9 വർഷത്തെ പോരാട്ടം; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി WCC, മൂന്ന് നഗരങ്ങളിൽ മെഴുകുതിരി തെളിക്കൽ ചടങ്ങ്

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഒൻപത് വർഷം തികയുമ്പോൾ, അതിജീവിതയ്ക്ക് പിന്തുണയുമായി വിമെൻ ഇൻ സിനിമ കളക്ടീവ്. നീതിക്കായുള്ള പോരാട്ടത്തിന്റെ സ്മരണ പുതുക്കി കേരളത്തിലെ മൂന്ന് പ്രധാന നഗരങ്ങളിൽ ചൊവ്വാഴ്ച മെഴുകുതിരി തെളിക്കൽ ചടങ്ങ് സംഘടിപ്പിക്കുമെന്ന് WCC ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
‘2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുന്നെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത്’ എന്ന് ഫേസ്ബുക്ക് കുറിപ്പ് ഓർമ്മിപ്പിക്കുന്നു. ആ ധീരമായ ചുവടുവെപ്പിൽ നിന്നാണ് #Avalkoppam (അവൾക്കൊപ്പം) എന്ന പ്രസ്ഥാനം പിറന്നതെന്നും സംഘടന വ്യക്തമാക്കി.
ഫെയിസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപം;
2017 ഫെബ്രുവരി 17 ഏറ്റവും ഇരുണ്ട ദിവസമായിരുനെങ്കിലും, അതേ ദിവസമായിരുന്നു അവൾ സധൈര്യം അനീതിക്കെതിരെ പ്രതികരിച്ചത് . അവളുടെ പോരാട്ടത്തിനായി നമ്മൾ ഒരുമിച്ച് നിൽക്കുമെന്ന തീരുമാനത്തോടെയായിരുന്നു #അവൾക്കൊപ്പം എന്ന പ്രസ്ഥാനം പിറന്നത്.
കഴിഞ്ഞ 9 വർഷമായി കേരളത്തിന്റെ സാമൂഹിക പരിവർത്തനത്തിൽ ഒരു ചെറിയ പങ്കു വഹിച്ച ഈ പ്രസ്ഥാനം ഇരയാക്കപ്പെട്ടവരെ അതിജീവിതകളാക്കാൻ നിരന്തരം പ്രവർത്തിച്ചു.
പിന്തുണയ്ക്കും ഐക്യദാർഢ്യത്തിനും എല്ലാവർക്കും നന്ദി പറഞ്ഞുകൊണ്ട്, WCC അവൾക്കൊപ്പവും, അതിജീവിച്ച എല്ലാവർക്കും ഒപ്പം നിൽക്കുന്നവരെ ഈ യാത്രയുടെ ഭാഗമാവാൻ ക്ഷണിക്കുന്നു. ഇരുട്ടിന്റെ മറ നീക്കി നമുക്ക് വെളിച്ചത്തിന്റെ തിരി തെളിക്കാം
Content Highlights: Women in Cinema Collective (WCC) marks 9 years since a dark day in 2017.