സുഹൈല്‍ ഷാജി സംവിധാനം ചെയ്യുന്ന 'തൂ ഹി ദുആ' യുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ദി നെക്സ്റ്റ് ഫിലിം പ്രോഡക്ഷന്റെ ബാനറില്‍ സുഹൈല്‍ ഷാജി സംവിധാനം ചെയ്യുന്ന തൂ ഹി ദുആ ടൈറ്റില്‍ പോസ്റ്റര്‍ പ്രമുഖ താരങ്ങളുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെ റിലീസ് ചെയ്തു. പോസ്റ്റര്‍ ഡിസൈന്‍ നിര്‍വഹിച്ചത് സംവിധായകനും അഭിനേതാവുമായ അധിന്‍ ഉള്ളൂര്‍ ആണ്.
തികച്ചും പുതുമയുള്ള ഒരു പ്രണയം ആളുകളിലേക്ക് എത്തിക്കാന്‍ പറ്റുമെന്ന വിശ്വാസത്തിലാണ് സുഹൈല്‍ ഷാജി. സംഗീതം നിര്‍വഹിച്ചിരിക്കുന്നത് സാദില്‍ അഹമ്മദാണ്. മ്യൂസിക് പ്രൊഡക്ഷനും മിക്‌സിങ്ങും മാസ്റ്ററിങ്ങും യാഷ് ഭര്‍ദുവാജും ക്യാമറ നിര്‍വക്കുന്നത് ഗോകുലുമാണ്. അനസ് ഹനീഫിന്റേതാണ് ചിത്രത്തിന്റെ കഥ.
ചിത്രം അടുത്ത വര്‍ഷം തന്നെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ട്രിവാന്‍ഡ്രം ഫിലിം ഫെസ്റ്റിവല്‍ ആയ 'TIFA' യില്‍ പ്രതിബിംബം എന്ന ചിത്രമൊരുക്കിയതിന് കഴിഞ്ഞ വര്‍ഷം മികച്ച ഷോര്‍ട് ഫിലിമിനുള്ള അവാര്‍ഡ് സുഹൈല്‍ ഷാജി സ്വന്തമാക്കിയിരുന്നു.
Content Highlights: tu hi duas title poster released