങളും
മൃഗങ്ങളുടെ കൊമ്പുകൾ, സ്റ്റഫ് ചെയ്ത മൃഗങ്ങൾ, വേട്ടയാടിയ മൃഗങ്ങളുടെ ശരീരഭാഗങ്ങൾ എന്നിവ അലങ്കാരത്തിനായി പ്രദർശിപ്പിക്കുന്നത് ഒഴിവാക്കുക. ഇവ ജീവനില്ലാത്ത ഊർജത്തെ പ്രതിനിധാനം ചെയ്യുന്നു. അതുപോലെ കടുവ, സിംഹം തുടങ്ങിയ അക്രമഭാവത്തിലുള്ള മൃഗങ്ങളുടെ പ്രതിമകളും വീട്ടിൽ ഭയത്തിന്റെയും സംഘർഷത്തിന്റെയും അന്തരീക്ഷം സൃഷ്ടിക്കാം.
4. പഴയ കലണ്ടറുകൾ
പുതിയ കലണ്ടർ തൂക്കിയിട്ടും അതിനു പിന്നിൽ പഴയ കലണ്ടർ ഇപ്പോഴും അവശേഷിക്കുന്നുണ്ടോ? കലണ്ടർ സമയത്തിന്റെ പ്രതീകമാണ്. കഴിഞ്ഞുപോയ വർഷങ്ങളെ പ്രതിനിധാനം ചെയ്യുന്ന പഴയ കലണ്ടറുകൾ ഒഴിവാക്കുക. പഴയതിൽ കുടുങ്ങാതെ പുതിയ സമയത്തെയും സാധ്യതകളെയും സ്വാഗതം ചെയ്യാം.
5. പ്രവർത്തിക്കാത്ത ക്ലോക്കുകളും വാച്ചുകളും
ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യമാണ്! ബാറ്ററി തീർന്ന വാച്ചുകൾ, പ്രവർത്തിക്കാത്ത ക്ലോക്കുകൾ, കേടായ ടൈംപീസുകൾ എന്നിവ വീടുകളിൽ സൂക്ഷിക്കരുത്. ഫെങ് ഷൂയി പ്രകാരം ഇവ നിശ്ചലമായ സമയത്തിന്റെയും തടസ്സപ്പെട്ട ഊർജത്തിന്റെയും പ്രതീകങ്ങളാണ്. ബാറ്ററി മാറ്റുക, കേടായവ നന്നാക്കുക, അല്ലെങ്കിൽ ഒഴിവാക്കുക. നിങ്ങളുടെ ജീവിതത്തിൽ പുതിയ അവസരങ്ങൾ വന്ന് നിറയട്ടെ!
6. ദുഃഖവും ഭയവും പ്രതിഫലിപ്പിക്കുന്ന ചിത്രങ്ങൾ
കണ്ണുനീർ ഒഴുക്കുന്ന കുട്ടികൾ, തകർന്ന കപ്പലുകൾ, പ്രക്ഷുബ്ധമായ കടൽ, മുങ്ങിത്താഴുന്ന ബോട്ടുകൾ, ദുഃഖം നിറഞ്ഞ മുഖങ്ങൾ... ഇത്തരം ചിത്രങ്ങൾ വീടിന്റെ അലങ്കാരത്തിനായി തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കുക. നമ്മുടെ മനസ്സിനെ സന്തോഷിപ്പിക്കുകയും പ്രതീക്ഷയും സമാധാനവും നൽകുകയും ചെയ്യുന്ന ചിത്രങ്ങളാകട്ടെ ചുവരുകളിൽ ഇടംപിടിക്കുന്നത്.
7. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങൾ
ഫ്രിഡ്ജിലും അടുക്കളയിലെ സ്റ്റോറേജ് അലമാരകളിലും കാലാവധി കഴിഞ്ഞ സോസുകൾ, സീരിയലുകൾ, പാക്കറ്റ് ഭക്ഷണങ്ങൾ, ഫ്രോസൺ ഭക്ഷണങ്ങൾ എന്നിവ കെട്ടിക്കിടക്കുന്നുണ്ടോ? ഇടയ്ക്കിടെ ഫ്രിഡ്ജും സ്റ്റോറേജ് ഏരിയയും പരിശോധിച്ച് ഉപയോഗശൂന്യമായവ ഒഴിവാക്കുക. ഇത് ആരോഗ്യത്തിനും ശുചിത്വത്തിനും മാത്രമല്ല, വീടിന്റെ നല്ല അന്തരീക്ഷത്തിനും പ്രധാനമാണ്.
8. തലയ്ക്കു മുകളിൽ തൂങ്ങിനിൽക്കുന്ന മൂർച്ചയുള്ള ഡിസൈനുകൾ
കൂർത്ത അഗ്രങ്ങളുള്ള ലൈറ്റ് ഫിക്സ്ചറുകൾ/chandeliers, സീലിങ്ങിൽനിന്ന് താഴേക്ക് തൂങ്ങിനിൽക്കുന്ന sharp designs എന്നിവ ശ്രദ്ധിക്കുക. ഫെങ് ഷൂയിയിൽ ഇവയെ 'Poiosn Arrows' എന്ന് വിളിക്കുന്നു. ഇവ കൊണ്ടുവരുന്ന negative ഊർജം, തടസ്സങ്ങൾക്കും ധനനഷ്ടത്തിനും കലഹങ്ങൾക്കും കാരണമാകാം. സൗന്ദര്യത്തോടൊപ്പം അത് ഉണ്ടാക്കുന്ന ഊർജത്തിനും പ്രാധാന്യം നൽകാം.
9. ഉണങ്ങിപ്പോയ ചെടികൾ
വീടിനുള്ളിലും ബാൽക്കണിയിലും ഉണങ്ങിയ ചെടികളും, ധാരാളം മുള്ളുകൾ നിറഞ്ഞ ചെടികളും സൂക്ഷിക്കരുത്. ആരോഗ്യകരമായ പച്ചച്ചെടികൾ വളർച്ചയുടെയും പുതുജീവന്റെയും പ്രതീകങ്ങളാണ്. ഉണങ്ങിയ ഇലകൾ നീക്കം ചെയ്യുക. പുനരുജ്ജീവിപ്പിക്കാൻ കഴിയാത്ത ചെടികൾ മാറ്റി പുതിയവ നടുക.
10. പഴയ തലയണകൾ
വർഷങ്ങളായി ഉപയോഗിക്കുന്ന തലയണകൾ വർഷത്തിലൊരിക്കലെങ്കിലും മാറ്റുന്നത് നല്ലതാണ്. നമ്മുടെ സങ്കടങ്ങളും ടെൻഷനും ഭയവുമെല്ലാം വർഷങ്ങളായി ആഗിരണം ചെയ്ത തലയിണകൾക്ക് പകരം പുതിയവ വാങ്ങുക. നല്ല ഉറക്കത്തിനും സമാധാനത്തിനും ഒപ്പം പുതിയൊരു ഊർജവും ജീവിതത്തിലേക്ക് ക്ഷണിക്കാം!
ഒരു ചെറിയ പരീക്ഷണം നടത്താമോ?
ഇന്ന് നിങ്ങളുടെ വീടിന്റെ ഓരോ മുറിയും ഒന്ന് പരിശോധിക്കുക. ഉപയോഗമില്ലാതെ കിടക്കുന്ന കുറഞ്ഞത് 10 മുതൽ 15വരെ വസ്തുക്കളെങ്കിലും കണ്ടെത്തി ഒഴിവാക്കൂ!
ഓർക്കുക, പുതിയ അവസരങ്ങളും, കൂടുതൽ അഭിവൃദ്ധിയും ജീവിതത്തിലേക്ക് കടന്നുവരണമെങ്കിൽ പല പഴയ കാര്യങ്ങൾക്കും നാം വിട നൽകേണ്ടതുണ്ട്.
ഒഴിഞ്ഞ ഇടങ്ങൾ ശൂന്യതയല്ല...
അവ പുതിയ സാധ്യതകളെ ക്ഷണിച്ചുവരുത്തുന്നു !
അടുത്ത ലക്കത്തിൽ മറ്റൊരു രസകരമായ വിഷയവുമായി വീണ്ടും കാണാം.