അനുഭവങ്ങളുടെ കൊടുങ്കാറ്റായിരുന്നു, കൊറോണ ഭേദമായി പിതാവും വീട്ടിലേക്ക്; സോയ മൊറാനി

കൊറോണ ബാധ സ്ഥിരീകരിച്ച ബോളിവുഡിലെ നിര്‍മാതാവ് കരീം മൊറാനി അസുഖം ഭേദമായി വീട്ടിൽ തിരിച്ചെത്തി. രണ്ട് തവണയും ഫലം നെഗറ്റീവ് ആയതോടെയാണ് മൊറാനിക്ക് ആശുപത്രി വിടാനായത്. മൊറാനിയുടെ ഒപ്പം മക്കളായ ഷാസ, സോയ തുടങ്ങിയവര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിരുന്നു. ഇവരും പിന്നീടുള്ള ടെസ്റ്റുകളില്‍ ഫലങ്ങള്‍ നെഗറ്റീവ് ആയതോടെ വീട്ടിലേക്ക് മടങ്ങിയിരുന്നു.
എല്ലാവരുടെയും പ്രാർഥനകൾക്കും അന്വേഷണങ്ങൾക്കും നന്ദിയുണ്ടെന്നും നാനാവതി ആശുപത്രിയിലെ ചികിത്സ ഏറെ തൃപ്തികരമായിരുന്നുവെന്നും സർക്കാരും ആരോഗ്യരംഗത്തെ പോരാളികളും മികച്ച പ്രകടനമാണ് കാഴ്ച്ച വയ്ക്കുന്നതെന്നും മൊറാനി പറഞ്ഞു.
മൊറാനിയുടെ മകൾ സോയയും അച്ഛനും രോഗം ഭേദമായി തിരിച്ചെത്തിയതിന്റെ സന്തോഷം പങ്കുവച്ചിട്ടുണ്ട്. അച്ഛനും അമ്മയ്ക്കും സഹോദരിക്കുമൊപ്പമുള്ള ചിത്രം പങ്കുവച്ചാണ് സോയയുടെ പോസ്റ്റ്.
"അങ്ങനെ അച്ഛൻ കഴിഞ്ഞ ദിവസം വീട്ടിലെത്തി. ചികിത്സ കഴിഞ്ഞു. ഇപ്പോൾ ഞങ്ങളുടെ വീട് കോവിഡ് 19 നെഗറ്റീവ് ആണ്.ഞങ്ങളെല്ലാവരും വീട്ടിലാണ്..ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നു.അനുഭവങ്ങളുടെ ഒരു കൊടുങ്കാറ്റായിരുന്നു. പക്ഷേ അതിന്റെ മറുകര കാണാൻ ആയതിൽ സന്തോഷം.
ഞങ്ങളോരോരുത്തർക്കും ഓരോ രോഗലക്ഷണങ്ങളായിരുന്നു. അതുകൊണ്ട് തന്നെ എന്തെങ്കിലും ഉപദേശങ്ങൾക്ക് ഡോക്ടർമാരെ സന്ദർശിക്കുന്നത് തന്നെയാണ് ഉചിതം. എന്റെ അച്ഛന് ഒരു രോഗലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. (9 ദിവസം ആശുപത്രിയിൽ കിടന്നു.)സഹോദരിക്ക് പനിയും തലവേദനയും ഉണ്ടായിരുന്നു( ആറ് ദിവസം ആശുപത്രിയിൽ കിടന്നു.)..സോയ കുറിച്ചു
മൊറാനി വീട്ടിൽ എത്തിയെങ്കിലും പതിനാല് ദിവസം നിരീക്ഷണത്തിൽ തുടരും.
Content Highlights : Zoa Morani confirms dad Karim Morani is COVID 19 negative
Content Highlights: