സിങ്കിനുള്ളിൽ പാറ്റ കയറുന്നുണ്ടോ? ഇതാണ് കാരണം, എങ്ങനെ തുരത്താം..?

മിക്ക വീടുകളിലെയും പ്രശ്‌നമാണ് പാറ്റകൾ. വീട് എത്ര വൃത്തിയാക്കിയിട്ടാലും പാറ്റകൾ കയറും എന്ന പ്രശ്‌നമുണ്ട്. വൃത്തിയില്ലായ്മ മാത്രമല്ല പാറ്റകളുടെ പ്രശ്‌നം. ചൂട് ഉൾപ്പെടെയുള്ള കാലാസ്ഥാ വ്യതിയാനങ്ങൾ പാറ്റകൾ പെരുകാൻ കാരണമാകുന്നുണ്ട്. പാറ്റകളെ വീട്ടിൽ നിന്ന് എങ്ങനെ തുരത്താമെന്ന് ചിന്തിക്കുന്നതിന് മുമ്പ് എന്തുകൊണ്ടാണ് പാറ്റകൾ നമ്മുടെ വീടുകളിൽ സ്ഥിരതാമസമാക്കുന്നത് എന്ന് അറിയേണ്ടതുണ്ട്.
പാറ്റകളെ എങ്ങനെ തുരത്താം
a)ഭക്ഷണ അവശിഷ്ടങ്ങൾ
പാറ്റകൾ പലതരം ഭക്ഷണം കഴിച്ച് ജീവിക്കുന്നവരാണ്. നമ്മളുണ്ടാക്കുന്ന ഭക്ഷണത്തിന്റെ അവശിഷ്ടങ്ങൾ മുതൽ പേപ്പറും സോപ്പും സ്റ്റൗവിന് സമീപം അടിഞ്ഞുകൂടുന്ന എണ്ണമെഴുക്കുമെല്ലാം പാറ്റകൾ ഭക്ഷണമാക്കാറുണ്ട്. ഭക്ഷണം പാകം ചെയ്ത ശേഷം അടുക്കള, ഭക്ഷണം കഴിക്കാൻ ഇരുന്ന സ്ഥലം ഇവയെല്ലാം പാറ്റകളെ ആകർഷിക്കുന്ന ഇടങ്ങളാണ്. ഇത്തരം സ്ഥലങ്ങൾ വൃത്തിയാക്കുകയാണ് ആദ്യം ചെയ്യേണ്ടത്. ഭക്ഷണ പദാർത്ഥങ്ങളുടെ അവശിഷ്ടങ്ങൾ നിലത്തുവീണു കിടക്കുന്ന സാഹചര്യം ഒഴിവാക്കണം. വേസ്റ്റുകൾ വീടിനകത്ത് സൂക്ഷിക്കാതെ കൃത്യമായി നിർമ്മാർജനം ചെയ്യാൻ പ്രത്യേകം ശ്രദ്ധിക്കണം.
b)ജലാംശമുള്ള ഇടങ്ങൾ
വീടിന്റെ സിങ്കിനകത്ത് പാറ്റകളെ കാണാറില്ലേ.പാറ്റകളുടെ നിലനിൽപ്പിന് ജലം അത്യാവശമാണ്. അതിനാൽ തന്നെ ജലാംശമുണ്ടാകാൻ സാധ്യതയുള്ള ഇടങ്ങളിലെല്ലാം പാറ്റകളുടെ സാനിധ്യം ഉണ്ടാകും. ബാത്ത്‌റൂം, വാഷ്‌ബെയ്‌സൻ ഏരിയ, അടുക്കള തുടങ്ങിയ ഇടങ്ങളിലെല്ലാം പാറ്റകൾ ഉണ്ടാകും. ഉപയോഗം കഴിഞ്ഞാൽ ഇത്തരം ഇടങ്ങളിലെ ജലാംശം പൂർണമായും ഉണക്കിവൃത്തിയാക്കി സൂക്ഷിക്കുക.
C)ചൂട് ഉള്ള പ്രതലം
70°F മുതൽ 85°F വരെയാണ് പാറ്റകളുടെ അതിജീവനത്തിന് അനുയോജ്യം. അതുകൊണ്ടുതന്നെ ചൂടു കൂടുതൽ ഉള്ള പ്രദേശങ്ങളിൽ പാറ്റകൾ കൂടുതലാകാൻ കാരണമുണ്ട്. ഫ്രിഡ്ജ്, കുക്കിങ് സ്റ്റൗ, ഓവൻ ഇവയുടെ അടിയിൽ പാറ്റകൾ താമസിക്കാനും ചൂട് തന്നെയാണ് കാരണം.
d)സ്റ്റോറൂമുകൾ
പഴ മാഗസിനുകൾ, പത്രങ്ങൾ, കാർബോർഡ് ബോക്‌സുകൾ ഇവയൊക്കെ നമ്മൾ ഉപേക്ഷിക്കുന്ന സ്റ്റോറൂമുകൾ പോലുള്ള ഇടങ്ങളും പാറ്റകളുടെ ഇഷ്ട ഇടങ്ങളാണ്. ഇരുട്ടും ഒളിച്ചിരിക്കാനുള്ള സൗകര്യങ്ങളുമാണ് പാറ്റകളെ ഇത്തരം ഇടങ്ങളിലേക്ക് ആകർഷിക്കുന്ന ഘടകങ്ങൾ.
ഗ്രാമ്പുവിന്റെ ഗന്ധം, വേപ്പെണ്ണ കലർത്തിയവെള്ളം. പഞ്ചസാരയും ബേക്കിങ് സോഡയും കലർന്ന മിശ്രിതം എന്നിവ പ്രകൃതി ദത്തമായി പാറ്റകളെ തുരത്താനുള്ള ഉപാദികളാണ്. ഏന്നാൽ പാറ്റകളെ കൊല്ലുന്ന രാസ പദാർത്ഥങ്ങളും വിപണിയിൽ ഉണ്ട്. ഇവ പക്ഷേ ആസ്മയും അലർജിയും ഉള്ളവർക്ക് ബുദ്ധിമുട്ടാകും. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം അതുകൊണ്ടുതന്നെ ശ്രദ്ധിച്ചുവേണം.
ശ്രദ്ധിക്കുക
വളരെ പെട്ടെന്ന് പെരുകുന്നവയാണ് പാറ്റകൾ. പാത്രങ്ങളിലും മറ്റും പാറ്റകൾ വന്നിരിക്കുന്നത് പല തരത്തിലുമുള്ള അസുഖങ്ങൾക്ക് കാരണമാകാറുണ്ട്.
Content Highlights: Identifies primary reasons why cockroaches infest homes, including food residue, moisture, and warmth., Highlights common breeding spots like kitchens, sinks, bathrooms, and storerooms., Provides natural and safe remedies such as clove scent, neem oil, and baking soda mixtures., Warns about the health risks associated with chemical cockroach killers for people with asthma or allergies.