ഈ ഇമോജികള് പോലും മനസിലാവാതെ നമുക്ക് എങ്ങനെ ഇവരെ മനസിലാവും; Adolescence പറയുന്നത്

ലോകമെമ്പാടുമുള്ള കോടിക്കണക്കിന് പ്രേക്ഷകരെ ആകര്ഷിച്ചിരിക്കുകയാണ് അഡോളസെന്സ് എന്ന അസ്വസ്ഥതപ്പെടുത്തുന്ന പരമ്പര. മനോഹരമായ പ്രകടനങ്ങളും അതിഗംഭീരമായ ചിത്രീകരണവുമുള്ള നെറ്റ്ഫ്ളിക്സ് പരമ്പര നമ്മുടെ കുഞ്ഞുങ്ങളോട് നമ്മളും നമ്മുടെ ലോകവും എന്താണ് ചെയ്യുന്നതെന്ന് സത്യസന്ധമായി തിരിഞ്ഞുനോക്കാന് നമ്മെ പ്രേരിപ്പിക്കുന്നതാണ്. അവര് ആശയവിനിമയത്തിന് ഉപയോഗിക്കുന്ന ഇമോജികള് പോലും തിരിച്ചറിയാനാവാത്ത നമുക്ക് അവരുടെ ചിന്തകള് എങ്ങനെ മനസ്സിലാക്കാനാവും?
മൊബൈലും പിടിച്ച് മുറിയടച്ചു വെളുക്കുവോളം ഉറക്കമിളയ്ക്കുന്ന നമ്മുടെ കുട്ടികളുടെ മനസ്സുകളില് എന്താണ് നടക്കുന്നതെന്നും മുറിക്കു പുറത്തെ ലോകത്ത് അവരനുഭവിക്കുന്നതെന്താണെന്നും കാണിച്ചു തരുന്ന പരമ്പര ഇന്നത്തെ യുവാക്കളുടെ, പ്രത്യേകിച്ച് കൗമാരക്കാരുടെ മാനസികസംസ്കാരത്തെ പച്ചയായി ആവിഷ്കരിക്കുകയാണ്. സഹപാഠി കെയ്റ്റിയെ കൊന്നുവെന്നാരോപിച്ച് 13-കാരനായ ജെയ്മി മില്ലറെ സ്വന്തം മുറിക്കുള്ളില് നിന്നും അറസ്റ്റ് ചെയ്യുന്നിടത്താണ് കഥ ആരംഭിക്കുന്നത്. പിന്നെ, മുതിര്ന്നവരില് ബഹുഭൂരിപക്ഷത്തിനും അറിയാത്ത ഒരു ലോകത്തേക്ക് നമ്മെ കൊണ്ടുപോവുകയാണ് പരമ്പര.
Content Highlights: Adolescence Netflix Gen Z Incel Online Behavior Parental Understanding Teen Mental Health