അടുക്കള ഒന്ന് സ്മാര്‍ട്ടാക്കിയാലോ? ഈ ഗാഡ്ജറ്റുകള്‍ പരീക്ഷിക്കൂ

Representative Image | Photo: Canva.com
Representative Image | Photo: Canva.com

ദിവസവും ഏറ്റവുമധികം സമയം ചെലവഴിക്കപ്പെടുന്ന സ്ഥലമാണ് അടുക്കള. സാങ്കേതികവിദ്യ വികസിക്കുന്നതിനൊപ്പം പാചകവും സ്മാര്‍ട്ടാക്കാനായി വിവിധതരം സ്മാര്‍ട്ട് ഗാഡ്ജറ്റുകള്‍ ഇപ്പോള്‍ വിപണിയില്‍ ലഭ്യമാണ്. ഓട്ടോമാറ്റിക് റൊട്ടി മേക്കര്‍ മുതല്‍ സ്മാര്‍ട്ട് ഇന്‍സ്റ്റന്റ് പോട്ടുകള്‍ വരെ ഇക്കൂട്ടത്തിലുണ്ട്. നമ്മുടെ സമയം ലാഭിക്കാനും പാചകം കാര്യക്ഷമമാക്കാനുമാണ് ഇത്തരം ഗാഡ്ജറ്റുകള്‍ രൂപകല്പന ചെയ്തിരിക്കുന്നത്. 

പരമ്പരാഗത ഉപകരണങ്ങളോടൊപ്പം പുത്തന്‍ സാങ്കേതികവിദ്യയും സംയോജിക്കുമ്പോഴാണ് സ്മാര്‍ട്ട് കിച്ചണ്‍ ഗാഡ്‌ജെറ്റുകള്‍ പിറവിയെടുക്കുന്നത്. ഓട്ടോമേറ്റഡ് കുക്കിങ്, റിമോട്ട് മോണിറ്ററിങ്, സ്മാര്‍ട്ട് കണ്‍ട്രോള്‍ തുടങ്ങിയ ഇത്തരം ഫീച്ചറുകളിലൂടെ നമ്മുടെ കുക്കിങ് കുറച്ചുകൂടി സ്വതന്ത്രമാവുകയും ഭക്ഷണം പാകമാകുന്ന സമയത്ത് മറ്റുകാര്യങ്ങളില്‍ കൂടുതലായി ശ്രദ്ധിക്കാന്‍ കഴിയുകയും ചെയ്യും.

നമ്മുടെ നിത്യജീവിതത്തെ കുറച്ചുകൂടി എളുപ്പവും സൗകര്യപ്രദവുമാക്കാനുപകരിക്കുന്ന ഏതാനും കിച്ചണ്‍ ഉപകരണങ്ങളാണ് താഴെപ്പറയുന്നത്:

സ്മാര്‍ട്ട് റെഫ്രിജറേറ്റര്‍ ക്യാമറ

ഫ്രിഡ്ജില്‍ പിടിപ്പിക്കുന്ന ഈ ക്യാമറ നമ്മുടെ ഫ്രിഡ്ജിനുള്ളില്‍ എന്തൊക്കെയുണ്ട് എന്നതിന്റെ ചിത്രങ്ങള്‍ മൊബൈലിലേയ്ക്ക് അയയ്ക്കും. അതിനാല്‍, അടുക്കള സാധനങ്ങള്‍ വാങ്ങാനായി ഷോപ്പിങിനു പോകുന്ന സമയത്ത്, നമ്മുടെ സമയവും പണവും ലാഭിക്കാനും ഇത് സഹായിക്കുന്നു. ഭക്ഷ്യസാധനങ്ങള്‍ പാഴാകാതിരിക്കാനും ഇതുപകരിക്കും.

സ്മാര്‍ട്ട് സ്പൂണും ഫോര്‍ക്കും

ഭക്ഷണശീലങ്ങള്‍ മെച്ചപ്പെടുത്താനും ആരോഗ്യകരമായ ജീവിതശൈലി നയിക്കാനും ആഗ്രഹിക്കുന്നവര്‍ക്ക് തികച്ചും നൂതനമായ ഒരു പരിഹാരമാര്‍ഗമായിരിക്കും സ്മാര്‍ട്ട് സ്പൂണും ഫോര്‍ക്കും. ബ്ലൂടൂത്ത് വഴി ഇത് നമ്മുടെ ഫോണുമായി കണക്ട് ചെയ്യാം. തുടര്‍ന്ന് നമ്മള്‍ എത്ര വേഗത്തിലാണ് ഭക്ഷണം കഴിയ്ക്കുന്നതെന്ന് ഇത് ട്രാക്ക് ചെയ്യും. വളരെ വേഗത്തിലാണ് നമ്മള്‍ കഴിക്കുന്നതെങ്കില്‍ ഈ സ്പൂണ്‍ വൈബ്രേറ്റ് ചെയ്യും. നമ്മുടെ ഭക്ഷണശീലത്തെക്കുറിച്ച് കൂടുതല്‍ ശ്രദ്ധാലുവാകാന്‍ ഇവ നമ്മെ ഓര്‍മിപ്പിക്കും. അതുവഴി, നമ്മുടെ ആരോഗ്യവും മെച്ചപ്പെടുത്തും.

സ്മാര്‍ട്ട് ഫ്രൈയിംഗ് പാന്‍

ഒരു മൊബൈല്‍ ആപ്ലിക്കേഷനില്‍ കണക്ട് ചെയ്തുകൊണ്ട് സ്മാര്‍ട്ട് ഫ്രൈയിംഗ് പാന്‍ പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. താപനില പരിശോധിക്കാനും അതനുസരിച്ച് പാചകസമയം ക്രമീകരിക്കാനും ഭക്ഷണം കഴിയുമ്പോള്‍ അലേര്‍ട്ടുകള്‍ ലഭിക്കാനും ഇതിലൂടെ സാധിക്കും. ഇത്തരത്തില്‍, എവിടെനിന്നും കൈകാര്യം ചെയ്യാവുന്ന ഒന്നായി ഈ ഫ്രൈയിംഗ് പാന്‍ പാചകത്തെ മാറ്റുന്നുണ്ട്. മാത്രമല്ല, മറ്റാവശ്യങ്ങള്‍ക്കായി ഈ സമയം വിനിയോഗിക്കുകയും ചെയ്യാം.

സ്മാര്‍ട്ട് കപ്പ്

നമ്മള്‍ എത്രത്തോളം വെള്ളം കുടിക്കുന്നുണ്ടെന്ന് ട്രാക്ക് ചെയ്യാന്‍ സഹായിക്കുന്ന നൂതന ഉപകരണമാണ് സ്മാര്‍ട്ട് കപ്പ്. കപ്പില്‍ ഒഴിക്കുന്ന ഏത് ദ്രാവകത്തിന്റേയും കലോറി കണക്കാക്കുകയും ആ ഡാറ്റ ഒരു മൊബൈല്‍ ആപ്ലിക്കേഷനിലേക്ക് അയയ്ക്കുകയും ചെയ്യും. ഇത്തരത്തില്‍ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ആരോഗ്യകരമായ ജീവിതശൈലി വളര്‍ത്തിയെടുക്കാനും ഇതിന് കഴിയും.

സ്മാര്‍ട്ട് സ്റ്റോറേജ് കണ്ടെയ്‌നറുകള്‍

ഭക്ഷണം പുതുമയോടെ സൂക്ഷിക്കാനും എളുപ്പത്തില്‍ ലഭ്യമാക്കാനും ഇത്തരം സ്മാര്‍ട്ട് സ്റ്റോറേജ് കണ്ടെയ്‌നറുകള്‍ ഉപയോഗിക്കാം. ഉയര്‍ന്ന നിലവാരമുള്ള വാക്വം സീലുകളോടെയാണ് ഇവ വരുന്നത്. ഭക്ഷണം കൂടുതല്‍ സമയം ഫ്രഷ് ആയി സൂക്ഷിക്കാനും ഭക്ഷണത്തിന്റെ ഗുണനിലവാരം സംരക്ഷിക്കാനും ഇതിന് കഴിയും. പുതിയതും പോഷകപ്രദവുമായ ഭക്ഷണം ആസ്വദിക്കുന്നതോടൊപ്പം സമയം ലാഭിക്കാനും ഭക്ഷണം പാഴാക്കുന്നത് കുറയ്ക്കാനും സ്മാര്‍ട്ട് കണ്ടെയ്‌നറുകള്‍ സഹായിക്കും.

ഓട്ടോമാറ്റിക് റൊട്ടി മേക്കര്‍

സമയവും അധ്വാനവും കുറച്ചുകൊണ്ട് റൊട്ടി വിഭവങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ ഈ ഉപകരണം സഹായിക്കുന്നു. ചേരുവകള്‍ ഇട്ടുകൊടുത്ത ശേഷം ഫോണില്‍നിന്നുതന്നെ ഇത് പ്രവര്‍ത്തിപ്പിക്കാനാുമാകും. കൃത്യ എണ്ണത്തിലുള്ള റൊട്ടികള്‍ ഇതിലൂടെ ഉണ്ടാക്കിയെടുക്കാം.

സ്മാര്‍ട്ട് വൈഫൈ ഇന്‍സ്റ്റന്റ് പോട്ട്

പെട്ടന്ന് സ്വാദിഷ്ടമായ ഭക്ഷണം തയ്യാറാക്കേണ്ടിവന്നാല്‍, നമ്മെ സഹായിക്കുന്ന ഉപകരണമാണ് ഈ ഇന്‍സ്റ്റന്റ് പോട്ട്. അലക്‌സ വഴിയുള്ള ആപ്പുകളിലൂടെയും വോയിസ് കമാന്റിലൂടെയും ഇതിനെ നമുക്ക് നിയന്ത്രിക്കാന്‍ കഴിയും. മാത്രമല്ല, ഇത് നമ്മുടെ വൈഫൈ നെറ്റ് വര്‍ക്കിലേക്ക് കണക്ട്  ചെയ്തിരിക്കുന്നതിനാല്‍, വീടിനകത്ത് എവിടെനിന്നും ഇതിനെ നമുക്ക് നിയന്ത്രിക്കാനുമാകും.

ഓട്ടോമാറ്റിക് ഹാന്റ് സോപ്പ് ഡിസ്‌പെന്‍സര്‍

ഒരു ഓട്ടോമേറ്റഡ് ഹാന്റ് സോപ്പ് ഡിസ്‌പെന്‍സറില്ലാതെ ആധുനിക അടുക്കള പൂര്‍ത്തിയാകില്ല എന്നുപറയാം. സോപ്പ് ബോട്ടിലുകളിലോ പമ്പ് ഡിസ്‌പെന്‍സറുകളിലോ സ്പര്‍ശിക്കാതെ സോപ്പ് നല്‍കാനുള്ള ഉപകരണമാണിത്. സെന്‍സറിനു കീഴില്‍ കൈ വെയ്ക്കുക മാത്രമാണ് ചെയ്യേണ്ടത്. നേരിട്ട് കൈകൊണ്ട് തൊടുന്നത് ഒഴിവാക്കുന്നതിനാല്‍, ബാക്ടീരിയ ഇന്‍ഫെക്ഷന്‍ പടരുന്നത് തടയാനും അടുക്കളയില്‍ മെച്ചപ്പെട്ട ശുചിത്വം കാത്തുസൂക്ഷിക്കാനും ഇത് സഹായിക്കും.

Oraimo SmartHandwasher Automatic Foaming Soap Dispenser | Click here to buy

Content Highlights: must have kitchen gadgets to make your kitchen smart