പ്രകൃതിയോട് ഇണങ്ങിയ സമാധാനം തരുന്ന നിറങ്ങൾ: എർത്തി ടോണുകൾ ട്രെന്റിങ്ങാകുമ്പോൾ

വൈബ്രന്റ് നിറങ്ങളിൽ നിന്ന് മാറി പ്രകൃതിദത്ത നിറങ്ങളാണ് വീടിന്റെ ഇന്റീരിയറിൽ ഇപ്പോൾ ട്രെന്റ്. എർത്തി ടോണുകൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ നിറങ്ങൾക്ക് ഇന്ന് ആരാധകർ ഏറെയാണ്. ക്ലയിന്റ്‌സ് മാത്രമല്ല ആർക്കിടെക്റ്റുമാരുടെയും ഇഷ്ടനിറമായി എർത്തി ടോണുകൾ മാറിക്കഴിഞ്ഞു. ഇതിനുള്ള കാരണങ്ങൾ നിരവധിയാണ്.
മണിന്റെ, കല്ലിന്റെ, മരങ്ങളുടെ, ഇലകളുടെ നിറങ്ങളിൽ നിന്നെല്ലാം പ്രചോദനം ഉൾക്കൊണ്ട സ്വാഭാവികമായ നിറങ്ങളെയാണ് എർത്തി ടോൺ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. പ്രകൃതിയോട് ഏറ്റവും യോജിച്ചുനിൽക്കുന്ന നിറങ്ങൾ ആയതുകൊണ്ട് തന്നെ പ്രകൃതിദത്ത നിർമ്മാണ രീതിയിൽ എർത്തിടോണുകൾ ഇന്ന് പ്രധാനപ്പെട്ടതാണ്.
എന്തുകൊണ്ട് എർത്തി ടോണുകൾ
ഈ ചോദ്യത്തിന് ആദ്യത്തെ ഉത്തരം പ്രകൃതിയോട് ഇണങ്ങിയത് എന്ന് തന്നെയാണ്. പിന്നെയുമുണ്ട് കാരണങ്ങൾ
സന്തോഷം സമാധാനം
തിരക്കിട്ട ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടുന്ന ഏക ഇടങ്ങൾ മിക്കപ്പോഴും വീടുകളാണ്. വീടിനുള്ളിൽ ഇത്തരത്തിൽ സമാധാനമുള്ള അന്തരീക്ഷം ഒരുക്കാൻ എർത്തി ടോണുകളാണ് ബെസ്റ്റ്. ബേജ്. ഇളം തവിട്ട്, ഇളം പച്ച തുടങ്ങിയ നിറങ്ങൾ കണ്ണിന് അസ്വസ്ഥത ഉണ്ടാക്കുന്നില്ല. വളരെ മൃദുവായ ഇത്തരം നിറങ്ങൾ സമാധാനമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നു.
പ്രകൃതിയോട് ചേർന്നത്
പ്രകൃതിയിൽ നിന്നുതന്നെയുള്ള നിറങ്ങളാണ് എർത്ത് ടോണുകൾ. ഇവ ഉപയോഗിച്ച വീടുകളിൽ ചെലവഴിക്കുമ്പോൾ നമ്മൾ പ്രകൃതിയോട് ഏറ്റവും അടുത്തുനിൽക്കുന്നതായി തോന്നും. ഭൂമിയിലോ മരത്തിലൊ ഒക്കെ തൊട്ടുനിൽക്കുന്നതുപോലെ അനുഭവപ്പെടും. ഇത്തരം കളറുകൾ ഉപയോഗിച്ച് ഇന്റീരിയർ ചെയ്ത വീടുകളിൽ ചെടികൾ കൂടി വയ്ക്കുന്നതോടെ നിങ്ങളുടെ വീട് പ്രകൃതിയുടെ തന്നെ ഭാഗമാകും.
നാച്വറൽ മെറ്റീരിയലുമായി ഏറ്റവും യോജിച്ചത്
മരത്തിന്റെ ഫർണിച്ചർ, പ്രകൃതിദത്ത കല്ലുകൾ, കോട്ടൺ, ബാംബു മെറ്റീരിയലുകൾ എന്നിവയുമായി ഏറ്റവും യോജിച്ചുപോകുന്ന ഒന്നാണ് എർത്തി ടോണുകൾ. അതുകൊണ്ടുതന്നെ ഇത്തരം മെറ്റീരിയലുകൾ നിർമ്മാണത്തിന് ഉപയോഗിക്കുന്നവർ., ഉറപ്പായും എർത്തി ടോണുകളായിരിക്കും ചുമരുകൾക്കായി തിരഞ്ഞെടുക്കുക.
മിനിമലിസം
വീട് നിർമ്മാണത്തിൽ മിനിമലിസം കൊണ്ടുവരണമെന്ന് ആഗ്രഹിക്കുന്നവർ അത്ര തലയെടുപ്പില്ലാത്ത എന്നാൽ നല്ല വ്യക്തിത്വമുള്ള, ശാന്തതയുള്ള എർത്തി ടോണുകൾ തന്നെ തിരഞ്ഞെടുക്കുമെന്ന് ഉറപ്പാണ്. വളരെ ലളിതമായ വീടുകൾക്ക്, അവിടെയുള്ള ജീവിതത്തിന് ഏറ്റവും യോജിച്ച ഒന്നാണ് എർത്തി ടോണുകൾ.
Content Highlights: Earthy tones are inspired by soil, stone, wood, and leaves., They create a peaceful, calming environment for modern homes., They blend seamlessly with natural materials like wood, bamboo, and stone., Ideal for achieving a minimalist and sustainable interior design style.