താരനിരയിൽ ശ്രീനിവാസനും ഷെെനും വിനീതും; 'കുറുക്കൻ' റിലീസിന് ഒരുങ്ങുന്നു

ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS
ചിത്രത്തിന്റെ പോസ്റ്റർ | PHOTO: SPECIAL ARRANGEMENTS

ശ്രീനിവാസൻ, വിനീത് ശ്രീനിവാസൻ, ഷൈൻ ടോം എന്നിവർ ഒന്നിക്കുന്ന 'കുറുക്കൻ' റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. 

പോലീസ് വേഷത്തില്‍ നില്‍ക്കുന്ന വിനീത് വലത് കൈയില്‍ ഷൈന്‍ ടോം ചാക്കോയുടെ തലയും ഇടത് കൈയില്‍ ശ്രീനിവാസന്റെ തലയും പിടിച്ച് നില്‍ക്കുന്നതാണ് പോസ്റ്ററിലുളളത്. ജയലാല്‍ ദിവാകരനാണ് ചിത്രത്തിന്റെ സംവിധായകന്‍. മീശമാധവനും മനസ്സിനക്കരെയും ക്രിസ്ത്യൻ ബ്രദേഴ്സും ഉൾപ്പെടെ മുപ്പത്തോളം സിനിമകൾ നിർമ്മിച്ച മഹാസുബൈർ വര്‍ണ്ണചിത്രയാണ് നിർമ്മാണവും വിതരണവും.

വലിയൊരു താരനിര കൊണ്ടും ഒന്നാംനിര സാങ്കേതിക പ്രവർത്തകരാലും സമ്പന്നമാണ് കുറുക്കന്റെ കാസ്റ്റ് & ക്രൂ. ശ്രീനിവാസന്‍, വിനീത് ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവര്‍ക്ക് പുറമെ ചിത്രത്തില്‍ സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ദിലീപ് മേനോൻ, അശ്വത് ലാല്‍, ശ്രുതി ജയൻ, ഗൗരി നന്ദ, ജോജി ജോണ്‍, മാളവികാ മേനോന്‍, മറീന മൈക്കിൾ, അന്‍സിബാ ഹസ്സന്‍, അഞ്ജലി സത്യനാഥ്, അസീസ് നെടുമങ്ങാട്, രമ്യാ സുരേഷ്, ബാലാജി ശര്‍മ്മ, കൃഷ്ണന്‍ ബാലകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, സോഹൻ സീനുലാൽ, രശ്മി അനിൽ തുടങ്ങിയവരാണ് മറ്റ്‌ അഭിനേതാക്കൾ. 

കുറുക്കന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് സുരഭി ലക്ഷ്മിക്ക് മികച്ച നടിക്കുള്ള ദേശീയ പുരസ്ക്കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ് റാംസിംഗാണ്. ജിബു ജേക്കബ് ആണ് ഛായാ​ഗ്രാഹകൻ. രഞ്ജൻ എബ്രഹമാണ് ചിത്ര സംയോജനം. പുലിമുരുകൻ ഉൾപ്പെടെയുള്ള വമ്പൻ ചിത്രങ്ങളുടെ കലാസംവിധായകനായ ജോസഫ് നെല്ലിക്കൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. സൗണ്ട് ഡിസൈൻ നിർവ്വഹിക്കുന്നത് സിങ്ക് സിനിമയിലെ സച്ചിനും അറ്റ്മോക്സ് മിക്സിങ്ങ് വിസ്മയയിലെ വിപിൻ നായരുമാണ്.

 മുഴുനീള കോമഡി ഡ്രാമ ആണെന്നാണ് പോസ്റ്ററുകൾ നൽകുന്ന സൂചന. ജോണർ എന്തെന്നറിയാൻ ട്രെയിലർ റിലീസ് വരെ കാത്തിരിക്കൂ എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. എട്ട് കോടി രൂപ ബജറ്റിൽ കഴിഞ്ഞ നവംബറിൽ ഷൂട്ടിങ്ങ് ആരംഭിച്ച സമയത്തുതന്നെ ഒരു മുൻനിര ഒ.ടി.ടി പ്ലാറ്റ്ഫോം ചിത്രത്തിന്റെ പ്രീമിയർ റിലീസിന് വൻ തുക ഓഫർ നൽകിയത് നേരത്തെ ഫിലിം ചേമ്പറിലടക്കം ചർച്ചയായതാണ്.  സിനിമ ആദ്യം തിയേറ്ററിൽ റിലീസ് മതിയെന്ന നിലപാടാണ് അന്ന് പ്രൊഡക്ഷൻ കമ്പനി സ്വീകരിച്ചത്. പി.ആർ.ഒ -വാഴൂർ ജോസ്.

Content Highlights: vineeth sreenivasan sreenivasan shine tom in kurukkan