കുട്ടികൾക്ക് പുതുവത്സര സമ്മാനം; എയർടെൽ ഡിജിറ്റൽ ടിവിയിൽ കാർട്ടൂൺ നെറ്റ്‌വർക്കും

#മൂവി ഡെസ്‌ക്
.
.

തിരുവനന്തപുരം: ഇന്ത്യയിലെ കാർട്ടൂൺ പ്രേമികളായ കുട്ടികൾക്ക് പുതുവത്സര സമ്മാനവുമായി ഭാരതി എയർടെൽ. ഇന്ത്യയിലെ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ സേവന ദാതാവായ ഭാരതി എയർടെല്ലിന്റെ എയർടെൽ ഡിജിറ്റൽ ടിവിയിൽ എക്സ്‌ക്ലൂസീവ് മൂല്യവർധിത സേവനമായി എയർടെൽ കാർട്ടൂൺ നെറ്റ്‌വർക്ക് ക്ലാസിക്സ് ആരംഭിച്ചു. വാർണർ ബ്രദേഴ്സ് ഡിസ്‌കവറിയുമായി സഹകരിച്ചാണ് എയർടെൽ കാർട്ടൂൺ നെറ്റുവർക്ക് ക്ലാസിക്സ് അവതരിപ്പിച്ചത്.

ടോം ആൻഡ് ജെറി, ഫ്ളിന്റ്സ്റ്റോൺസ്, ലൂണി ട്യൂൺസ്, സ്‌കൂബീ ഡൂ, ജോണി ബ്രാവോ അടക്കമുള്ള അനവധി ക്ലാസിക് കാർട്ടൂണുകളാണ് എയർടെൽ ഡിജിറ്റൽ ടിവിയിൽ എത്തുന്നത്. ചാനൽ 445-ൽ ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലായി ചാനൽ ലഭിക്കും. മാസവരി 59 രൂപ. പരസ്യങ്ങളില്ലാതെ കാർട്ടൂണുകൾ കാണാം. എക്സ്ട്രീം, ഐപിടിവി പോലുള്ള സെറ്റ്-ടോപ് ബോക്സുകളുമായി കണക്ട് ചെയ്യാം.

Content Highlights: Airtel Digital TV brings iconic cartoons like Tom & Jerry, Flintstones, and Looney Tunes with Airtel Cartoon Network Classics.