സംഘർഷങ്ങൾക്കിടയിലെ പ്രണയം; വിലായത്ത് ബുദ്ധയിലെ ഡബിൾ മോഹനും ചൈതന്യവും

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന വിലായത്ത് ബുദ്ധ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് ഡബിൾ മോഹൻ.
മറയൂരിലെ സമ്പന്നമായ ചന്ദനക്കാടുകളിൽ നിന്ന് ചന്ദനമരം മോഷ്ടിക്കുന്ന കഥാപാത്രം.. ഏറ്റവും വിലപിടിപ്പുള്ള ഈ ചന്ദനക്കാടുകൾ സർക്കാരിന്റെ ശക്തമായ സുരക്ഷാവലയംകൊണ്ട് കാക്കപ്പെടുന്നവയാണ്. ഇവിടെ ഫോറസ്റ്റ്, പൊലീസ് ഫോഴ്സുകൾ എല്ലായ്പ്പോഴും അതീവ ജാഗ്രതയിലാണ്. ആ സുരക്ഷാ വളയങ്ങളെ ഭേദിച്ച് ചന്ദനം കടത്തുന്ന ഇരട്ടച്ചങ്കനാണ് ഡബിൾ മോഹൻ.
ഒരു വശത്ത് നീതി പാലകർ. മറുവശത്ത് വലിയ എതിരാളികൾ. ഇവർക്കെല്ലാമിടയിൽ സംഘർഷഭരിതമായി നീങ്ങുന്ന മോഹന്റെ ജീവിതത്തിന് ഒരു ചെറിയ ആശ്വാസം പകരുന്ന കഥാപാത്രമാണ് ചൈതന്യം. സംഘർഷം നിറഞ്ഞ മോഹന്റെ ജീവിതത്തിൽ ചൈതന്യത്തിന്റെ സാന്നിധ്യം ഒരു വലിയ അനുഗ്രഹമായി മാറുന്നു.
പൃഥ്വിരാജ് സുകുമാരനും, പ്രിയംവദാ കൃഷ്ണനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള സംസ്ഥാന സർക്കാരിൻ്റെ പുരസ്ക്കാരം നേടിയ നടിയാണ് പ്രിയംവദാ കൃഷ്ണൻ. ഉർവ്വശി തീയേറ്റേഴ്സ്, ഏ.വി.എ പ്രൊഡക്ഷൻസ്, ബാനറുകളിൽ സന്ധീപ് സേനനും, ഏ.വി.അനൂപും ചേർന്നാണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഷമ്മി തിലകനാണ് ഈ ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അനുമോഹൻ, കിരൺ പീതാംബരൻ, അടാട്ട് ഗോപാലൻ, പ്രമോദ് വെളിയനാട്, വിനോദ് തോമസ്,ടീ. ജെ. അരുണാചലം, അരവിന്ദ്, മണികണ്ഠൻ, സന്തോഷ് ദാമോദരൻ, ടി.എസ്.കെ. രാജശീ നായർ, എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. കഥാകൃത്ത് ജി.ആർ. ഇന്ദുഗോപൻ്റെ പ്രശസ്തമായ വിലായത്ത് ബുദ്ധ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രത്തിന് ജി.ആർ.ഇന്ദു ഗോപനും രാജേഷ് പിന്നാടനും ചേർന്ന് തിരക്കഥ രചിച്ചിരിക്കുന്നു.
'777 ചാര്‍ലി'യുടെ ഛായാഗ്രാഹകനായ അരവിന്ദ് കശ്യപും രെണദിവെയും ചേർന്നാണ് ഛായാഗ്രഹണം നിർവ്വഹിക്കുന്നത്. കന്നഡയിലെ ഹിറ്റ് സിനിമകളായ ബെല്‍ബോട്ടം, കാന്താര എന്നീ ചിത്രങ്ങളുടെ ക്യാമറ കൈകാര്യം ചെയ്തതും അരവിന്ദ് കശ്യപാണ്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: സംഗീത് സേനൻ, എഡിറ്റർ: ശ്രീജിത്ത് സാരംഗ്, പ്രൊഡക്ഷൻ ഡിസൈനർ: ബംഗ്ലാൻ, ലൈൻ പ്രൊഡ്യൂസർ: രഘു സുഭാഷ് ചന്ദ്രൻ, ആർട്ട് ഡയറക്ടർ: ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ്: മനു മോഹൻ, പ്രൊഡക്‌ഷന്‍ കണ്‍ട്രോളര്‍: അലക്‌സ് ഇ. കുര്യന്‍, പ്രൊജക്ട് ഡിസൈനർ: മനു ആലുക്കൽ, സൗണ്ട് ഡിസൈൻ: അജയൻ അടാട്ട്, പയസ്മോൻ സണ്ണി, സൗണ്ട് മിക്സ്: എംആർ രാജാകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: കിരൺ റാഫേൽ, സ്റ്റണ്ട്സ്: രാജശേഖര്‍, കലൈ കിങ്സൺ, സുപ്രീം സുന്ദർ, മഹേഷ് മാത്യു, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: വിനോദ് ഗംഗ, വിഎഫ്എക്സ് ഡയറക്ടർ: രാജേഷ് നായർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ഡിഐ സ്റ്റുഡിയോ: രംഗ്റെയ്സ് മീഡിയ, വിഎഫ്സ്: ബ്ലാക്ക് മരിയ സ്റ്റുഡിയോ, എക്സൽ മീഡിയ, എ2കെ24 കമ്പനി, സ്പെക്ട്രെ പോസ്റ്റ് പ്രൈ.ലിമിറ്റഡ്, ടൈറ്റിൽ ആനിമേഷൻ: ശരത് വിനു, സ്റ്റിൽസ്: സിനറ്റ് സേവ്യർ, പ്രൊമോഷൻസ്: പൊഫാക്റ്റിയോ, ടൈറ്റിൽ ഡിസൈൻ: ഓൾഡ് മോങ്ക്സ്, പബ്ലിസിറ്റി ഡിസൈൻസ്: യെല്ലോ ടൂത്ത്സ്, ഓവർസീസ് ഡിസ്ട്രിബ്യൂഷൻ: ഫാർസ് ഫിലിംസ്, പിആർഒ: വാഴൂർ ജോസ്
Content Highlights: Experience `Vilayath Buddha,` a gripping tale of forbidden love and sandalwood smuggling. Starring Prithviraj Sukumaran & Priyamvada Krishnan. Directed by Jayan Nambiar.