പുസ്തകങ്ങള്‍ കൊണ്ടൊരു ആര്‍ച്ച്; പെയിന്റ് ചെയ്യാതെ പബ്ലിഷ് ചെയ്ത അതേ രൂപത്തില്‍

പുസ്തകങ്ങള്‍ കൊണ്ട് ഒരു ആര്‍ച്ച്. ഇന്ത്യയിലല്ല. സൗത്ത് വെസ്റ്റ് ഫ്‌ളോറിഡയിലാണ്. പേര് സാന്‍ഡ്മാന്‍ ബുക്ക് ഷോപ്പ്. കടയില്‍ ധാരാളം പുസ്തകങ്ങള്‍ വില്‍പനയ്‌ക്കെത്തും. പലതും വിറ്റുപോകാതെ കാലങ്ങളോളം മൂലകളില്‍ കൂട്ടിയിടേണ്ടി വരാറുണ്ട്. ബൈന്‍ഡിങ് വിട്ടും വാലന്‍പാറ്റയരിച്ചും വെറുതേ പോകുന്ന പുസ്തകങ്ങളെ എന്ത് ചെയ്യാമെന്നായി ഷോപ്പിന്റെ ഉടമയുടെ ചിന്ത.
ഷോപ്പിനുള്ളില്‍ പുസ്തകങ്ങള്‍ വച്ചിരിക്കുന്നതിന് തൊട്ടു മുന്നിലായി പ്ലെവുഡ് കൊണ്ട് ഒരു ആര്‍ച്ച് ഫ്രെയിം പണിയുകയായിരുന്നു ആദ്യം ചെയ്തത്. ഇതിനുള്ളില്‍ പുസ്തകങ്ങള്‍ ഭദ്രമായി അടുക്കി. ഇടയിലെ വിടവുകള്‍ നികത്താന്‍ ആവശ്യമില്ലാത്ത പുസ്തകങ്ങള്‍ മുറിച്ച് ഉപയോഗിച്ചു. നാലാഴ്ച വേണ്ടി വന്നു ഇതിന്റെ പണി തീരാന്‍.
ആര്‍ച്ചിന് മുകളില്‍ നല്‍കിയിരിക്കുന്നത് പേപ്പര്‍ ബാക്ക്‌സ് പുസ്തകങ്ങളാണ്. പുസ്തകങ്ങള്‍ക്ക് പെയിന്റ് നല്‍കുകയൊന്നും ചെയ്തില്ല. അത് പബ്ലിഷ് ചെയ്തപ്പോഴുള്ള അതേരൂപത്തില്‍ തന്നെ ഉപയോഗിച്ചു. സാന്‍ഡ്മാന്‍ കോമിക്‌സിന്റെ സൃഷ്ടാവായ നീല്‍ ഗായ്മാനിന്റെ പുസ്തകങ്ങളും ആര്‍ച്ചില്‍ ഉപയോഗിച്ചിട്ടുണ്ട്.
Content Highlights: arch made of books
Content Highlights: