ചുവരിലെ പെയിന്റ് പൊളിഞ്ഞ് ഇളകുന്നുണ്ടോ? കാരണം ഇതാണ്

പെയിന്റ് പൊളിഞ്ഞ് ഇളകിയ നിലയില്‍
പെയിന്റ് പൊളിഞ്ഞ് ഇളകിയ നിലയില്‍

വീട്ടിലെ ചുവരിൽ നിന്നുള്ള പെയിന്റ് പൊളിഞ്ഞിളകുന്ന പ്രശ്‌നം നിരവധി പേർ അനുഭവിക്കുന്നതാണ്. തിരഞ്ഞെടുക്കുന്ന പെയിന്റിന്റെ ക്വാളിറ്റി മുതൽ കാലാവസ്ഥാമാറ്റം വരെ ഈ പൊളിഞ്ഞിളകലിന് കാരണമാകുന്നുണ്ട്. വീടിന്റെ ഭംഗി പോകുന്നതും വൃത്തിയാക്കുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടും മാത്രമല്ല പ്രശ്‌നം. നിരവധി ആരോഗ്യപ്രശ്‌നങ്ങൾക്ക് ഈ പൊളിഞ്ഞിളകൽ കാരണമാകുന്നുണ്ട്. അലർജിയും ആസ്മ ഉൾപ്പെടെയുള്ള ഗുരുതര പ്രശ്‌നങ്ങളിലേക്ക് ഇത്തരത്തിൽ പെയിന്റ് പൊളിഞ്ഞിളകുമ്പോഴുള്ള പൊടി കാരണമാകും.

എന്തുകൊണ്ട് പൊളിഞ്ഞിളകുന്നു

എംസാന്റ് ഉപയോഗിച്ച് പ്ലാസ്റ്ററിങ് ചെയ്യുന്നത് വ്യാപകമായി പെയിന്റ് പൊളിഞ്ഞ് ഇളകുന്നതിന് കാരണമാകുന്നതായി പെയിന്റിങ് രംഗത്ത് ജോലി ചെയ്യുന്നവർ ചൂണ്ടിക്കാണിക്കുന്നു. എം സാന്റ് ഉപയോഗിച്ച വീടുകളിൽ പെയിന്റിന് മുകളിലായി പൂപ്പൽ പോലെ പ്രത്യക്ഷപ്പെടും ഇത് പിന്നീട് പൊളിഞ്ഞ് വീഴും. കല്ലുകളും പാറകളും ഉപയോഗിച്ച് കൃത്രിമമായി ഉണ്ടാക്കുന്ന മണൽ ആയതുകൊണ്ടുതന്നെ നിർമ്മാണ ഘട്ടത്തിലെ അപാകതകളാണ് പൊളിഞ്ഞിളകുന്നതിലേക്ക് നയിക്കുന്നതെന്ന് ഈ രംഗത്തെ വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു.

[object Object]

ചുവര് ഉണങ്ങാതെ പെയിന്റ് അടിക്കുന്നത്

ചുമരിന്റെ തേപ്പ് കഴിഞ്ഞ് അത് കൃത്യമായി ഉണങ്ങുന്നതുവരെ കാത്തിരുന്നു. ഇത് പലപ്പോഴും മൂന്നോ നാലോ മാസം വരെ നീണ്ടുപോയേക്കാം. ഇതിന് ശേഷം വൈറ്റ് സിമന്റ് അടിച്ചതിന് ശേഷമാണ് പെയിന്റിങ് ചെയ്യുന്നത്. ചുമര് ഉണങ്ങുന്നതിന് മുമ്പ് പെയിന്റ് അടിക്കുന്നതും വൈറ്റ് സിമന്റ് ഉപയോഗിക്കാതെ ഡയറക്ട് പെയിന്റടിക്കുന്നതുമാണ് ഈ പ്രശ്‌നത്തിലേക്ക് നയിക്കുന്നുവെന്ന് പെയിന്റിങ് സംബന്ധമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ ചെയ്യുന്ന പെയിന്റർ ഡെന്നിസൺ ചൂണ്ടിക്കാണിക്കുന്നു.

വൃത്തിയാക്കാത്ത ചുവരിലെ പെയിന്റിങ്ങ്

റീ പെയിന്റിങ് ചെയ്യുമ്പോൾ ചുവരുകൾ കൃത്യമായി ഉരച്ചുകഴുകാതെ പെയിന്റ് ചെയ്യുന്നതും പെയിന്റ് പൊളിഞ്ഞിളകാൻ കാരണമാകുന്നുണ്ട്. പായലും ചെളിയും പൊടിയും അടിഞ്ഞുകൂടിയ പ്രതലത്തിന് മുകളിൽ പെയിന്റ് ചെയ്യുമ്പോൾ പെയിന്റ് കൃത്യമായി ചുമരുമായി ഇണങ്ങിച്ചേരില്ല, പൊളിഞ്ഞ് താഴേ വീഴും

[object Object]

ഈർപ്പം

പൊതുവായി കാണപ്പെടുന്ന ഒരു പ്രശ്‌നമാണ് ഈർപ്പം മൂലം പെയിന്റ് പൊളിഞ്ഞിളകുന്നത്. റൂഫിൽനിന്ന് ചുമരിലേക്ക് വെള്ളമിറങ്ങുന്നതും പ്ലംബ്ബിങ് ലീക്കേജ് മൂലം ചുമരിലേക്ക് വെള്ളമിറങ്ങിയും ചുവരിലെ പെയിന്റ് പൊളിഞ്ഞിളകുന്നത് സാധാരണ്. റൂഫിലെ ചേർച്ച അടയ്ക്കുകയും ലീക്കേജ് പ്രശ്‌നങ്ങൾ പരിഹരിക്കുകയുമാണ് ഇതിനുള്ള പരിഹാരം.

ഗുണമേന്മ ഉറപ്പാക്കുക

നല്ല ഗുണനിലവാരമുള്ള കമ്പനികളിൽ നിന്നുള്ള പെയിന്റുകൾ തന്നെ വാങ്ങി ഉപയോഗിക്കാൻ ശ്രദ്ധിക്കുക. പെയിന്റിന്റെ ഗുണനിലവാരം ഇല്ലായ്മയും പെയിന്റ് പൊളിഞ്ഞിളകുന്നതിലേക്ക് നയിക്കുന്നുണ്ട്.

കാലവസ്ഥയും കാരണമാകുന്നു

നമ്മുടെ നാട്ടിൽ ഉപയോഗിക്കുന്ന പെയിന്റുകൾ ഇവിടുത്തെ കാലാവസ്ഥയ്ക്ക് അനുസരിച്ചാണ് നിർമ്മിച്ചിട്ടുള്ളത്. കാലാവസ്ഥയിൽ അപ്രതീക്ഷിതമായി ഉണ്ടാകുന്ന മാറ്റങ്ങൾ പെയിന്റ് പൊളിഞ്ഞിളകുന്നതിനും കാരണമാകുന്നുണ്ട്. അമിതമായ ചൂടും അമിതമായ മഴയും പെയിന്റിന്റെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നുണ്ട്.

Content Highlights: Understand the common causes of wall paint peeling, including M-sand usage and dampness., Learn about health issues like allergies and asthma caused by paint dust., Get expert recommendations on proper wall preparation, moisture control, and choosing quality paint.