‘തളിരോമലേ...'; വിസ്മയയുടെ ‘തുടക്ക’ത്തിലെ ഗാനത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ട് മോഹൻലാൽ

കെ.എസ് ചിത്ര/ തുടക്കത്തിന്റെ പോസ്റ്റര്‍ | Photo: facebook/ mohanlal
കെ.എസ് ചിത്ര/ തുടക്കത്തിന്റെ പോസ്റ്റര്‍ | Photo: facebook/ mohanlal

വിസ്മയ മോഹൻലാൽ വെള്ളിത്തിരയിൽ അരങ്ങേറുന്ന 'തുടക്കം' എന്ന ചിത്രത്തിലെ ഗാനത്തിന്റെ സ്‌നീക്ക് പീക്ക് പുറത്തുവിട്ട് മോഹൻലാൽ. 'തളിരോമലേ...' എന്ന പാട്ട് പാടിയിരിക്കുന്നത് കെ.എസ് ചിത്രയാണ്. ജേക്ക്‌സ് ബിജോയിയാണ് സംഗീതം നൽകിയത്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിക്കാണ് വീഡിയോ സോങ് പുറത്തിറങ്ങുക.

ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പുതുമുഖ താരം ആശിഷ് ജോ ആന്റണിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. നിർമാതാവ് ആന്റണി പെരുമ്പാവൂരിന്റെ മകനായ ആശിഷ് എമ്പുരാനിലും നിർണായക സീനിൽ അഭിനയിച്ചിരുന്നു.

മെഗാഹിറ്റായ 2018 എന്ന ചിത്രത്തിനുശേഷം ജൂഡ് ആന്റണി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് തുടക്കം. ഓഗസ്റ്റ് ഏഴിനാണ് റിലീസ്. സായ് കുമാർ, ബോബി കുര്യൻ, ഗണേഷ് കുമാർ തുടങ്ങി നിരവധി താരങ്ങൾ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഡോ എമിൽ ആന്റണിയും ഡോ അനീഷ ആന്റണിയുമാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ.

ലിനീഷ് നെല്ലിക്കൽ, അഖിൽ കൃഷ്ണ, ജൂഡ് ആന്റണി ജോസഫ്, എന്നിവരാണ് തിരക്കഥ രചിച്ചിരിക്കുന്നത്. സംഗീതം- ജെയ്ക്ക് ബിജോയ്, ഛായാഗ്രഹണം -ജോമോൻ.ടി. ജോൺ, എഡിറ്റിങ്- ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈൻ -സന്തോഷ് രാമൻ, മേക്കപ്പ് - ജിതേഷ് പൊയ്യ, കോസ്റ്റ്യം ഡിസൈൻ -അരുൺ മനോഹർ, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ - സൈലക്സ് ഏബ്രഹാം, ഫിനാൻസ് കൺട്രോളർ- മനോഹരൻ കെ. പയ്യന്നൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്- വിനോദ് ശേഖർ, ശ്രീക്കുട്ടൻ, പ്രൊഡക്ഷൻ കൺട്രോളർ- ബിജു തോമസ്.

Content Highlights: Vismaya Mohanlal makes her acting debut in Thudakkam., The song Thaliromale is sung by K.S. Chithra with music by Jakes Bejoy., Directed by Jude Anthany Joseph, the film releases on August 7., Features newcomer Ashish Jo Antony alongside a star-studded cast.