കിടപ്പുമുറിക്ക് നല്‍കാം മനസ്സിനിണങ്ങിയ നിറങ്ങള്‍

പ്രതീകാത്മക ചിത്രം | Photo: Grihalakshmi
പ്രതീകാത്മക ചിത്രം | Photo: Grihalakshmi

ഒരു വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടങ്ങളിലൊന്നാണ് കിടപ്പുമുറി. സ്വകാര്യതയ്ക്ക് പ്രധാന്യം നല്‍കുന്ന ഇടം കൂടിയാണ് കിടപ്പുമുറി. കിടപ്പുമുറിയില്‍ ശാന്തസുന്ദരമായ അന്തരീക്ഷം സൃഷ്ടിക്കുന്നതില്‍ അവിടുത്തെ ചുവരുകള്‍ക്കും മറ്റ് വസ്തുക്കള്‍ക്കും നല്കുന്ന നിറത്തിലും വലിയ പ്രധാന്യമുണ്ട്. ഇരുണ്ട നിറങ്ങള്‍ തിരഞ്ഞെടുക്കുന്നതിന് പകരം ബ്രൈറ്റ് നിറങ്ങള്‍ കിടപ്പുമുറിക്ക് നല്‍കാന്‍ ശ്രദ്ധിക്കാം. അതിനാല്‍, കിടപ്പുമുറിയുടെ കളര്‍ തീം തിരഞ്ഞെടുക്കുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ പരിചയപ്പെടാം.

ന്യൂട്രല്‍ നിറങ്ങള്‍ നല്‍കാം

ഐവറി, കറുപ്പ്, വെളുപ്പ്, ഗ്രേ, സാഗേ ഗ്രീന്‍ തുടങ്ങിയ നിറങ്ങള്‍ കിടപ്പുമുറിയില്‍ തിരഞ്ഞെടുക്കാം. ഈ സ്റ്റൈല്‍ ഒരിക്കലും ഇല്ലാതാവുന്നില്ല എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത. കിടക്ക, കര്‍ട്ടന്‍, മറ്റ് അലങ്കാര വസ്തുക്കള്‍, ഷെല്‍ഫുകള്‍ എന്നിവയ്‌ക്കെല്ലാം വളരെ എളുപ്പത്തില്‍ ഈ നിങ്ങള്‍ തിരഞ്ഞെടുക്കാനുമാകും. 

പാസ്റ്റല്‍ നിറങ്ങള്‍

കിടപ്പുമുറിക്ക് സ്ഥിരതയുള്ളതും അതേസമയം വര്‍ണാഭമായതുമായ കാഴ്ച നല്‍കുന്നതിന് ഈ നിറങ്ങള്‍ തിരഞ്ഞെടുക്കാം. ഒരേ നിറങ്ങള്‍ തന്നെ നല്‍കാതെ ഒരു കിടപ്പുമുറിയില്‍ ഒന്നിലധികം പാസ്റ്റല്‍ നിറങ്ങള്‍ നല്‍കാനും ശ്രദ്ധിക്കണം. 

ഒരൊറ്റ നിറം മാത്രം നല്‍കാം

കിടപ്പുമുറിയിലെ എല്ലാ വസ്തുക്കള്‍ക്കും ഒരേ നിറങ്ങള്‍ നല്‍കാം. ഒരു നിറത്തിന്റെതന്നെ വ്യത്യസ്തമായ ഷെയ്ഡുകളും പരീക്ഷിക്കാവുന്നതാണ്. 

ബോൾഡ് നിറങ്ങൾ

കിടപ്പുമുറിക്ക് ബോള്‍ഡ് നിറങ്ങള്‍ തിരഞ്ഞെടുക്കുന്നത് മുറിയുടെ എടുപ്പ് വര്‍ധിപ്പിക്കുന്നു. മുറിയിലെ പ്രധാനപ്പെട്ട ഫര്‍ണിച്ചറുകള്‍, ചവിട്ടികള്‍, വിളക്ക് കാലുകള്‍ എന്നിവക്ക് ബ്രൈറ്റ് നിറങ്ങള്‍ നല്‍കാം. ഇടയ്ക്കിടയ്ക്ക് ഈ നിറങ്ങള്‍ മാറ്റി നല്‍കാന്‍ കഴിയുമെന്നതും ഈ സ്‌റ്റൈലിന്റെ പ്രത്യേകതയാണ്.

കിടപ്പ് മുറിക്ക് നല്‍കാം ഈ കളര്‍ കോംപിനേഷനുകള്‍

  • മഞ്ഞ, ഓറഞ്ച്, ഗോള്‍ഡന്‍ നിറങ്ങള്‍ നല്‍കുന്നത് മുറിക്കുള്ളില്‍ ഊഷ്മള നിറയ്ക്കുന്നു.
  • വെളുപ്പുനിറം എല്ലാം കാലത്തിനും യോജിച്ചതാണ്. ആവശ്യമെങ്കില്‍ ചുമരില്‍ വ്യത്യസ്തമായ പെയിന്റിങ്ങുകളും അലങ്കാരവസ്തുക്കളും തൂക്കാം. കിടപ്പുമുറിക്ക് വലുപ്പംകുറവാണെങ്കില്‍ വെളുത്തനിറം ചുമരുകള്‍ക്ക് നല്‍കുന്നതാണ് നല്ലത്. ഇത് പ്രകാശത്തെ പ്രതിഫലിപ്പിക്കുന്നതിനൊപ്പം വിശാലത തോന്നിപ്പിക്കുകയും ചെയ്യും.
  • ന്യൂട്രല്‍ നിറങ്ങള്‍ക്കൊപ്പം ചെറിയ അളവില്‍ ചുവപ്പ്, പിങ്ക് നിറങ്ങള്‍ നല്‍കുന്നത് മുറിയില്‍ ശാന്തസുന്ദരമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
  • വുഡന്‍ ഫര്‍ണിച്ചറുകളും വുഡന്‍ ഫ്‌ളോറിങ്ങും നല്‍കുന്നത് മുറിക്കുള്ളില്‍ എര്‍ത്തി ലുക്ക് കൊടുക്കുന്നു. 


 

Content Highlights: bedroom colour ideas, myhome, veedu