ചെലവ്‌ 3.5 ലക്ഷം, ഒരാൾക്ക് താമസിക്കാൻ ഈ വീട് പോരെ; ഇൻസ്റ്റഗ്രാം കീഴടക്കിയ ക്യൂട്ട് വീട്

ഇൻസ്റ്റഗ്രാമിൽ വൈറലാണ് ഈ കുഞ്ഞൻ വീട്. വീടുണ്ടാക്കാൻ ചെലവായത് മൂന്നര ലക്ഷം രൂപയാണ്. ബഡ്ജറ്റ് ഫ്രണ്ട്‌ലിയാണെന്ന് മാത്രമല്ല കാണാനും ക്യൂട്ടാണ്. ഈ വീടുമായി ബന്ധപ്പെട്ട റീലുകൾക്ക് മില്യൺ വ്യൂസാണ്. കാവിത്തറയുള്ള, നിറയെ ചെടികളുള്ള, മുറ്റത്തെ പേരമരത്തണലിനോട് ചേർന്നു നിൽക്കുന്ന വീട്. വെറും 220 സ്‌ക്വയർഫീറ്റ് മാത്രമാണ് ഈ വീടിന്റെ വിസ്തീർണം

[object Object]

മലപ്പുറം അരീക്കോടുള്ള അലിയുടെതാണ് ഈ വീട്. ഒറ്റയ്ക്ക് സ്വന്തമായി ഒരു സ്‌പേസ് വേണമെന്ന് അലിക്കൊരു ആഗ്രഹം തോന്നി. അങ്ങനെ നിരവധി അന്വേഷണങ്ങൾക്ക് ശേഷം അലി കുടുംബവീടിനോട് ചേർന്നുള്ള ഇത്തിരി സ്ഥലത്ത് വീടെന്ന സ്വപ്‌നം കണ്ടുതുടങ്ങി. എഞ്ചിനീയറായ അലി ജോലിയ്ക്കിടെ കിട്ടുന്ന സമയങ്ങളിലാണ് തന്റെ കുഞ്ഞൻ സ്വപ്‌നം പടുത്തുയർത്തിയത്.

[object Object]

വീട് ചെറുതാണെന്ന് കരുതി സൗകര്യങ്ങളില്ലെന്ന് കരുതരുത്. രണ്ട് കിച്ചൺ ഉൾപ്പെടെ ഒരു വീടിനുവേണ്ട എല്ലാ സൗകര്യങ്ങളും ഈ വീട്ടിൽ ഉണ്ട്. ഒന്ന് ബാസ്‌കറ്റ് ബോൾ കളിക്കാൻ തോന്നിയാൽ അതുള്ള സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

പുറത്തുള്ള അടുക്കള | mathrubhumi

വീട്ടിലേക്ക് ആദ്യം ചെന്ന് കേറുമ്പോൾ കാണുന്നത് കിച്ചൺ സ്‌പേസ് ആണ്. ഇത് വീടിന് പുറത്താണ്. വല്യ കുക്കിങ് പരിപാടികൾ ഇവിടെയാണ് ചെയ്യുന്നത്. വാതിൽ തുറന്ന് നേരെ ചെല്ലുമ്പോൾ കാണുന്നത് ബാത്ത്‌റൂമും അതിനോട് ചേർന്ന് ചെറിയൊരു സ്‌റ്റോറേജ് സ്‌പെസുമുണ്ട്. ഇവിടെനിന്നു വലത്തോട്ട് ഒന്ന് തിരിഞ്ഞ് രണ്ടേ രണ്ട് സ്‌റ്റെപ്പുകൾ ഇറങ്ങിയാൽ അലിയുടെ ലോകമാണ്. അത്യാവശം വലിയ ബെഡ് സ്‌പേസ്. കൂടാതെ അതിഥികൾ വന്നാൽ ഇരിക്കാൻ ഈ ബെഡ് സ്‌പേസിന്റെ ചുറ്റിലും എൽ ഷേപ്പിൽ വരാന്ത.

ബെഡ് സ്‌പേസ് | Mathrubhumi

ഈ വരാന്തയിൽനിന്നു വീണ്ടും രണ്ട് സ്റ്റെപ്പ് കയറിയാൽ ഒരു കിച്ചൺ സ്‌പേസും ഉണ്ട്. അടുക്കളയിൽ നീളൻ ജാലകങ്ങൾ തുറക്കുന്നത് പുറത്തെ പച്ചപ്പിലേക്കാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

ബെഡ്‌സ്‌പേസിനോട് ചേർന്ന് വാർഡോബും ബുക്ക് ഷെൽഫും എല്ലാം ഉണ്ട്. കുട്ടിക്കാലത്ത കാവിത്തറയുടെ തണുപ്പ് മനസിൽ ഉള്ളതുകൊണ്ടുതന്നെ അലി ഈ വീട്ടിലേക്കും കാവിയെ കൂടെ കൂട്ടി. വീടിനകത്തെ സിറ്റിങ് സ്‌പേസ് ഉൾപ്പെടെയുള്ള ഭാഗം കാവിയാണ്.

[object Object]

മൂന്നര ലക്ഷത്തിൽ ബജറ്റ് ഒതുക്കിയത് എങ്ങനെ ..?

പൊതുവേ എക്സ്റ്റീരിയർ ഏരിയയിൽ ഉപയോഗിക്കുന്ന ഇന്റർലോക്കാണ് വീടിന്റെ അകത്ത് ഉപയോഗിച്ചിരിക്കുന്നത്. നിറയെ ഹോളുകളുള്ള ഇന്റർലോക്കായതുകൊണ്ടുതന്നെ ക്ലീനിങ് അത്ര എളുപ്പമല്ല. എങ്കിലും ഈ ഇന്റർലോക്ക് കട്ടകളോട്‌ പ്രത്യേക ഇഷ്ടം തോന്നിയതുകൊണ്ടാണ് ഇത് വീടിനകത്ത് ഉപയോഗിച്ചത്.

അടുക്കള | Mathrubhumi

കോൺക്രീറ്റ് ഉപയോഗിച്ചാണ് തറയുടെ നിർമ്മാണം. അതിന് മുകളിൽ എർത്ത് ബ്ലോക്ക് ഉപയോഗിച്ചു. ചുവരുകൾ സോളിഡ് ബ്ലോക്കുകൊണ്ടാണ് നിർമ്മിച്ചത്. റൂഫിങ്ങിനായി പഴയ ഓട് ഉപയോഗിച്ചു ഇത് ബഡ്ജറ്റ് കുറയ്ക്കാൻ വലിയൊരു കാരണമാണ്. ഇൻട്രെസ്റ്റിയൽ സ്ട്രക്ചറിന് മുകളിലാണ് ഓട് ചെയ്തത്. അലുമിനിയം ഫാബ്രിക്കേഷൻ വർക്കുകൾ ഉപയോഗിച്ചാണ് ജനലുകൾ നിർമ്മിച്ചത്.

ഫ്‌ളോറിങ്ങിന് ഉപയോഗിച്ച ഇന്റർലോക്ക് | Mathrubhumi

കല്യാണം കഴിഞ്ഞ് ഒന്നിച്ച് ജീവിച്ചു തുടങ്ങുന്നവർക്ക് ബെസ്റ്റാണ് ഈ വീടെന്നാണ് അലിയുടെ അഭിപ്രായം. ആദ്യം ചെറിയ ബജറ്റിൽ ഇതുപോലെ ഒരു വീട് വെച്ചാൽ മതി. ബാധ്യതകൾ ഇല്ലാതെ സ്വന്തമായി ഒരു ഇടം ഒരുക്കാനാകും പിന്നീട് സമ്പാദ്യം ഉണ്ടാകുമ്പോൾ കുറച്ചുകൂടി സൗകര്യമുള്ളൊരു വീട് ആവശ്യമായി വരുമ്പോൾ മാത്രം വലിയൊരു വീടിനെക്കുറിച്ച് ചിന്തിച്ചാൽ മതി.

ഈ വീട്ടിൽ താമസിച്ചു തുടങ്ങിയാൽ പിന്നീട് അങ്ങോട്ടും ഇതുതന്നെ മതിയെന്ന് തോന്നും. വലിയ വീടുകൾ പലർക്കും പലപ്പോഴും ബാധ്യതയാകുന്നുവെന്നും അലി ചൂണ്ടിക്കാട്ടുന്നു. ഒരു ചെറിയ ടിഷ്യൂ പേപ്പർ മതി തന്റെ ഈ വീട് മുഴുവൻ വൃത്തിയാക്കാനെന്നും അലി വ്യക്തമാക്കി.

ബെഡ് സ്‌പേസ്

അലി പറയുന്നതുപോലെ അഞ്ചു മിനിട്ട് ഈ വീട്ടിലൊന്ന് ഇരുന്നുകഴിഞ്ഞാൽ ഇതുപോലെ ഒരു വീട് വേണമെന്ന് തോന്നും, ഒരാൾക്ക് താമസിക്കാൻ ഇത്രയൊക്കെ സൗകര്യങ്ങൾ പോരെയെന്ന് തോന്നും. വലിയ ചില വീടുകൾ പ്രകൃതിക്കും നമുക്കും ബാധ്യതയാകുമ്പോൾ അലിയുടെ ഈ കുഞ്ഞൻ വീട് വലിയൊരു മാതൃകയാണ്. വീടും അതിനുള്ളിലെ ജീവിതവും ഇത്രയും സിംപിളികാമെന്ന്.

Content Highlights: Built on a strict budget of Rs 3.5 lakhs, Spanning a compact area of just 220 square feet, Designed and constructed by engineer Ali in Areacode, Malappuram, Features two kitchens, earth blocks, solid blocks, and recycled roof tiles, Eco-friendly and minimalist living space with traditional red oxide flooring