വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി; ആശംസകളോടെ മോഹന്‍ലാലും ശ്രീനിവാസനും

യുവ നിര്‍മാതാവ് വിശാഖ് സുബ്രഹ്മണ്യം വിവാഹിതനായി. യുവസംരംഭക അദ്വൈത ശ്രീകാന്താണ് വധു. ഒട്ടനവധി പ്രശസ്ത മലയാള സിനിമകള്‍ നിര്‍മിച്ച മെറിലാന്‍ഡ് സ്റ്റുഡിയോസിന്റെ സ്ഥാപകനായ സുബ്രഹ്മണ്യത്തിന്റെ കൊച്ചുമകനാണ് വിശാഖ്.
ചടങ്ങില്‍ മോഹന്‍ലാല്‍, ശ്രീനിവാസന്‍, സുചിത്ര മോഹന്ഡലാല്‍, മേനക,കാര്‍ത്തിക, മല്ലിക സുകുമാരന്‍, സുരേഷ് കുമാര്‍, വിനീത് ശ്രീനിവാസന്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍ തുടങ്ങി തുടങ്ങിയവര്‍ പങ്കെടുത്തു.
രുവനന്തപുരത്തു ബ്ലെന്‍ഡ് റെസ്റ്റോബാര്‍ നടത്തുകയാണ് വധു അദ്വൈത ശ്രീകാന്ത്. എസ്എഫ്എസ് ഹോംസ് എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ കെ ശ്രീകാന്തിന്റെയും രമ ശ്രീകാന്തിന്റെയും മകളാണ്.
ലൗ ആക്ഷന്‍ ഡ്രാമ എന്ന ചിത്രത്തിലൂടെയാണ് വിശാഖ് നിര്‍മാണ രംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഹെലന്‍, ഗൗതമന്റെ രഥം തുടങ്ങിയ ചിത്രങ്ങള്‍ വിതരണം ചെയ്തു.
അജു വര്‍ഗീസ്, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരോടൊപ്പം ഫണ്‍ടാസ്റ്റിക് ഫിലിംസ് എന്ന നിര്‍മാണ കമ്പനിയിലും പങ്കാളിയാണ് വിശാഖ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ഹൃദയം എന്ന സിനിമ നിര്‍മിച്ചത് വിശാഖാണ്.
Content Highlights: Visakh Subramaniam wedding, Mohanlal, Sreenivasan, Merryland Studio