300 കോടിയുടെ പ്രീ- റിലീസ് ബിസിനസ് നേടി സൂര്യ- മമിത ബൈജു ചിത്രം വിശ്വനാഥ് ആൻഡ് സൺസ്; റെക്കോർഡ്

#Movies Desk
വിശ്വനാഥ് ആൻഡ് സൺസ് പോസ്റ്റർ | Photo: X/ Suriya Sivakumar
വിശ്വനാഥ് ആൻഡ് സൺസ് പോസ്റ്റർ | Photo: X/ Suriya Sivakumar

സൂര്യയെ നായകനാക്കി സൂപ്പർഹിറ്റ് തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന 'വിശ്വനാഥ് ആൻഡ് സൺസ്' റിലീസിനൊരുങ്ങുന്നു. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോർച്യൂൺ ഫോർ സിനിമാസുമായി ചേർന്ന്, സിതാര എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ സൂര്യദേവര നാഗവംശി, സായ് സൗജന്യ എന്നിവരാണ് നിർമിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ആഗോള റിലീസ് ഓഗസ്റ്റ് 14-നാണ്. ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്.

ഇപ്പോഴിതാ, റിലീസിന് മുൻപ് തന്നെ 300 കോടിയുടെ ബിസിനസ് നടത്തി റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് 'വിശ്വനാഥ് ആൻഡ് സൺസ്'. സൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രീ- റിലീസ് ബിസിനസ് ആണ് ചിത്രം നടത്തിയിരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

ഈ വർഷം റിലീസ് ചെയ്ത സൂര്യയുടെ 'കറുപ്പ്' എന്ന ചിത്രം നേടിയ ബ്ലോക്ക്ബസ്റ്റർ വിജയവും സംവിധായകൻ വെങ്കി അറ്റ്‌ലൂരിയുടെ സൂപ്പർഹിറ്റ് ട്രാക്ക് റെക്കോർഡുമണ് ചിത്രത്തിന് വലിയ പ്രീ- റിലീസ് ബിസിനസ് ലഭിക്കാൻ കാരണമായത് എന്നാണ് കരുതപ്പെടുന്നത്. ചിത്രത്തിന്റെ ഒ.ടി.ടി. റൈറ്റ്‌സ് നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയത്. 85 കോടിയോളം രൂപയ്ക്കാണ് ചിത്രത്തിന്റെ ഒ.ടി.ടി. അവകാശം നെറ്റ്ഫ്‌ലിക്‌സ് സ്വന്തമാക്കിയത് എന്നും വാർത്തകളുണ്ട്. ഏതായാലും റിലീസിന് മുൻപ് തന്നെ ചിത്രം വലിയ ലാഭം സ്വന്തമാക്കിയെന്നാണ് വിവരങ്ങൾ സൂചിപ്പിക്കുന്നത്.

സൂര്യയുടെ കരിയറിലെ 46-ാം ചിത്രമായി എത്തുന്ന 'വിശ്വനാഥ് ആൻഡ് സൺസ്', ബ്ലോക്ക്ബസ്റ്റർ ഹിറ്റായ 'ലക്കി ഭാസ്‌കറി'ന് ശേഷം വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ചിത്രമാണ്. സംവിധായകൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നതും. രവീണ ടണ്ഡൻ, രാധിക ശരത്കുമാർ, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ഫാമിലി എന്റർടെയ്‌നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ഇതിന്റെ ടീസർ, പോസ്റ്ററുകൾ എന്നിവ നൽകുന്നത്.

അടുത്തിടെ പുറത്തുവന്ന, ചിത്രത്തിലെ ആദ്യ ഗാനമായ 'പട്ടാംപൂച്ചി' മികച്ച പ്രേക്ഷക പ്രതികരണം നേടുകയും ചെയ്തിരുന്നു. ദേശീയ അവാർഡ് ജേതാവായ ജി.വി. പ്രകാശ് കുമാർ ആണ് ഗാനത്തിന് സംഗീതം ഒരുക്കിയത്. ചിത്രത്തിലെ കൂടുതൽ ഗാനങ്ങൾ, ട്രെയ്ലർ അപ്ഡേറ്റ് എന്നിവ വരും ദിവസങ്ങളിൽ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഛായാഗ്രഹണം: നിമിഷ് രവി, സംഗീതം: ജി.വി. പ്രകാശ് കുമാർ, എഡിറ്റർ: നവീൻ നൂലി, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി), ലൈൻ പ്രൊഡ്യൂസർ: കരുമാഞ്ചി ഉമാ മഹേശ്വര റാവു, കലാസംവിധായകർ: ശിവ കാമേഷ് ഡി, ജിത്തു സെബാസ്റ്റ്യൻ, ഫൈറ്റ് മാസ്റ്റർ: വി. വെങ്കട്ട്, നൃത്തസംവിധാനം: ശേഖർ വി.ജെ, വിജയ് ബിന്നി, സംഭാഷണങ്ങൾ: കെ.എൻ. വിജയകുമാർ, ചീഫ് കോ- ഡയറക്ടർ: ശ്രീവാസ്തവ , കോ- ഡയറക്ടർ: അഞ്ജി ചോഡപനിഡി, വി.എഫ്.എക്‌സ്. സൂപ്പർവൈസർ: വാസുദേവ റാവു മൊജ്ജാദ, ഡി.ഐ: ന്യൂബ് സ്റ്റുഡിയോസ്, കളറിസ്റ്റ്: വൈശാഖ് ശിവ, ഡോൾബി അറ്റ്‌മോസ് മിക്‌സ്: ടി. ഉദയ് കുമാർ, ടീസർ കട്ട്: ബലറാം കൃഷ്ണൻ, വിഷ്ണു രാമഗിരി, നിഖിൽ നാദെല്ല, ചീഫ് അസോസിയേറ്റ് എഡിറ്റർ: ബലറാം കൃഷ്ണൻ, അസോസിയേറ്റ് എഡിറ്റർ: ശ്രീനിവാസ് നദിമിണ്ടി, ഡയറക്ഷൻ ഡിപ്പാർട്ട്‌മെന്റ്: വിജയകുമാർ, ബാലയ്യ ഡി. രാജശേഖർ, രാമറാവു ആലുബെല്ലി, രാം സന്ദീപ് വർമ ജമ്പാന, രമേഷ് അഗുരി, നവീൻ ഈദാര, സായ് ചരൺ വണ്ടവസു, റിഷ ചെറുകുരി, ശിവശങ്കർ, അനീഷ് ദേവൻപള്ളി, കലാൽ വെങ്കി ഗൗഡ്, ഡി.ഒ.പി. ടീം: ആൻസൺ ടൈറ്റസ്, ഹെമിൽ സുഗുണൻ, അഭിജിത് ഷാബു, നിഖില ലാൽകുമാർ, ഹരി ബാബു, പ്രവീൺ, കോസ്റ്റ്യൂം ഡിസൈനർമാർ: അർച്ചന റാവു, സന്ധ്യ സബ്ബവരപു, മോഷൻ ജി.എഫ്.എക്‌സ്: സബാരി രാമിറോ, പ്രൊഡക്ഷൻ കൺട്രോളർ: രുദ്രേഷ് എസ്, പബ്ലിസിറ്റി ഡിസൈനർ: കബിലൻ, ഡിജിറ്റൽ മാർക്കറ്റിങ്: സന്ദീപ് കുൽക്കർണി, പി.ആർ.ഒ: ശബരി.

Content Highlights: Vishwanath and Sons achieves 300 crore pre-release business. Global release scheduled for August 14. Netflix acquired OTT rights for approximately 85 crores. Directed by Venky Atluri, starring Suriya and Mamitha Baiju. Music composed by National Award winner G.V. Prakash Kumar