ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കിയില്ലെങ്കിൽ അടുക്കള ചിമ്മിനി പണിയെടുക്കില്ല; ശ്വാസകോശത്തിന് പണികിട്ടും

ഉണക്കമുളക് ചട്ടിയിലിട്ട് വറക്കുമ്പോൾ, മുളകുപൊടി ചൂടാക്കുമ്പോൾ വീട്ടിൽ നിന്ന് ഇറങ്ങിയോടേണ്ടിവരുന്ന അവസ്ഥയുണ്ടെങ്കിൽ സൂക്ഷിക്കണം. നിങ്ങളുടെ അടുക്കളയിലെ ചിമ്മിനി പണിയെടുക്കുന്നില്ല. അഴുക്കുനിറഞ്ഞ് അപകടാവസ്ഥയിലാണ്.
നമ്മുടെ വീടുകൾ ഏറ്റവും അവഗണിക്കപ്പെടുന്ന ഒന്നാണ് ചിമ്മിനികൾ. വീടിന്റെ മുക്കും മൂലയും വൃത്തിയാക്കുമ്പോൾ ചിമ്മിനികളെ പരിഗണിക്കാറെയില്ല. പാകം ചെയ്യുമ്പോഴുണ്ടാകുന്ന പുകകൾ എണ്ണമെഴുക്കുകൾ, ദുർഗന്ധങ്ങൾ എല്ലാം പുറത്തേക്ക് തള്ളി അടുക്കള ഏറ്റവും വൃത്തിയായി സൂക്ഷിക്കാൻ സഹായിക്കുന്നത് ചിമ്മിനികൾ ആണ്. അതുകൊണ്ടുതന്നെ ഏറ്റവും അഴുക്കുപിടിച്ച ഇടങ്ങളും ചിമ്മിനികൾ തന്നെയാണ്.
അഴുക്കുനിറഞ്ഞ ചിമ്മിനികൾ എങ്ങനെ ശ്വാസകോശത്തെ ബാധിക്കുന്നു
വറുത്തും പൊരിച്ചും കടുക് താളിച്ചും ശീലമുള്ള ഇന്ത്യൻ അടുക്കളകളിലെ ചിമ്മിനികൾ വീടിനകത്തെ എയർ ക്വാളിറ്റി നിലനിർത്താൻ ചെറുതല്ലാത്ത പങ്കുവഹിക്കുന്നുണ്ട്. പ്രത്യേകിച്ച ഓപ്പൺ കിച്ചണുകൾ ട്രെന്റിങ്ങാകുന്ന ഇക്കാലത്ത്. അടുക്കളക്കും ലിവിങ് ഏരിയയ്ക്കും ചുവരുകൾ ഇല്ലെങ്കിൽ പിന്നെ വീട്ടിലെ മൊത്തം എയർ ക്വാളിറ്റി ചിമ്മിനിയെ ആശ്രയിച്ചിരിക്കും.
പൊതുവേ റെസ്റ്റില്ലാത്ത ഒന്നാണ് ഇന്ത്യൻ അടുക്കളകൾ. അതുകൊണ്ടുതന്നെ ചിമ്മിനിയുടെ ഉൾഭാഗങ്ങളിൽ എണ്ണയും കൊഴുപ്പും അടിഞ്ഞുകൂടുന്നു. ഇത് വായുസഞ്ചാരത്തെ തടസപ്പെടുത്തുന്നു. ഇതുമൂലം പാകം ചെയ്യുമ്പോൾ ഉണ്ടാകുന്ന പുകയും ദുർഗന്ധവും ചിമ്മിനിയ്ക്ക് വലിച്ചെടുക്കാൻ സാധിക്കാതെ വരുന്നു. വറുക്കുമ്പോഴും പൊരിക്കുമ്പോഴും, ചിലപ്പോഴൊക്കെ കരിഞ്ഞുപോകുമ്പോഴും ഉണ്ടാകുന്ന പുകയും ഗന്ധങ്ങളും ശ്വസിക്കുന്നതിലൂടെ ശ്വാസകോശത്തിന്റെ ആരോഗ്യത്തെ ബാധിക്കുന്നു. ശ്വാസ തടസമുണ്ടാകാൻ ഇത് കാരണമാകുന്നു. അലർജിയോ ശ്വാസ സംബന്ധമായ അസുഖങ്ങളോ ഉള്ളവരാണെങ്കിൽ പുകയും ഗന്ധങ്ങളും രോഗാവസ്ഥ ഗുരുതരമാക്കും കുട്ടികളും പ്രായമായവർക്കുമാണ് ചിമ്മിനി സൃഷ്ടിക്കുന്ന ഇത്തരം സാഹചര്യങ്ങൾ ഏറ്റവും അപകടം.
ചിമ്മിനി പണിയെടുക്കുന്നില്ലെന്ന് എങ്ങനെ അറിയാം
- പാകചം കഴിഞ്ഞിട്ട് മണിക്കൂറുകൾ പിന്നിട്ടിട്ടും അടുക്കളയിൽ പുക തങ്ങിനിൽക്കുന്നത്.
- എണ്ണയുടെയും പാചകത്തിന് ഉപയോഗിച്ച വസ്തുക്കളുടെയും ഗന്ധം ഏറെ നേരം തങ്ങിനിൽക്കുന്നത്.
- സ്റ്റൗവിന് ചുറ്റുമുള്ള ഭിത്തികളിലും കാബിനറ്റുകളിലും എണ്ണയും ഗ്രീസും അടിഞ്ഞുകൂടുതന്നത്
ഈ ലക്ഷണങ്ങൾ കണ്ടാൽ ചിമ്മിനി പണിമുടക്കിയെന്ന് തിരിച്ചറിയാം.
വൃത്തിയാക്കിയില്ലേൽ തീ പിടിത്തം വരെ
ചിമ്മിനി നേരെ സ്റ്റൗവ്വിന് മുകളിൽ ആയതുകൊണ്ടുതന്നെ ഇത് തീപിടിത്തത്തിന് വരെ കാരണമാകാറുണ്ട്. ചിമ്മിണിയിൽ അടിഞ്ഞുകൂടുന്ന മെഴുക്കും കരിയുമാണ് ഈ സാഹചര്യം സൃഷ്ടിക്കുന്നത്.
ചിമ്മിനി എത്ര ഇടവേളകളിൽ വൃത്തിയാക്കണം.
ബാഫിർ ഫിൽട്ടർ ( Baffle filter) ഉള്ള ചിമ്മിനിയാണെങ്കിൽ പരമാവധി 20 ദിവസത്തിനുള്ളിൽ വൃത്തിയാക്കണം.
കാർബൾ ഫിൽട്ടർ (carbon filter) ഉള്ള ചിമ്മിനിയാണെങ്കിൽ മൂന്ന് നാല് മാസം കൂടുമ്പോൾ ഫിൽട്ടർ മാറ്റണം.
ഇനി വീടു വൃത്തിയാക്കുമ്പോൾ ചിമ്മിനികളെ മറന്നുപോകണ്ട
Content Highlights: Dirty chimneys trap oil and grease, causing respiratory issues., Clogged chimneys are a significant fire hazard in Indian kitchens., Baffle filters require cleaning every 20 days., Carbon filters should be replaced every 3-4 months., Persistent cooking odors indicate a failing chimney.