‘എന്റെ മകൾ നേഹയെപ്പോലെ വളരണം'; ഐസ പ്രസിഡന്റിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ, പിന്തുണച്ച് നസ്രിയയും

#മൂവീസ് ഡെസ്‌ക്
നസ്രിയ നസീം, നേഹ ബോറ, വിനീത് ശ്രീനിവാസൻ | Photo: Mathrubhumi, PTI
നസ്രിയ നസീം, നേഹ ബോറ, വിനീത് ശ്രീനിവാസൻ | Photo: Mathrubhumi, PTI

ഡൽഹിയിൽ മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ രാജി ആവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് പിന്തുണയുമായി മലയാള സിനിമാ ലോകവും. സമരരംഗത്തുള്ള ഇടതുപക്ഷ വിദ്യാർഥി സംഘടനയായ ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ദേശീയ പ്രസിഡന്റ് നേഹ ബോറയെ പിന്തുണച്ച് വിനീത് ശ്രീനിവാസനും നസ്രിയ നസീമും രംഗത്തെത്തി. നേഹയെക്കുറിച്ചുള്ള റീലുകൾ ഇരുവരും പങ്കുവെച്ചു.

തന്റെ മകൾ നേഹയെപ്പോലെ വളരണം എന്ന് ആഗ്രഹം പ്രകടിപ്പിക്കുന്ന റീലാണ് വിനീത് പങ്കുവെച്ചത്. 'ദസറയുടെ ആദ്യദിവസം' എന്ന അടിക്കുറിപ്പോടെയുള്ള പോസ്റ്ററാണ് നസ്രിയ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. തിന്മയ്ക്കുമേൽ നന്മയുടെ വിജയം ആഘോഷിക്കുന്ന ദസറയുടെ ഐതിഹ്യത്തെ ഡൽഹിയിലെ സമരങ്ങളുടെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്നതാണ് നസ്രിയ പങ്കുവെച്ച പോസ്റ്റർ.

'അവകാശങ്ങളെക്കുറിച്ച് അറിഞ്ഞ് വളരുന്ന ഒരു മകളെയാണ് എനിക്ക് വേണ്ടത്. ലോകത്ത് കേവലം അതിജീവനത്തിനായി മാത്രം പഠിച്ച് വളരുന്നതും പങ്കാളിയെ പരിപാലിക്കുകയാണ് ജീവിതത്തിലെ ഏക ലക്ഷ്യം എന്ന് ചിന്തിക്കുന്നതും എനിക്കിഷ്ടമല്ല. സ്വന്തം മൂല്യമറിയുന്ന, ആരുടെയും സഹായം ആവശ്യമില്ലാത്ത, നിശബ്ദയാക്കപ്പെടാനോ അവളായിത്തന്നെയിരിക്കാൻ ആരുടെയും അനുവാദം ആവശ്യമില്ലാത്ത, ലോകം മുഴുവൻ എതിരായാലും നിലപാടുകളിൽ ഉറച്ചുനിൽക്കുന്ന സ്ത്രീയായി അവൾ വളരണം. എന്റെ മകൾ ആരായി വളരണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നതെന്ന് അറിയാമോ?- അവൾ', എന്നാണ് വിനീത് പങ്കുവെച്ച റീലിലുള്ളത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

Content Highlights: Malayalam film personalities Vineeth Sreenivasan and Nazriya Nazim extended support to AISA National President Neha Bora during protests in Delhi. The protests in Delhi are demanding the resignation of the Chief Election Commissioner. Vineeth Sreenivasan reshared a reel expressing his wish that his daughter grows up to be like Neha, standing firm on her principles. Nazriya Nazim shared an Instagram poster with a Dussehra motif framing the Delhi protests as a symbolic victory of good over evil. Vineeth's shared post highlighted the importance of raising daughters who understand their self-worth and stand up for their rights without seeking permission.