പോക്കറ്റ് കാലിയാകില്ല, കാലും മനസ്സും തണുപ്പിക്കും; ഇന്നും നിറം മങ്ങാതെ കാവി

പ്രതീകാത്മക ചിത്രം | AI
പ്രതീകാത്മക ചിത്രം | AI

മലയാളികളുടെ ഗൃഹാതുരതകളുടെ ഭാഗമാണ് കാവി (red oxide). ചാണകം മെഴുകിയ തറയിൽനിന്ന് മലയാളി പിന്നെ നടന്നുകയറിയത് കാവിത്തണുപ്പിലേക്കാണ്. മൊസൈക്കും മാർബിളും ടൈൽസും വന്നിട്ടും ആ കാവിത്തണുപ്പ് ഇന്നും മലയാളികളുടെ മനസിലുണ്ട്. അതുകൊണ്ട് തന്നെ കാവി ഇന്നും ട്രെന്റിങ്ങിൽ തന്നെയാണ്.

പണ്ട് ബഡ്ജറ്റ് ഫ്രെണ്ട്‌ലി വീടുകൾ നിർമ്മിക്കുന്നവർ മാത്രമാണ് കാവി തിരഞ്ഞെടുത്തിരുന്നതെങ്കിൽ ഇന്ന് ലക്ഷ്വറി വീടുകൾക്കും കാവി ചെയ്യുന്നവരുണ്ട്. ഏത് ലക്ഷ്വറിയും തോറ്റുപോകുന്ന കുലീനത കാവിക്കുണ്ട്‌ എന്നതുതന്നെ കാര്യം.

പ്രതീകാത്മക ചിത്രം | AI

എന്തുകൊണ്ട് കാവി?

പ്രകൃതിയോട് ഇണങ്ങിയുള്ളതാകണം വീടെന്ന്‌ നിർബന്ധമുള്ളവരുടെ എണ്ണം കൂടിവരികയാണ്. അതുകൊണ്ടുതന്നെ കാവിയും തിരിച്ചുവരുന്നു.

പ്രതീകാത്മക ചിത്രം | AI
  • കാലാവസ്ഥയ്ക്ക് അനുയോജ്യം

ഉഷ്ണമേഖലാ കാലാവസ്ഥയിൽ വളരെ അനുയോജ്യമായ ഒന്നാണ് കാവിത്തറ. സിമന്റും മണലും ചേർന്ന മിശ്രിതമാണ് പ്രധാനമായും കാവി ഫ്‌ളോറിങ്ങിനായി ഉപയോഗിക്കുന്നത്. തറയിൽ ചവിട്ടുമ്പോൾ ഇത് കാലുകൾക്ക് തണുപ്പേകുന്നു. കേരളത്തിൽ വേനൽക്കാലത്ത് ചൂട് വർദ്ധിച്ചുവരുന്ന പശ്ചാത്തലത്തിൽ കാവി ഫ്‌ളോറിങ്ങിനുള്ള പ്രധാന്യം കൂടിവരികയാണ്.

  • ഈടു നിൽക്കുന്നു

മികച്ച ഉൽപ്പന്നങ്ങൾ ഉപയോഗിച്ചാണ് കാവി ഫ്‌ളാറിങ് ചെയ്യുന്നതെങ്കിൽ ഒരുപാട് കാലം ഈട് നിൽക്കും. തുടയ്ക്കുന്നതിന് അനുസരിച്ച് കളറും മിനുസവും കൂടി വരുമെന്നുള്ളതാണ് കാവി ഫ്‌ളോറിങ്ങിന്റെ പ്രത്യേകത. ടൈൽ ഫ്‌ളോറിങ്ങുകൾ വർഷങ്ങൾ കഴിയുന്നതിന് അനുസരിച്ച് മങ്ങുമ്പോൾ കാവി ഫ്‌ളോറിങ് കാലക്രമേണ കൂടുതൽ ഭംഗിയുള്ളതാകുന്നു.  ആവശ്യമാണെങ്കിൽ പോളിഷ് ചെയ്യാനും കഴിയും.

പ്രതീകാത്മക ചിത്രം | AI
  • പോക്കറ്റ് കാലിയാകില്ല

മറ്റ് ഫ്‌ളോറിങ് പ്രൊഡക്ടുകളുമായി താരതമ്യം ചെയ്യുമ്പോൾ കാവി ഫ്‌ളോറിങ്ങിന് ചെലവ് വളരെ കുറവാണ്. അതുകൊണ്ടുതന്നെ വീടുനിർമ്മാണത്തിലെ ചെലവ് കുറയ്ക്കണമെങ്കിൽ മികച്ചൊരു ഓപ്ഷനാണ്.

പ്രതീകാത്മക ചിത്രം | AI
  • ട്രെഡീഷ്ണൽ ടച്ച്

ഏത് മോഡേൺ വീടും കാവിയിട്ടാൽ അകത്തളം ട്രെഡീഷ്ണൽ ആയി മാറും. കാവിയുടെ എർത്തി ടോണിന് ആരാധകർ ഏറെയാണ്.

ഇതൊക്കെയാണെങ്കിലും ഈ രംഗത്ത് പ്രാഗൽഭ്യം ഉള്ള ജോലിക്കാർ ഇല്ലെങ്കിൽ കാവി ഫ്‌ളോറിങ് ഫ്‌ളോപ്പാകും. കളറ് മങ്ങാനും തറകളിൽ വിള്ളലുകൾ വീഴുന്നതിനും കാരണമാകും.

Content Highlights: Cost-effective flooring option compared to tiles and marbles, Provides natural cooling effect ideal for tropical climates, Increases in shine and smoothness with regular maintenance, Adds a traditional and elegant touch to modern and luxury homes