നടന്‍ വിശാഖ് നായര്‍ വിവാഹിതനായി; വീഡിയോ

വിശാഖ് നായരുടെ വിവാഹചിത്രം| Photo: https://www.instagram.com/lightsoncreations/?hl=en
വിശാഖ് നായരുടെ വിവാഹചിത്രം| Photo: https://www.instagram.com/lightsoncreations/?hl=en

'ആനന്ദം' എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടന്‍ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. 

ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങില്‍ പങ്കെടുത്തു. 

ഗണേഷ് രാജ് സംവിധാനം ചെയ്ത 'ആനന്ദം' സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രമായിരുന്നു. ഒരു പറ്റം പുതുമുഖങ്ങള്‍ ഒന്നിച്ച ചിത്രത്തിലെ വിശാഖിന്റെ കുപ്പി എന്ന കഥാപാത്രത്തെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്.  പുത്തന്‍ പണം, ചങ്ക്‌സ്, മാച്ച് ബോക്‌സ്, ചെമ്പരത്തി പൂ, ചിരി, ഹൃദയം തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ടു. 

Content Highlights: Vishak Nair, Janapriya, Wedding Video, Photos, Anandam Movie