വഴിക്കായി വാങ്ങിയ രണ്ട് സെന്റ് സ്ഥലത്ത്‌ 17 ലക്ഷത്തിന് ഫുൾ ഫർണിഷ്ഡ്‌ 2BHK

വീടുപണിയെന്നത് പലർക്കും ഒരായുസിന്റെ കാത്തിരിപ്പാണ്. ഒരായുസിലേക്ക് അധ്വാനിച്ച് സ്വരുകൂട്ടിവെച്ചതാണ് മലയാളികൾ വീടുപണിയാനായി മാറ്റിവയ്ക്കുന്നത്. ആ കാത്തിരിപ്പ് അവസാനിക്കുമ്പോഴേക്കും പല പ്രതിബന്ധങ്ങളെയും തരണം ചെയ്തിട്ടുണ്ടാകും. സ്ഥലം വാങ്ങലിൽ തുടങ്ങുന്ന  പ്രതിസന്ധി പലപ്പോഴും പാലുകാച്ചൽ വരെ നീളുന്നുണ്ടാകും. അങ്ങനെ വലിയൊരു പ്രതിസന്ധിയെ ബുദ്ധിപരമായി മറികടന്ന് നിർമ്മിച്ചൊരു വീടിനെ അറിയാം. തിരുവനന്തപുരം വർക്കല സ്വദേശി പ്രദീപിന്റെതാണ് ഈ വീട്‌. പേര് ശിവസുധം. പ്രദീപ് വീടുവയ്ക്കാൻ ഉദ്ദേശിച്ചിരുന്ന സ്ഥലത്തേക്കുള്ള വഴിയ്ക്കായി രണ്ട് സെന്റ് സ്ഥലം വാങ്ങി. പക്ഷേ, ആ സ്ഥലത്ത് വീടുപണി നടക്കില്ലെന്നായപ്പോൾ വഴിക്കായി വാങ്ങിയ സ്ഥലത്ത് വീടുവയ്ക്കാൻ തീരുമാനിക്കുകയായിരുന്നു. ആ തീരുമാനം വിജയകരമായി നടപ്പാക്കിയതാകട്ടെ ആർക്കിടെക്റ്റായ ഷിനാസും എൻജിനീയറായ മുഹമ്മദ് സുഹൈലും ചേർന്നാണ്. രണ്ട് സെന്റിലെ കോംപാക്ട് വീട് മാത്രമല്ല ശിവസുധം; ബഡ്ജറ്റ് ഫ്രെണ്ട്‌ലി വീടുകൾക്ക് മികച്ചൊരു മാതൃക കൂടിയാണ്. 873 സക്വയർഫീറ്റിലാണ് വീടുള്ളത്.

[object Object]

17 ലക്ഷത്തിന് ഒരു വീട്

ബാങ്ക് വായ്പ എടുക്കാതെയാണ് ശിവസുധം പൂർത്തിയാക്കിയത്. നാട്ടുകാരോടും ബന്ധുക്കളോടും കടം വാങ്ങേണ്ട അവസ്ഥയും ഉണ്ടായില്ല. സ്വരൂകൂട്ടിവെച്ച 17 ലക്ഷം രൂപയിൽ വീടുപണി പൂർത്തിയായി. ഫർണിച്ചർ ഉൾപ്പെടെയാണ് 17 ലക്ഷം രൂപയിൽ ബജറ്റ് ഒതുക്കിയത്. 

സിറ്റൗട്ട്

ചെലവ് പരമാവധി കുറയ്ക്കാനായി സാധാരണ അലുമിനിയം വിൻഡോകളാണ് ഉപയോഗിച്ചത്. സ്റ്റെയർകേസിന്റെ ഹാൻഡ്റെയിൽ ഉൾപ്പെടെയുള്ള പല മെറ്റീരിയലുകളും മറ്റ് റിനൊവേഷൻ സൈറ്റുകളിൽനിന്ന് കൊണ്ടുവന്നു പുനരുപയോഗിച്ചു. ബെഡ്റൂമുകൾക്ക് എഫ്.ആർ.പി (FRP) ഡോറുകൾ നൽകി. ഫാൾസ് സീലിങ് പൂർണ്ണമായും ഒഴിവാക്കി കോൺക്രീറ്റിൽ നേരിട്ട് ലൈറ്റുകൾ നൽകി. അങ്ങനെ ചെലവാകേണ്ടിയിരുന്ന തുകയും ലാഭിച്ചു.

അടുക്കള | Mathrubhumi

കിച്ചണിൽ ഉപയോഗിച്ച നാനോ വൈറ്റ് ടൈലിന്റെ ബാക്കി ഡൈനിങ് ടേബിൾ ടോപ്പായി ഉപയോഗിച്ചു. ടേബിളിന്റെ കാലുകളും ബെഞ്ചും സ്‌ക്വയർ ട്യൂബിലാണ് നിർമ്മിച്ചത്.

ടൈനിങ് ടേബിളിനും കസേരയ്ക്കും ചെലവാകേണ്ടിയിരുന്ന വലിയൊരു തുക ഇങ്ങനെ ലാഭിച്ചു. സോഫയുൾപ്പെടെയുള്ള ഫർണിച്ചറുകൾ പല സ്ഥലങ്ങളിൽ കണ്ടെത്തി ഗുണമേന്മയുള്ളവ തിരഞ്ഞെടുത്ത് റീയൂസ് ചെയ്തതാണ്. ഷിനാസും സുഹൈലും ഇങ്ങനെയാണ് വീടുപണി 17 ലക്ഷത്തിൽ ഒതുക്കിയത്.

[object Object]

കുഞ്ഞൻ പ്ലോട്ടിലെ മാസ്റ്റർ പ്ലാൻ

വെറും രണ്ട് സെന്റിൽ 21 മീറ്റർ നീളവും 4 മീറ്റർ വീതിയുമുള്ള പ്ലോട്ടായിരുന്നു. രണ്ട് ബെഡ്റൂം, കോർട്ട് യാർഡ്, ലിവിങ്- ഡൈനിങ് സ്‌പേസുകൾ, സ്റ്റഡി ഏരിയ, രണ്ട് ബാത്‌റൂം, കാർ പോർച്ച്, ചെറിയൊരു മുറ്റം ഇത്രയും ആവശ്യങ്ങളാണ് ഷിനാസിന്റെയും സുഹൈലിന്റെയും മുന്നിൽ പ്രദീപ് വെച്ചത്.

ചെരിഞ്ഞ നിലയിലായിരുന്നു സ്ഥലത്തിന്റെ കിടപ്പ്. അതുകൊണ്ടുതന്നെ രണ്ട് ലെവലുകളിലായാണ് വീട് ഡിസൈൻ ചെയ്തത്. സിറ്റൗട്ടും ഗസ്റ്റ് ലിവിങ്ങും ഫസ്റ്റ് ലെവലിലും ഡൈനിങ്ങും കിച്ചൺ ഏരിയയും സെക്കൻഡ് ലെവലിലും ക്രമീകരിച്ചു. അകത്ത് പരമാവധി സ്ഥലസൗകര്യം ലഭിക്കാനായി ചില ഭാഗങ്ങളിൽ ഭിത്തികളുടെ കനം കുറച്ചിട്ടുണ്ട്. ലിവിങ് ഏരിയയിൽ സ്ഥലം കൂടുതൽ ലഭിക്കാനായി ആറ് ഇഞ്ച് ചുവരിനെ നാലിഞ്ചാക്കി കുറച്ചു. ഭിത്തിയുടെ അകത്ത് ടി.വി ക്രമീകരിച്ച് ടിവി യൂണിറ്റിന്റെ സ്ഥലം ലാഭിച്ചു. വീടിന് മുന്നിൽ ഒരു കിണറുണ്ടായിരുന്നു. ഇതൊരു വെല്ലുവിളിയായപ്പോൾ സിറ്റൗട്ടിലെ സീറ്റിങ് ഏരിയ കിണറിന് മുകളിലാക്കി. പുറത്തുനിന്ന് നോക്കിയാൽ കിണർ പെട്ടെന്ന് കാണാത്ത രീതിയിലാണ് ഈ ഭാഗത്തെ ഡിസൈൻ. കാർ പോർച്ചിനുള്ള സ്ഥലം ലാഭിക്കാനായി സിറ്റൗട്ടിലേക്കുള്ള സ്‌റ്റെപ്പ് ഒന്നിൽ ഒതുക്കി.

[object Object]

വീടിനകത്ത് കൂടുതൽ വിശാലത തോന്നിക്കാനായി ഓപ്പൺ കൺസെപ്റ്റിലാണ് ഇന്റീരിയർ ഒരുക്കിയത്. ഇതിനായി ഭിത്തികൾ പരമാവധി ഒഴിവാക്കി. 10X9 അടിയാണ് ബെഡ്‌റൂമുകളുടെ വലുപ്പം. തൊട്ടടുത്ത് വീടുകൾ ഉള്ളതുകൊണ്ടുതന്നെ ജനലുകൾ കൊടുക്കുന്നത് അത്ര എളുപ്പമായിരുന്നില്ല. ഇവിടെയാണ് സ്‌കൈലൈറ്റഡ് കോർട്ട് യാർഡിന്റെ പ്രസക്തി. ലിവിങ് ഏരിയയോട് തൊട്ട് ചേർന്നാണ് കോർട്ട് യാർഡ് നൽകിയത്. കോർട്ട് യാർഡിലൂടെ വീടിനകത്തേക്ക് ധാരാളം സൂര്യപ്രകാശം എത്തുന്നുണ്ട്. കൂടാതെ വീടിന്റെ എല്ലാ റൂമുകളിലും ക്രോസ് വെന്റിലേഷൻ നൽകിയിട്ടുണ്ട്. വെളിച്ചം മാത്രമല്ല, കാറ്റും ഇതിലൂടെ ശിവസുധത്തിലെത്തും.

[object Object]

രണ്ട് സെന്റിൽ സെപ്റ്റിക്ക് ടാങ്ക് എവിടെവയ്ക്കും എന്നതായിരുന്നു മറ്റൊരു വെല്ലുവിളി. അടുക്കളയോട് ചേർന്ന് നൽകിയ ബാത്ത്‌റൂമിന്റെ അടിയിലാണ് ഇതിനായി സ്ഥലം കണ്ടെത്തിയത്.

[object Object]

ഭാര്യ അഖിലയും രണ്ട് കുട്ടികളും അടങ്ങുന്നതാണ് പ്രദീപിന്റെ കുടുംബം. ശിവസുധത്തിന്റെ ബാൽക്കണിയിൽ ഇരുന്നാൽ പിറകിലെ വീട്ടിലുള്ള അമ്മയെയും ബന്ധുക്കളെയും കാണാം. സംസാരിക്കാം. എല്ലാ വിധത്തിലും സന്തോഷവും സമാധാനവും നൽകുന്ന വീടാണ് ശിവസുധം

[object Object]

ശിവസുധം വലിയൊരു മാതൃകയാണ്, സ്ഥലപരിമിതി എങ്ങനെ മറികടക്കാമെന്നതിന്റെയും ക്ലയന്റിനെ കടത്തിലാക്കാതെ ചെറിയ ബജറ്റിൽ എങ്ങനെ ഒരു വീട് മനോഹരമായി നിർമ്മിക്കാമെന്നതിന്റെയും.

Ar. Suhail Canvo

CANVO ARCHITECTURE STUDIO

PH: 70123 57306

Content Highlights: Built on just 2 cents of land with an area of 873 sq.ft., Total construction and furnishing cost limited to 17 Lakhs., Zero bank loans or borrowed money used., Innovative space-saving designs like foldable stairs and reused materials., Designed by architect Shinas and engineer Muhammed Suhail.